ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 27 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27.05.2025 (1200 ഇടവം 13 ചൊവ്വ) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

തൊഴില്‍ ക്ലേശം, അധ്വാനം എന്നിവ വരാവുന്ന ദിനമാണ്. സാമ്പത്തിക കാര്യങ്ങളില്‍ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

നിയമ സംബന്ധമായ കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ആവശ്യ സമയങ്ങളില്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാകും.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

ശത്രുശല്യം, മനക്ലേശം, ആഗ്രഹ തടസ്സം മുതലായവ വരാവുന്ന ദിനം.വിവാദ സാഹചര്യങ്ങളില്‍ നിന്നും വഴക്കുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.  

♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

സഹപ്രവര്‍ത്തകര്‍ അംഗീകരിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

കാര്യ വിജയം, അംഗീകാരം, സുഹൃത്ത് സഹായം മുതലായവ പ്രതീക്ഷിക്കാം. കുടുംബസമേതം വിരുന്നുകളിലും മറ്റും സംബന്ധിക്കാന്‍ അവസരം ലഭിക്കും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

പതിവിലും കവിഞ്ഞ അധ്വാനം പല കാര്യങ്ങളിലും വേണ്ടി വന്നേക്കാം. ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍  കരുതല്‍ പുലര്‍ത്തണം. 


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

ആഗ്രഹ തടസം, യാത്രാ ഭംഗം, ശാരീരിക ക്ലേശം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. നിരന്തരമായ പ്രാര്‍ത്ഥനകള്‍ മൂലം വൈഷമ്യങ്ങള്‍ കുറയും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

കുടുംബ സുഖം, സമ്മാന ലാഭം, ഭാഗ്യ പുഷ്ടി മുതലായവ പ്രതീക്ഷിക്കാം. കച്ചവടകാര്യങ്ങളില്‍ അപ്രതീക്ഷിത ലാഭം സിദ്ധിക്കും.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

സന്തോഷപ്രദമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

അമിത യാത്ര മൂലം ആരോഗ്യ ക്ലേശം വരാന്‍ ഇടയുണ്ട്. കാര്യ തടസം, ഉദര വൈഷമ്യം എന്നിവയും കരുതണം.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ ചിന്താക്കുഴപ്പം നേരിടാന്‍ ഇടയുണ്ട്. സുഹൃത്ത് സഹായം നിര്‍ണ്ണായകമായി ഭാവിക്കുന്ന ദിവസം ആയിരിക്കും. 


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

ഉല്ലാസവും സുഖാനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും. സുപ്രധാന ഉത്തര വാടിത്വങ്ങള്‍ തേടി വരും. പൊതുവില്‍ അംഗീകാരം വര്‍ധിക്കും.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 മെയ് 27, ചൊവ്വ) എങ്ങനെ എന്നറിയാം
Next post ജൂൺ 7 മുതൽ 52 ദിവസം: ചൊവ്വ-കേതു സംയോജനം ജീവിതം തകർക്കും, ഈ രാശിക്കാർക്ക് കനത്ത ദുരിതം ഉണ്ടാക്കും