ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 29 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 29.05.2025 (1200 ഇടവം 15 വ്യാഴം) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

സമൂഹ മധ്യത്തിൽ അംഗീകാരവും പ്രശസ്തിയും ലഭിക്കും. തടസ്സപ്പെട്ട കാര്യങ്ങൾ അനുകൂലമായി വന്നു ചേരും.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

അനാവശ്യ ചിന്തകളാൽ മനസ്സ് കലുഷമാകാതെ ശ്രദ്ധിക്കണം. അദ്ധ്വാനം വർദ്ധിച്ചാലും ഫലസിദ്ധിക്ക് കുറവ് വരികയില്ല.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

കുടുംബ സാഹചര്യങ്ങൾ അനുകൂലമായി ഭവിക്കും. ധന ക്ലേശത്തിന് പരിഹാരം ഉണ്ടാകും. തൊഴിൽ നേട്ടത്തിനും സാധ്യത.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

പല കാര്യങ്ങൾക്കും അകാരണ തടസങ്ങൾ ഉണ്ടായെന്ന് വരാം. വേണ്ടത്ര ബോധ്യമില്ലാത്ത കാര്യങ്ങൾ ശ്രദ്ധയോടെ മാത്രം നിർവഹിക്കുക.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. അംഗീകാരവും ആദരവും പ്രതീക്ഷിക്കാം.  തൊഴിൽപരമായും നന്ന്.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

വലിയ ആയാസം കൂടാതെ കാര്യങ്ങൾ സാധിച്ച് എടുക്കാൻ കഴിയും. ഭയപ്പെട്ടിരുന്ന കാര്യങ്ങൾ അനുകൂലമായി വരുന്നതിൽ സന്തോഷം തോന്നും.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

അമിത ചിലവുകൾ മൂലം സാമ്പത്തിക പ്രായാസങ്ങൾക്ക് സാധ്യത. വാഹനങ്ങൾ, വളർത്തു മൃഗങ്ങൾ മുതലായവ വഴി അപകടങ്ങൾ വരാതെ ശ്രദ്ധിക്കണം.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

നന്നായി പരിശ്രമിച്ച് ചെയുന്ന കാര്യങ്ങൾ പോലും പരാജയപ്പെടാൻ സാധ്യതയുള്ള ദിനമാണ്. ഈശ്വര വിശ്വാസവും ദൃഢനിശ്ചയവും നല്ല പ്രയോജനം ചെയ്യും.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

പ്രവർത്തികളും പരിശ്രമങ്ങളും അംഗീകരിക്കപ്പെടുന്നതിൽ മന സന്തോഷം തോന്നും. കുടുംബ ക്ലേശങ്ങൾക്ക് പരിഹാരം ഉണ്ടാകും.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

മനസ്സിൽ വിചാരിക്കുന്ന വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിച്ച് മാനസിക ഉല്ലാസത്തിന് അവസരം ഉണ്ടാകും.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ധനപരമായ കാര്യങ്ങളിൽ ചില തടസ്സാനുഭവങ്ങൾക്കും ഇടയുണ്ട്.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

യാത്രാദുരിതം, ശാരീരിക ക്ലേശം, അസന്തുഷ്ടി മുതലായവയ്ക്ക് സാധ്യത. അധികാരികൾ അപ്രിയമായി പെരുമാറുവാൻ ഇടയുണ്ട്. 

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 മെയ് 29, വ്യാഴം) എങ്ങനെ എന്നറിയാം
Next post 2025 മെയ് 29: വ്യാഴം കർക്കടകത്തിലേക്ക്; നേട്ടം ഈ രാശിയിലെ നാളുകാർക്ക്, അറിയാം 12 രാശിക്കാർക്കുമുള്ള സമ്പൂർണ ഫലം