ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 16 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.05.2025 (1200 ഇടവം 2 വെള്ളി) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

കുടുംബത്തിൽ നിന്നും അസുഖകരമായ പെരുമാറ്റങ്ങൾ നേരിടേണ്ടി വന്നേക്കാം. എല്ലാറ്റിനും പ്രതികരിക്കണമെന്നില്ല. യാത്രകൾ അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കുക.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

അഭിപ്രായ വ്യത്യാസങ്ങൾ മൂലം വ്യക്തിഗത ബന്ധങ്ങൾക്ക് വിള്ളൽ സംഭവിച്ചേക്കാം. പല രംഗത്തും മത്സരം നേരിടേണ്ടി വരും.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

മനസ്സിന് ഇഷ്ടപ്പെട്ട സാഹചര്യങ്ങൾ സംജാതമാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. സന്താനങ്ങളുമായി സമയം ചിലവഴിക്കും. പൊതുവിൽ നല്ല ദിവസം.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

ഉല്ലാസകരമായി ദിവസം ചിലവഴിക്കാൻ കഴിയും. പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുന്നതിനാൽ ആത്മ വിശ്വാസം വർധിക്കും.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ ദോഷം വരാവുന്ന ദിവസമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യ ക്ലേശം മാനസിക സമ്മർദത്തിന് കാരണമായേക്കാം.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

ചിലവ് നിയന്ത്രിക്കാൻ പാടുപെടും. മറ്റുള്ള വ്യക്തികളോട് ഇടപെടുമ്പോൾ ആശയ വിനിമയത്തിൽ കരുതൽ പുലർത്തണം. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

തൊഴിൽ കാര്യങ്ങളിൽ വിജയം ഉണ്ടാകും. അപ്രതീക്ഷിത ധനലാഭത്തിനു സാധ്യത. എന്നാൽ ഊഹ കച്ചവടം ദോഷം ചെയ്യും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

അനാവശ്യ ഭയവും ആകാംക്ഷയും മൂലം പല കാര്യങ്ങളും തടസ്സപ്പെടാൻ ഇടയുണ്ട്. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുക. വൈകിയാലും ഫലം സിദ്ധിക്കും.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

കൂടുതൽ യാത്ര ചെയ്യാനും ദാനം ചിലവഴിക്കാനുമുള്ള ഉൾപ്രേരണ ഉണ്ടാകും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ വർധിക്കും. മനസ്സ് സംതൃപ്തമാകും.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

മനസ്സിന് ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യുവാനോ ഇഷ്ടം തോന്നാത്തവരുമായി ഇടപെടാനോ നിർബന്ധിതനായേക്കാം. ഉത്തരവാദിത്വങ്ങൾ ജാഗ്രതാപൂർവ്വം നിറവേറ്റുക.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

നിങ്ങൾക്ക് സ്വയം നല്ലതെന്ന് തോന്നുന്ന  കാര്യങ്ങൾ ചെയ്യുവാൻ പറ്റിയ മികച്ച ദിവസം. ധന ലാഭം ലഭിക്കും. കുടുംബം പിന്തുണയ്ക്കും. രോഗികൾക്ക് ആരോഗ്യം മെച്ചപ്പെടും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

ധനമോ പാരിതോഷികങ്ങളോ ലഭിക്കാൻ ഇടയുണ്ട്. മനസ്സിൽ സന്തോഷം വർദ്ധിക്കും. വ്യാപാരത്തിലും മറ്റും ലാഭാനുഭവങ്ങൾ വർദ്ധിക്കും.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ പ്രണയ-ദാമ്പത്യ ഫലങ്ങൾ (2025 മെയ് 16, വെള്ളി) എങ്ങനെ എന്നറിയാം
Next post വ്യാഴത്തിന്റെ രാശിമാറ്റം 2025ൽ ഈ 5 രാശിക്കാർക്ക് സുവർണകാലം, പക്ഷെ ഈ 4 രാശിക്കാർ കരുതിയിരിക്കണം