ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 26, വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 26.06.2025 (1200 മിഥുനം 12 വ്യാഴം) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
തൊഴിൽ അംഗീകാരം വർധിക്കും. കച്ചവടത്തിൽ ലാഭം ഉണ്ടാകും. പൊതുവിൽ അംഗീകാരം ലഭിക്കുന്ന ദിവസമായിരിക്കും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ആശയ വിനിമയത്തിൽ അപാകത വരാതെ നോക്കണം. ജാഗ്രതയോടെ നീങ്ങിയാൽ ദോഷങ്ങൾ കുറയും. അറിയാത്ത കാര്യങ്ങൾക്കു സമാധാനം പറയേണ്ട സാഹചര്യം വരാം.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
ശുഭകരമായ അനുഭവങ്ങളും നല്ല വാർത്തകളും പ്രതീക്ഷിക്കാവുന്ന ദിനം. നേതൃപരമായ കഴിവുകൾ അംഗീകരിക്കപ്പെടും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
വിചാരിക്കുന്ന വിധത്തിൽ കാര്യങ്ങൾ നീങ്ങണമെന്നില്ല. എങ്കിലും വലിയ ദോഷാനുഭവങ്ങൾക്കു സാധ്യതയില്ലാത്ത ദിനമാണ്. ഉത്തരവാദിത്വങ്ങളിൽ ജാഗ്രത പുലർത്തുക നന്നായിരിക്കും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
മനസ്സിന് സന്തോഷവും ആത്മവിശ്വാസവും നൽകുന്ന വാർത്തകൾ കേൾക്കാൻ ഇടയാകും. മനസിന്റെ സമാധാനക്കുറവും ഉദ്വേഗവും ഇല്ലാതാകും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ആനുകൂല്യങ്ങളും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മടി കൂടാതെ കർത്തവ്യങ്ങൾ ചെയ്താൽ ഫലസിദ്ധി നിശ്ചയമാണ്.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കാലതാമസവും തടസ്സങ്ങളും വരാവുന്ന ദിനമാണ്. ജാഗ്രതയോടെ പ്രവർത്തിച്ചാൽ വലിയ കഷ്ടനഷ്ടങ്ങൾ കൂടാതെ കാര്യങ്ങൾ നിറവേറ്റാൻ കഴിയും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
അപ്രതീക്ഷിത ചിലവുകൾ മൂലം വിഷമതകൾ വരാൻ ഇടയുണ്ട്. അലച്ചിലും യാത്രാ ക്ലേശവും വരാനും സാധ്യത കാണുന്നു.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ഇഷ്ട സാഹചര്യങ്ങളിലൂടെ ദിവസം കടന്നു പോകും. അപ്രതീക്ഷിത കോണുകളിൽ നിന്ന് പോലും സഹായങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാകും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
കാര്യ വിജയം, സന്തോഷം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാവുന്ന ദിവസം. നല്ല അവസരങ്ങൾ തേടി എത്തും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
തൊഴിൽപരമായ വൈഷമ്യങ്ങൾ വർധിക്കാൻ ഇടയുണ്ട്. പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കണമെന്നില്ല.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
വിരസമായ ജീവിതാനുഭവങ്ങൾക്കു സാധ്യത. പ്രതീക്ഷിക്കുന്ന കാര്യലാഭം പല പ്രവർത്തനങ്ങളിലും ലഭ്യമായി എന്ന് വരില്ല.
Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283