ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 20 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.05.2025 (1200 ഇടവം 6 ചൊവ്വ) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

സുഹൃദ് സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിക്കും. വേണ്ട സമയത്തു സഹായ സഹകരണങ്ങള്‍ ലഭിക്കും. 


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിറഞ്ഞ അന്തരീക്ഷം സംജാതമാകും.നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും,


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, കര്‍മ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, ചികിത്സക്കായി പണം ചെലവാക്കേണ്ടി വന്നേക്കാം.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

പലപ്പോഴും മനസ് അകാരണമായി അസ്വസ്ഥമാകും. ബിസിനസിൽ തിരിച്ചടികൾ ഉണ്ടാകും. ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം, യാത്ര കൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടണമെന്നില്ല.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. അപ്രതീക്ഷിതമായി മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടായേക്കും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാം. 


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

വിശ്രമക്കുറവു മൂലം ആരോഗ്യ ക്ലേശങ്ങൾ വരാം. അപ്രതീക്ഷിത ധനചിലവ് വന്നു ഭവിക്കും. പൊതുവിൽ ഭാഗ്യം കുറഞ്ഞിരിക്കും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

അനാവശ്യമായ അലച്ചിലും ധന നഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകര്യം ചെയ്യുക.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, വാഹനസുഖം, യാത്രാഗുണം, വിദേശത്തുനിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടിവരും. മറ്റുള്ളവർ നാം വിചാരിക്കും പോലെ അനുകൂലമായി പെരുമാറണം എന്നില്ല.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. സാമ്പത്തിക അഭിവൃദ്ധി ഭവിക്കും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

യാത്ര തടസ്സം, അലച്ചിൽ മുതലായവയ്ക്ക് സാധ്യത. സന്താനങ്ങളെപ്പറ്റി മനഃക്ലേശത്തിനും ഇടയുണ്ട്. പൊതുവേ എല്ലാ കാര്യങ്ങളിലും വളരെയധികം ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കുക.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post 2025 മെയ് 20: സൂര്യന്റെ മിഥുന രാശിയിലേക്കുള്ള പ്രവേശനം – ജ്യോതിഷവശാൽ നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ഭാര്യമാരോട് ദേഷ്യപ്പെടുകയും വഴക്കിടുകയും ചെയ്യുന്ന ഭർത്താക്കന്മാരുടെ നക്ഷത്രങ്ങൾ: ജ്യോതിഷ കാരണങ്ങളും പരിഹാരങ്ങളും