ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 24, ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 24.06.2025 (1200 മിഥുനം 10 ചൊവ്വ) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
തൊഴിൽ സംബന്ധമായ അന്തരീക്ഷം സുഖകരമാകണമെന്നില്ല. കുടുംബ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. ഇഷ്ട ജനങ്ങളെ കണ്ടുമുട്ടാൻ കഴിയുന്നത് മനസ്സിന് സന്തോഷം പകരും. ആത്മവിശ്വാസവും വർധിക്കും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
പ്രയത്നങ്ങൾക്ക് മതിയായ അംഗീകാരം ലഭിച്ചെന്ന് വരില്ല. ആത്മാർത്ഥമായ കർമ്മങ്ങൾക്ക് വൈകിയാലും പ്രയോജനം ലഭിക്കും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
മനസ്സിലെ ആഗ്രഹങ്ങൾ എളുപ്പത്തിൽ സഫലീകരിക്കുവാൻ കഴിയും. കുടുംബാന്തരീക്ഷം സുഖകരമാകും. സാമ്പത്തികം മെച്ചപ്പെടും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കച്ചവടത്തിൽ ലാഭാനുഭവങ്ങൾ വർദ്ധിക്കും. പൊതു രംഗത്ത് ആദരവും അംഗീകാരവും ലഭിക്കാൻ ഇടയുണ്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് മൂലം അപമാനം നേരിടാൻ ഇടയുണ്ട്. വലിയ ഉത്തരവാദിത്തങ്ങൾ ജാഗ്രതയോടെ നിറവേറ്റുക.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
അനാവശ്യ ചിന്തകൾ മൂലം മന സമ്മർദ്ദം വർദ്ധിക്കും. ഈശ്വര ചിന്തയും പ്രാർത്ഥനകളും നല്ല അനുഭവങ്ങൾ നൽകും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
തൊഴിൽ നേട്ടം, വ്യാപാര ലാഭം, ഭാഗ്യാനുഭവങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിൽ അഭിനന്ദനം ലഭിക്കും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ഗുണകരമായ അനുഭവങ്ങൾക്ക് മുൻതൂക്കം ഉള്ള ദിവസം ആയിരിക്കും. സാമ്പത്തിക ക്ലേശങ്ങൾ പരിഹരിക്കാൻ കഴിയും. കുടുംബ സുഖം പ്രതീക്ഷിക്കാം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
കാര്യവൈഷമ്യം, ചിന്താക്കുഴപ്പം മുതലായവ വരാവുന്ന ദിനമാകയാൽ പ്രാർത്ഥനകൾ വേണം. അതീവ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്താൽ ഫലപ്രദമാകും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
പ്രതീക്ഷിച്ച നേട്ടങ്ങൾ പലപ്പോഴും നാളെ സ്വന്തമാക്കുവാൻ കഴിഞ്ഞെന്ന് വരില്ല. ധനപരമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യ ക്ലേശങ്ങൾക്ക് സാധ്യത ഉണ്ട്.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. മത്സര വിജയം, സമ്മാന ലാഭം മുതലായവയും ഉണ്ടാകും.
Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283