അറിഞ്ഞോ അറിയാതെയോ ആരിൽ നിന്നും ഈ സാധനങ്ങൾ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്‌: ദോഷങ്ങളും ദാരിദ്ര്യവും വിട്ടൊഴിയില്ല

അറിഞ്ഞോ അറിയാതെയോ അയൽക്കാരും സുഹൃത്തുക്കളുമൊക്കെ സാധനങ്ങൾ പരസ്‌പരം കൈമാറുന്നത് സാധാരണമാണ്. മാത്രമല്ല നാട്ടിലുള്ളവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ തരുന്ന ചില സാധനങ്ങൾ നമ്മൾ വാങ്ങാറുണ്ട്. എന്നാൽ ചില സാധനങ്ങൾ വാങ്ങുന്നതും കൊടുക്കുന്നതും ദോഷമായി ഭവിക്കും. ബന്ധങ്ങൾ തകരുന്നതിലേയ്ക്കും കുടുംബത്തിന്റെ നാശത്തിലേയ്ക്കും ഇത് നയിക്കുന്നു. ഒരിക്കലും കൈമാറ്റം ചെയ്യാൻ പാടില്ലാത്ത വസ്‌തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

ഉപ്പ്
കൈയിൽ ഉപ്പ് വാങ്ങാനോ കൊടുക്കാനോ പാടില്ല. ഇത്തരത്തിൽ ഉപ്പ് വാങ്ങുമ്പോൾ അവരുടെ ദുഷ്‌‌കർമ്മങ്ങളും നിർഭാഗ്യങ്ങളും നാം ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്. അഥവാ ഉപ്പ് മറ്റുള്ളവരിൽ നിന്ന് വാങ്ങുകയാണെങ്കിൽ നേരിട്ട് വാങ്ങാതെ തറയിലോ മേശപ്പുറത്തോ വച്ചതിനുശേഷം എടുക്കുക. ഉപ്പ് ഒരിക്കലും വീട്ടിൽ കുറയാനോ ഇല്ലാതിരിക്കാനോ പാടില്ല.

കത്തി
ആവശ്യത്തിൽ കൂടുതൽ കത്തി വീട്ടിൽ സൂക്ഷിക്കുന്നത് വഴക്കും സ്വരചേർച്ചയില്ലായ്‌മയും ഉണ്ടാകുന്നതിന് കാരണമാവും. കത്തി കയ്യിൽ കൊടുക്കാനും പാടില്ല. അത് മറ്റെവിടെയെങ്കിലും വച്ചിട്ട് എടുക്കാൻ പറയണം. മൂർച്ചയുള്ള വസ്‌തുക്കൾ നേരിട്ട് നൽകുന്നതിന് ബന്ധംതന്നെ ഇല്ലാതാകുന്നതിന് കാരണമാവും.

എള്ള്
കയ്യിൽ വാങ്ങുന്നത് വലിയ ആപത്തിന് വഴിയൊരുക്കുന്ന വസ്‌തുവാണ് എള്ള്. ഇത് നേരിട്ട് മറ്റുള്ളവരിൽ നിന്ന് വാങ്ങിയാൽ ദുഃഖവും ദാരിദ്ര്യവും വിട്ടൊഴിയില്ല.

എണ്ണ
നേരിട്ട് മറ്റുള്ളവരുടെ കയ്യിൽ നൽകരുത്. നമ്മുടെ ജീവിതത്തിലെ സൗഭാഗ്യങ്ങൾ ഇതിലൂടെ മറ്റുള്ളവർക്ക് നൽകുകയാണ് നാം ചെയ്യുന്നത്. എണ്ണ ഒരു പാത്രത്തിൽ മറ്റൊരിടത്ത് വച്ചിട്ട് ആവശ്യക്കാരോട് എടുത്തുകൊള്ളാൻ പറയണം.

സൗന്ദര്യവർദ്ധക വസ്തുക്കൾ
മറ്റുള്ളവർക്ക് നേരിട്ട് കൈകളിൽ നൽകുകയോ വാങ്ങുകയോ ചെയ്യരുത്.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ

മീൻ
മറ്റുള്ളവരുടെ കൈകളിൽ നേരിട്ട് കൊടുക്കരുത്. ഇത് തറയിലോ തിണ്ണയിലെ വച്ചതിനുശേഷമേ വീടിനുള്ളിലേയ്ക്ക് കയറ്റാൻ പാടുള്ളൂ.

മുളക്
ഒരിക്കലും മറ്റുള്ളവർക്ക് നേരിട്ട് നൽകരുത്. പ്രത്യേകിച്ച് ഉണക്ക മുളക് ആരുടെയും കയ്യിൽ നിന്ന് നേരിട്ട് വാങ്ങരുത്.

നാരങ്ങ
നേരിട്ട് മറ്റുള്ളവർക്ക് സൗജന്യമായി നൽകരുത്. കയ്യിൽ കൊടുക്കാതെ തറയിലോ മേശയിലോ വയ്ക്കണം.

മുട്ട
തറയിലോ മേശയുടെ മുകളിലോ വച്ചിട്ട് കൊടുക്കുന്നയാളോട് എടുക്കാൻ പറയണം.

ഇവ അഥവാ നൽകി പോയാൽ അവരിൽ നിന്ന് മധുരമുള്ള എന്തെങ്കിലും കൂടി തിരികെ വാങ്ങണം.

YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത്‌ മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം

Previous post ഈ നാളുകാർക്ക്‌ ഇപ്പോൾ ശനിയുടെ അനുഗ്രഹം, വൻ നേട്ടങ്ങളാണ്‌ നിങ്ങൾക്കുണ്ടാവുക
Next post തിരുവാതിര നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും