2025 വ്യാഴമാറ്റം ഏറ്റവും ഗുണകരമാകുന്നത് ഈ നാളുകാർക്കാണ്, ബാക്കിയുള്ളവരെ എങ്ങനെ ബാധിക്കും എന്നറിയാം

ഗ്രഹങ്ങളിൽ സർവ്വേശ്വരകാരകനാ ണ് വ്യാഴം. ചാരവശാൽവ്യാഴം ഒരു രാശിയിൽ ഒരു വർഷം നിൽക്കും. ജാതകത്തിൽ ധനം സന്താന ഗുണം ദൈവാധീനം ഐശ്വര്യം ലക്ഷ്മിവാസം ഇവ ചിന്തിക്കുന്നത് വ്യാഴഗ്രഹത്തെ കൊണ്ടാണ്. വ്യാഴത്തിന്റെ ദൃഷ്ടി,ശുഭ അശുഭ സ്ഥാനം ബന്ധു ശത്രുഗുണംഉച്ച -നീച അവസ്ഥ ഇവയ്ക്ക് അനുസരിച്ചാണ് ഒരാളുടെ ജീവിതത്തിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. ചുരുക്കത്തിൽ ഗ്രഹനിലയിൽ ഒരു വ്യക്തിയെ ഏറ്റവും സ്വാധീനിക്കുന്ന ഗ്രഹം വ്യാഴമാണ്. അനുഭവ യോഗങ്ങൾ, ഭാഗ്യം, അവസരങ്ങൾ ,ജീവിതവിജയം ഇവയെല്ലാം വ്യാഴത്തിന്റെ അവസ്ഥ കൊണ്ട് ചിന്തിക്കാവുന്നതാണ്.ചുരുക്കത്തിൽ വ്യാഴം നന്നായാൽ ജീവിതവും നന്നാവും. മറ്റെല്ലാ ഗ്രഹസ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കിൽ അനുഭവ ഗുണം കുറയും. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനക്കുറവ് അനുഭവപ്പെടും. 

1200 മേടമാസം 31- 14.05 2025 ന് 41 നാഴിക 12വിനാഴികക്ക് വ്യാഴം എടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് മാറുകയാണ് അതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ചു വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തേണ്ടത്.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4 )

മേടക്കുറുക്കൂറുകാർക്ക് വ്യാഴം രണ്ടാം ഭാവത്തിൽ നിന്നും മൂന്നാം ഭാവത്തിലേക്ക് മാറുകയാണ്.അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കും.പുതിയ സൗഹൃദങ്ങൾ ഉണ്ടായി വരും. എല്ലാ കാര്യങ്ങളിലും ശ്രദ്ധ വളർത്തണം. ജോലി വിദേശവാസം ഇവയ്ക്ക് ഗുണകരമായ കാലം. വിവാഹ കാര്യം വിചാരിക്കുന്ന പോലെ എളുപ്പമല്ല. മേലുദ്യോഗസ്ഥരിൽ നിന്നുള്ള താക്കീത് വരാതെ ശ്രദ്ധിക്കുക. കച്ചവടത്തിലെ പ്രശ്നങ്ങൾ ബുദ്ധിപൂർവ്വം തരണം ചെയ്യുക. പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടിവരും. ജീവിത സാഹചര്യങ്ങളിൽ മാറ്റം വരും. ആരോഗ്യശ്രദ്ധവേണം.
ദോഷശാന്തിക്കായിനരസിംഹമൂർത്തിക്ക് പാനകം,ഹനുമാൻ സ്വാമിക്ക് വെറ്റില മാല,ശാസ്താവിന് നീരാഞ്ജനം.കാക്കയ്ക്ക് ഭക്ഷണം നൽകുക

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)

ഇടവക്കൂറുകാർക്ക് വ്യാഴം ജന്മത്തിൽ നിന്നും ധന ഭാവത്തിലേക്ക് മാറുകയാണ്. അപ്രതീക്ഷിത ധനലാഭത്തിന് സാദ്ധ്യത. ‘ ധനകാര്യങ്ങളിൽ കൂടുതൽശ്രദ്ധ പതിപ്പിക്കാൻ സാധിക്കും.യാത്രകൾ ഗുണകരം.വിവാഹ കാര്യങ്ങൾ പുരോഗമിക്കും. പ്രണയ വിജയം. ബിസിനസ്സിൽ ഗുണാനുഭവ കാലമാണ് .പുതിയ ഭൂമി, ഗൃഹം, വാഹനം ഇവ വാങ്ങാൻ കാലം അനുകൂലം. പരീക്ഷാ വിജയം , ഉപരിപഠനം, സർക്കാർ സഹായം. ഇവയും ഉണ്ടാവും .ശത്രുക്കളെ കരുതിയിരിക്കുക. ദോഷ ശാന്തിക്കായി ദേവീക്ഷേത്രത്തിൽ കുങ്കുമാർച്ചന. നക്ഷത്ര ദിവസം ഗണപതിഹോമം.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)

മിഥുനക്കൂറുകാർക്ക് വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ നിന്നും ജന്മത്തിലേക്ക് മാറുകയാണ്. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്. ധനം കൈകാര്യം ചെയ്യുമ്പോൾ അബദ്ധം പറ്റാതെ നോക്കുക. ധൂർത്ത് ഒഴിവാക്കുക. ഏതു തീരുമാനവും ക്ഷമയോടെ ആലോചിച്ച് മതി. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. ആത്മവിശ്വാസം കൈവിടരുത്. ബിസിനസ്സിൽ പുതിയ കരാർ – പദ്ധതികൾ എന്നിവ ഉടൻ വേണ്ട.
ദോഷ ശാന്തിക്കായി ജപം.വിഷ്ണുക്ഷേത്രത്തിൽ സുദർശനാർച്ചന.

കർക്കടകക്കൂറ് (പുണർതം 1/4, പൂയ്യം, ആയില്യം)

കർക്കിടകക്കുറുകാർക്ക് വ്യാഴം പതിനൊന്നാം ഭാവത്തിൽ നിന്നും പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുകയാണ് .കടബാധ്യതകൾ വരുത്തരുത്.നിയമകാര്യങ്ങളിൽ വിട്ടുവീഴ്ച വേണം.ധനകാര്യത്തിൽ ജാഗ്രത പുലർത്തുക. ജാമ്യം,മധ്യസ്ഥത, പാടില്ല. സന്താനങ്ങൾക്ക് വിഷമങ്ങൾക്കിടവരാതെ ജാഗ്രത. ബിസിനസ്സിൽ തൽക്കാലം മാറ്റങ്ങൾ വേണ്ട. പുതിയ പദ്ധതികൾഉടൻ വേണ്ട. ആരോഗ്യ ശ്രദ്ധ വേണം. എല്ലാവരോടും മനസ്സ് തുറക്കരുത്. . വിദേശ യോഗം, വാക്കിലും പ്രവർത്തിയിലും ക്ഷമ വേണം. അപകട സാദ്ധ്യതയുള്ള എല്ലാ പ്രവൃത്തികളും പരമാവധി ഒഴിവാക്കണം. 
ദോഷശാന്തിക്കായി വിഷ്ണുവിൻറെ അവതാരമൂർത്തി ക്ഷേത്രങ്ങളിൽ അർച്ചന നിവേദ്യം, ഗണപതി ഹോമം

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറുകാർക്ക് വ്യാഴം പത്താം ഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്ക് മാറുകയാണ്. ജോലി സാദ്ധ്യത തെളിയും. ഉദ്യോഗകയറ്റം.നിയമ തടസ്സങ്ങൾ അകലും.ബിസിനസ്സിൽ പുരോഗതി.കുടുംബ സ്വത്ത് ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സമകലും. ചിര കാലസ്വപ്നങ്ങൾ പൂവണിയും..വിവാഹം നടക്കും വ്യാപാര വ്യവസായ രംഗങ്ങളിലുള്ളവർക്ക് പുരോഗതി. സന്താനങ്ങൾക്ക് ഗുണാനുഭവങ്ങൾ ഉണ്ടാവും. ആഭരണ ലബ്ധി, അർത്ഥലാഭം,അകന്നിരുന്നവർ അടുക്കും. ദോഷ ശാന്തിക്കായി ഗണപതിഹോമം, ശാസ്താവിന് എള്ള് പായസം,ഹനുമാൻ സ്വാമിക്ക് അവൽനിവേദ്യം.കാക്കയ്ക്ക് ഭക്ഷണം നൽകുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറുകാർക്ക് വ്യാഴം ഒൻപതാം ഭാവത്തിൽ നിന്നും പത്താം ഭാവത്തിലേക്ക് മാറുകയാണ്. ജോലി മാറ്റം പ്രതീക്ഷിക്കാം.അപ്രതീക്ഷിത സുഖാനുഭവം.വരാനുള്ള സാഹചര്യം വന്നു ചേരും. ജീവിതമുന്നേറ്റത്തിന് വഴി തെളിയും ഒരു പരിധിയിലധികം ആരെയും ആശ്രയിക്കരുത്. വാക്കുകളിൽ നിയന്ത്രണം വേണം. പിടിവാശിയും മുൻകോപവും ഉപേക്ഷിക്കണം. ആരോഗ്യം ശ്രദ്ധിക്കണം ദുഷ്ടജനങ്ങളുമായുള്ള സമ്പർക്കം പാടില്ല. വിശ്വസ്തരിൽ നിന്ന് ചതി വരാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിത ധനലാഭം. ഭൂമി, വീട് ലാഭം.റിയൽ എസ്റ്റേറ്റിൽ ഗുണകാലം. ദോഷശാന്തിക്കായി ഗണപതി ഹോമം, ദേവീ പ്രീതി, ശിവന് ജലധാര പിൻവിളക്ക്.ശാസ്താവിന് നീരാജനം ഹനുമാൻസാമിക്ക് വെറ്റില മാല.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറുകാർക്ക് വ്യാഴം എട്ടാം ഭാവത്തിൽ നിന്നും ഒൻപതാം ഭാവത്തിലേക്ക് മാറുകയാണ്.നഷ്ടപ്പെട്ട ധനം ലഭിക്കും. ഗൃഹം മോഡി പിടിപ്പിക്കും. മംഗളകർമ്മങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് വിജയം. ഉപരി പഠന സാധ്യത തെളിയും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഫലപ്രാപ്തി. പ്രണയ സാഫല്യം .പുതിയ സൗഹൃദങ്ങൾ ഗുണകരം. മംഗല്യ ഭാഗ്യം’ .പൊതു പ്രവർത്തകർക്ക് അംഗീകാരം. ബിസിനസ് രംഗത്ത് ശോഭിക്കും. വിദേശയാത്രയ്ക്ക് വഴിതെളിയും. ദോഷശാന്തിക്കായി ദേവിക്ക് കടുംപായസം.ഗണപതി ഹോമം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് വ്യാഴം ഏഴാം ഭാവത്തിൽ നിന്നും അഷ്ടമത്തിലേക്ക് മാറുകയാണ്. ജാമ്യം, മധ്യസ്ഥത,തർക്കം ഇവ പാടില്ല.അന്യരുടെടെ കാര്യങ്ങളിൽ ഇടപെട്ട് പഴി വാങ്ങരുത്. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണ്ട കാലം. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്ന് താക്കീത് വരാതെ സൂക്ഷിക്കുക. വാക്കിലും പ്രവർത്തിയിലും ക്ഷമ പുലർത്തുക. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം വേണം. കർമ്മത്തിൽ അലസത വെടിയണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത. പുതിയ സൗഹൃദങ്ങളിൽ ശ്രദ്ധ വേണം.കാലം അത്ര നന്നല്ലെന്ന് ഓർമ്മവേണം. ജോലി മാറ്റത്തിന് ശ്രമിക്കരുത്. ദോഷ ശാന്തിക്കായി സുദർശനാർച്ചന, ഭാഗ്യസൂക്തം. വിഷ്ണുസഹസ്രനാമം ജപം,ഹനുമാൻ ചാലിസ പാരായണം. ഹനുമാൻ സ്വാമിക്ക്അവൽ നിവേദ്യം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)

ധനുക്കൂറുകാർക്ക് വ്യാഴം ആറാം ഭാവത്തിൽ നിന്നും ഏഴാം ഭാവത്തിലേക്ക് മാറുകയാണ്. സ്വപ്ന പദ്ധതികൾക്ക് തുടക്കം കുറിക്കും.ബിസിനസ്സിൽ പുതിയ മാറ്റം. അപ്രതീക്ഷിത ഭാഗ്യാനുഭവം.,പ്രണയ സാഫല്യം, വിവാഹം,ദാമ്പത്യ സുഖം ,സ്ഥാനലാഭം ഗ്യഹസുഖം എന്നിവ ഫലം. . അകന്നു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കും. . ബിസിനസ്സ് മെച്ചപ്പെടും. കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും. വീട്, ഭൂമിലാഭം. ആഡംബര വസ്തുക്കൾ വാങ്ങുവാനവസരമുണ്ടാകും. പൊതു പ്രവർത്തകർക്കും കലാകാർക്കുംനേട്ടങ്ങൾ. ദോഷശാന്തിക്കായി ശാസ്താപ്രീതി,ഗണപതി ഹോമം ദേവിക്ക് നിവേദ്യം.

മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

മകരക്കൂറുകാർക്ക് വ്യാഴം അഞ്ചാം ഭാവത്തിൽ നിന്നും ആറാം ഭാവത്തിലേക്ക് മാറുകയാണ്. യാത്രകളിൽനഷ്ടം വരാതെസൂക്ഷിക്കുക. ആരോഗ്യ ശ്രദ്ധ വേണം.ബിസിനസ്സിൽ നന്നായി ശ്രദ്ധിക്കുക. ഒപ്പം നിൽക്കുന്നവരിൽ നിന്ന് ചതി വരാം. സഹായത്തിന് ചില തടസ്സങ്ങൾ വരാം.രഹസ്യ ഇടപാടുകൾ ഉണ്ടായേക്കാം . ഉന്നത ഉദ്യോഗസ്ഥരുമായുള്ള മാനസിക അകൽച്ച സ്ഥാനചലനത്തിനിടവരാം. സന്താനങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണം. പുതിയ സൗഹൃദങ്ങളിൽകൂടുതൽ ജാഗ്രത ആവശ്യമായി വന്നേക്കാം. വാഹന കാര്യങ്ങളിൽ ജാഗ്രത.പേരുദോഷം ഉണ്ടാകാതെ സൂക്ഷിക്കണം. ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രത്തിൽധന്വന്തരി അർച്ചന ഹനുമാൻ സ്വാമിക്ക് വെറ്റില മാല.ഗണപതി ഹോമം.

കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരൂരുട്ടാതി3/4)

കുംഭക്കൂറുകാർക്ക് വ്യാഴം നാലാം ഭാവത്തിൽ നിന്നും അഞ്ചാം ഭാവത്തിലേക്ക് മാറുകയാണ്.പുതിയ പഠനങ്ങൾ.വിദേശ യോഗം. പരീക്ഷാ വിജയം. . ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയവുംസാമ്പത്തിക അഭിവൃദ്ധിയും.പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് ധനവരവ് ഉണ്ടാവും. സന്താനങ്ങൾക്ക് ഉയർച്ച . മംഗല്യ ഭാഗ്യം. . ഇണകളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. ഉപരിപഠന വിജയം. സ്വപ്ന പദ്ധതികൾ പൂർത്തിയാക്കും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും.മാനസിക ഉല്ലാസം. വിനോദയാത്രകൾ.യാത്രാഗുണം. ദോഷ ശാന്തിക്കായി ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം.കാക്കയ്ക്ക് ഭക്ഷണം നൽകുക.ഗണപതി ഹോമം.ദേവിക്ക് കുങ്കുമാർച്ചന.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്ത്യട്ടാതി, രേവതി )

മീനക്കൂറുകാർക്ക് വ്യാഴം മൂന്നാം ഭാവത്തിൽ നിന്നും നാലാം ഭാവത്തിലേക്ക് മാറുകയാണ്.കുടുംബ സ്വത്ത് കൈവരാം.മംഗല്യ ഭാഗ്യം.പരീക്ഷാവിജയം,വാഹന ഭാഗ്യം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. തൊഴിൽ പരമായും ധനക്രയവിക്രയ പരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. യാത്രാക്ലേശം. സൗഹൃദങ്ങൾ കുറക്കുക. അപവാദ സാധ്യത. മുറിവേൽക്കാതിരിക്കാൻശ്രദ്ധിക്കുക .സന്താനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ദുഃശ്ലീലങ്ങൾ ഒഴിവാക്കണം. ധനംകൈകാര്യം ചെയ്യുമ്പോൾ അബദ്ധം പറ്റാതെ നോക്കുക.തീരുമാന വൈകല്യം വരാതെ നോക്കുക. പുതിയ പദ്ധതികൾ ക്ഷമയോടെ ആലോചിച്ച് മതി. വിശ്വസ്തരെ കൈവിടരുത്. ദോഷശാന്തിക്കായി ശാസ്താവിന് എള്ളു പായസം,ഹനുമാൻ സ്വാമി അവൽ നിവേദ്യം.ഗണപതി ഹോമം.ദേവിക്ക് കുങ്കുമാർച്ചന.

വ്യാഴ പിഴവിന് അനുഷ്ഠിക്കേണ്ടവ

പൊതുവിൽ വ്യാഴപ്പിഴവ് ഏറ്റുമധികം ദോഷകരമായി ബാധിക്കുന്നത്.6 8 12 ഭാവങ്ങളിൽ ഉള്ളവർക്കാണ്.മകരം,വൃശ്ചികം,കർക്കിടകം രാശിയിൽ ഉൾപ്പെട്ട നക്ഷത്രക്കാരെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. ഇടവം ,കുംഭം,ധനു,തുലാം,കന്നി,ചിങ്ങം എന്നീ രാശിയിൽ പെട്ട നക്ഷത്രക്കാർക്ക് ധനപരമായി സന്താനങ്ങളെ കൊണ്ടും ഗുണകരമായ കാലമാണ്.

വ്യാഴദോഷം ഉള്ളവർക്ക് അത് നീങ്ങാനും,വ്യാഴ ഗുണം പൂർണമായി അനുഭവത്തിൽ വരാനും വ്യാഴപ്രീതികരമായ അനുഷ്ഠാനങ്ങൾ ഗുണം ചെയ്യും. വ്യാഴാഴ്ച വ്രതം’ബുധൻ വ്യാഴം ദിവസങ്ങളിൽ വിഷ്ണുവിൻ്റെ അവതാര മൂർത്തികളുടെ ക്ഷേത്രം ദർശനം’താരാ യന്ത്ര ധാരണം.താരാ മന്ത്രജപം.വിഷ്ണു സഹസ്രനാമ ജപം, മഞ്ഞ കലർന്ന വസ്ത്രധാരണം. ഗുരുതുല്യർക്കും വൃദ്ധജനങ്ങൾക്കും സമ്മാനങ്ങൾ നൽകുക. പാൽപ്പായസദാനം. സ്വർണ്ണം, മഞ്ഞപുഷരാഗം ഇവ ധരിക്കുക.ബൃഹസ്പതി മന്ത്രജപം ഇവയൊക്കെ വ്യാഴപ്രീതി ഗുണകരമാണ്.ഒപ്പം ക്ഷേത്ര പുനരുദ്ധാരണ കർമ്മങ്ങളിൽ പങ്കെടുക്കുക.ആനയ്ക്ക് ഭക്ഷണം നൽകുക ഇവയും ഗുണം ചെയ്യും.

ജ്യോതിഷരത്നം വേണു മഹാദേവ്
ഫോൺ / വാട്സ് ആപ്പ്: 8921709017

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 14 ബുധന്‍) എങ്ങനെ എന്നറിയാം
Next post ഈ വർഷം ഭാഗ്യം തുണയ്ക്കുന്ന ആ 4 രാശിക്കാർ ഇവരാണ്, മനസിൽ കണ്ട കാര്യങ്ങൾ പോലും സഫലമാകും