
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മാർച്ച് 13 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 13.03.2025 (1200 കുംഭം 29 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അമിത അധ്വാനവും തിരക്കുകളും മൂലം ദിവസം കലുഷിതമാകാന്‍ ഇടയുണ്ട്. പ്രവൃത്തികളില്‍ ഭാഗ്യം കുറഞ്ഞെന്നു വരാം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ദിവസം വിരസമായി കടന്നുപോകാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സിനെ വിഷമിപ്പിച്ചുവെന്നു വരാം. പ്രാര്‍ഥനകള്‍ ഫലപ്രദമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
നിര്‍ണ്ണായകമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കലഹങ്ങള്‍, വിവാദ സാഹചര്യങ്ങള്‍ മുതലായവയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കണം. ഉദര വൈഷമ്യം വരാന്‍ ഇടയുണ്ട്. യാത്രകള്‍ നിയന്ത്രിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്ന ദിവസമാണ്. കുടുംബത്തോടൊപ്പം ഉല്ലാസകരമായ മുഹൂര്‍ത്തങ്ങള്‍ ചിലവഴിക്കാന്‍ സാധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനാവശ്യ ചിന്തകള്‍ മൂലം മനക്ലേശം വരാന്‍ ഇടയുണ്ട്. മനസ്സിന് ത്രുപ്തിയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുവാന്‍ നിര്‍ബന്ധിതമാകാന്‍ ഇടയുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനം. കുടുംബപരവും തൊഴില്‍ സംബന്ധ വുമായകാര്യങ്ങളില്‍ ഒരുപോലെ ശോഭിക്കുവാന്‍ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. പൊതുമാധ്യത്തില്‍ അംഗീകാരം വര്‍ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പലകാര്യങ്ങളിലും അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. ചിട്ടയോടെ അധ്വാനിച്ചാല്‍ ഫലപ്രാപ്തിയുണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രധാന ചുമതലകള്‍ നിര്‍വഹിക്കുവാന്‍ ദിവസം അനുയോജ്യമല്ല. കൂടുതല്‍ നഷ്ടസാധ്യതയുള്ള ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം മുതലായവയ്ക്ക് സാധ്യത. മനസ്സിന് പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാന്‍ കഴിയും.
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ഉന്നത വ്യക്തികള്‍ സഹായിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കാന്‍ ഇടയുള്ള ദിവസമാണ്.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283