നക്ഷത്രഫലം: 2026 ഫെബ്രുവരി 01, ഞായർ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
അവസാന ഒൻപത് നക്ഷത്രക്കാർ
മൂലം: ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം കൊയ്യും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഗുണകരമാകും.
പൂരാടം: പങ്കാളിയുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറും. കുട്ടികളുടെ കാര്യത്തിൽ സന്തോഷിക്കാൻ വകയുണ്ടാകും.
ഉത്രാടം: ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. പുതിയ വീട് വാങ്ങാനോ വാഹനം വാങ്ങാനോ തീരുമാനമെടുക്കും.
തിരുവോണം: പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. സമൂഹത്തിൽ അന്തസ്സും മാന്യതയും വർദ്ധിക്കും. ധനലാഭം പ്രതീക്ഷിക്കാം.
അവിട്ടം: ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. എങ്കിലും ഫലം പോസിറ്റീവ് ആയിരിക്കും.
ചതയം: ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.
പൂരുരുട്ടാതി: അനാവശ്യ ആശങ്കകൾ ഒഴിവാക്കുക. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.
ഉത്രട്ടാതി: വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. മത്സരപരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങാൻ സാധിക്കും.
രേവതി: പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങാൻ സാധ്യതയുണ്ട്. വിരുന്നുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കും.