ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 3 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.05.2025 (1200 മേടം 20 ശനി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
സന്താനങ്ങള്‍, ബന്ധുജനങ്ങള്‍ എന്നിവരില്‍ നിന്നും ഉണ്ടാകുന്ന അനുഭവങ്ങള്‍ അത്ര ശുഭകരമാകാന്‍ ഇടയില്ല. എന്നാല്‍ തൊഴില്‍ രംഗം മെച്ചമാകും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ധനനേട്ടം, വ്യാപാരലാഭം മുതലായവ പ്രതീക്ഷിക്കാം. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
തീരുമാനങ്ങള്‍ എടുക്കാന്‍ വൈഷമ്യം അനുഭവപ്പെടും. മാനസിക പിരിമുറുക്കം വര്‍ദ്ധി ക്കാന്‍ സാധ്യത ഉള്ളതിനാല്‍ അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
മനസന്തോഷകരമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ലാഭവും ആനുകൂല്യങ്ങളും ഫലമാകുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശങ്ങള്‍ വരാവുന്നതാണ്. അമിത അധ്വാനവും യാത്രാക്ലേശവും വരാന്‍ ഇടയുണ്ട്.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാകും. ശുഭകാര്യങ്ങളില്‍ സംബന്ധിക്കാനുള്ള അവസരം ഉണ്ടാകും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
സുഖകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനം. ധനനേട്ടവും കുടുംബസുഖവും ഉണ്ടാകും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
കാര്യ സാധ്യത്തിന് പതിവിലും അധികം അധ്വാനവും കാലതാമസവും വേണ്ടിവരാം. കുടുംബ ബന്ധങ്ങളില്‍ അലോസരങ്ങള്‍ വരാതെ ശ്രദ്ധിക്കുക.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാകയാല്‍ ശാന്തമായി പ്രവര്‍ത്തിക്കണം. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ ദോഷകരമാണ്.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
കുടുംബ സുഖം, വ്യാപാര ലാഭം, മുതലായവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യതയുള്ള ദിനം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ഭാഗ്യാനുഭവങ്ങളും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പ്രണയകാര്യങ്ങള്‍ വിജയിക്കും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
അധ്വാനഭാരം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പല പ്രധാന ഉത്തരവാദിത്ത ങ്ങള്‍ക്കും സമയം മതിയാകാതെ വന്നേക്കാം.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283