
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 14 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 14.05.2025 (1200 മേടം 31 ബുധന്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യക്ലേശം, അലസത എന്നിവ വരാവുന്ന ദിനമാണ്. ഭാഗ്യ പരീക്ഷണത്തിന് ദിവസം അനുകൂലമല്ല.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
മന സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. പല പ്രശ്നങ്ങള്‍ക്കും സ്വാഭാവിക പരിഹാരങ്ങള്‍ അനുഭവത്തില്‍ വരും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
അംഗീകാരം, തൊഴില്‍ നേട്ടം, ഭാഗ്യാനുഭവങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമാകും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
സഹപ്രവര്‍ത്തകരുടെ പ്രതികൂല സമീപനംമൂലം തൊഴില്‍ക്ലേശം ഉണ്ടായെന്നു വരാം. ചിലവുകള്‍ വര്‍ധിക്കുവാന്‍ ഇടയുണ്ട്.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
തൊഴില്‍ ക്ലേശം, അമിത യാത്ര, ആരോഗ്യ വൈഷമ്യം എന്നിവ വരാവുന്ന ദിനം. പ്രതീക്ഷിക്കുന്ന സഹായം പലപ്പോഴും ലഭ്യമാകാതെ വരാം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
പ്രവര്‍ത്തന നേട്ടം, കാര്യസാധ്യം, മാനസിക സുഖം എന്നിവയ്ക്ക് യോഗമുള്ള ദിനം. തടസ്സങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കാര്യപരാജയം, അഭിമാനക്ഷതം, അമിത അധ്വാനം എന്നിവ കരുതണം. ഊഹകച്ചവടം നഷ്ടമാകാന്‍ ഇടയുണ്ട്.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വ്യക്തിബന്ധങ്ങള്‍ ഊഷ്മളവും ഗുണകരവും ആയി ഭവിക്കും. തൊഴില്‍ നേട്ടം ഉണ്ടാകും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ചിന്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. ദിവസം അത്ര അനുകൂലമല്ല എന്ന് അറിഞ്ഞു പെരുമാറുക.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ആത്മവിശ്വാസവും തൊഴില്‍ നേട്ടവും സ്ഫുരിക്കുന്ന ദിനമായിരിക്കും.അവിവാഹിതര്‍ക്ക് പ്രണയ സാഫല്യം പ്രതീക്ഷിക്കാം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അംഗീകാരവും മനോസുഖവും ലഭിക്കാവുന്ന ദിനമാണ്. അനുകൂല ഊര്‍ജവും മനസ്സിന് ആത്മവിശ്വാസവും വര്‍ധിക്കും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാത്തത്തില്‍ നിരാശ തോന്നാം. വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ യോജിച്ച ദിവസമല്ല.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283