തിരുവാതിര നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും
തിരുവാതിര നാളിൽ ജനിക്കുന്നവർ അധികവും സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവരാണ്. അവർ പൊതു കാര്യങ്ങളിൽ താല്പര്യം കാണിക്കുമെങ്കിലും അതിനു പിന്നിൽ ചില സ്വാർത്ഥ ലക്ഷ്യങ്ങൾ ഉണ്ടായെന്നു വരും.കൂടുതൽ ലോക പരിചയവും പ്രായോഗികബുദ്ധിയും കർമ്മശേഷിയും ഉണ്ടാകും.
ആത്മാർത്ഥയും സത്യസന്ധതയും തിരുവാതിര നക്ഷത്രക്കാരുടെ പ്രത്യേകതകളാണ്. പക്ഷേ ഇവർ അധികം ആളുകളുമായി അടുക്കാൻ തയ്യാറാകാറില്ല. തിരുവാതിര നക്ഷത്രക്കാർ മത്സരങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കും അധികമായ പ്രശസ്തിയോ പ്രതാപമോ തിരുവാതിര നക്ഷത്രക്കാർക്ക് പൊതുവെ ഉണ്ടാകണമെന്നില്ല.
പ്രശസ്തിയോ പ്രതാപമോ ഉണ്ടായെന്നുവരില്ല അതിനായി ശ്രമിക്കുകയുമില്ല അന്യരുമായിട്ടുള്ള ഇടപാടുകളിൽ തല്പരായിരിക്കുമെങ്കിലും ചെറിയ കാര്യം കൊണ്ട് പിണങ്ങുകയും അകലുകയും ചെയ്യും അതുപോലെ തന്നെ ചെറിയ കാര്യം കൊണ്ട് പലരുമായി സൗഹൃദത്തിലാവുകയും ചെയ്യും.
തിരുവാതിര നക്ഷത്രക്കാർക്ക് പരിശ്രമ ശീലമുണ്ടാകും. ഒരേ സമയത്ത് ഏർപ്പെട്ട് വിജയം നേടും, എതു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും അതിൽ നിന്നുള്ള സാമ്പത്തിക ലാഭമായിരിക്കും ഇവർ ചിന്തിക്കുന്നത്. പ്രശസ്തിയോ, അംഗീകാരമോ നേടണമെന്ന് ആഗ്രഹിക്കുകയില്ല, ആർക്കും കീഴടങ്ങി പ്രവർത്തിക്കാൻ തയ്യാറാകത്തുകൊണ്ട് പല പരാജയങ്ങളും നഷ്ടങ്ങളും ജീവിതത്തിൽ ഇവർക്ക് ഉണ്ടാകാം.
കലാഭിരുചിയും ശാസ്ത്രഭിരുചിയും ഉണ്ടാകും. ധനാഭിവൃദ്ധിക്കായി പല മാർഗ്ഗങ്ങളും സ്വീകരിക്കും.ദൂരയാത്ര ചെയ്യുകയും ദൂരെ സ്ഥലത്തു ജോലി ചെയ്തു നേട്ടങ്ങളുണ്ടാക്കുകയും ചെയ്യും. സ്വന്തം കുടുംബവുമായി ഇവർക്ക് അടുപ്പക്കുറവുണ്ടാകാം, വിവാഹകാര്യത്തിൽ ഇവർ താല്പര്യ കുറവു കാണിയ്ക്കും. വിവാഹം താമസിച്ചായിരിക്കും നടക്കുക. ജീവിത പങ്കാളിയോടുള്ള സമീപനം അല്പം കർക്കശമാകാൻ ഇടയുണ്ട് ചിലപ്പോൾ ഇത് അകന്നുള്ള താമസത്തിലോ വിവാഹമോചനത്തിലോ കലാശിച്ചെന്നു വരാം.
കുടു:ബ ജീവിതത്തിൽ തിരുവാതിര നക്ഷത്രക്കാർക്ക് പല അസ്വസ്ഥതകളും ഉണ്ടായെന്നു വരാം ഇങ്ങനെയെക്കെയാണെങ്കിലും കുടുംബ ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ അല്പമൊന്നു ശ്രമിച്ചാൽ തിരുവാതിര നക്ഷത്രക്കാർക്ക് സാധിക്കും. തിരുവാതിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് വിവാഹത്തിനു താമസം കുടുംബ ജീവിതത്തിൽ അസ്വസ്ഥത,ഭർത്തൃകുടുംബങ്ങളോട് താല്പര്യക്കുറവ് തുടങ്ങിയവ ഉണ്ടാകാവുന്നതാണ്.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ
തിരുവാതിര നക്ഷത്രക്കാർക്ക് ബാല്യകാലത്ത് തുടർച്ചയായി രോഗപീഡകളുണ്ടാവാൻ സാധ്യതയുണ്ട്. പത്തുവയസ്സുമുതൽ ഇരുപത്തി ആറ് വയസ്സു വരെയുള്ള കാലം പൊതുവെ നല്ലതായിരിക്കും. മെച്ചമായ വിദ്യാഭ്യാസം, ജോലി തുടങ്ങിയവ നേടാൻ ഈ കാലയളവിൽ കഴിയും, ഇരുപത്തി ആറു വയസ്സു മുതൽ നാല്പത്തിയഞ്ചു വയസ്സു വരെയുള്ള കാലത്ത് സ്വജനങ്ങളിൽ നിന്നകന്ന് ബുദ്ധിമുട്ടി കഴിയേണ്ടിവരും.
ഈ കലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകാമെങ്കിലും കുടുംബ ജീവിതത്തിൽ അസ്വസ്തകളുണ്ടാകാം. നാല്പത്തിആറു വയസ്സു മുതൽ അറുപത്തിരണ്ട് വയസ്സു വരെയുള്ള കാലം ഗുണദോഷസമ്മിശ്രമായിരിക്കും. അറുപത്തി മൂന്നു വയസ്സു മുതൽ എഴുപതു വയസ്സു വരെയുള്ള കാലം അപകടങ്ങൾ, മുറിവു, ചതവുകൾ തുടങ്ങിയവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
എഴുപതു വയസ്സിനു ശേഷം കൂടുതൽ ശാന്തവും സന്തോഷ പ്രദവുമായ ജീവിതം പ്രതീക്ഷിക്കാം തിരുവാതിര നക്ഷത്രക്കാർക്ക് ജന്മനാ പതിനെട്ട് വയസ്സു വരെ രാഹുദശാസന്ധി തുടർന്ന് പതിനാറ് വർഷം വ്യാഴദശാസന്ധി തുടർന്ന് പത്തൊൻപത് വർഷം ശനിദശാസന്ധി, തുടർന്ന് പതിനേഴ് വർഷം ബുധദശാസന്ധി. തുടർന്ന് എഴു വർഷം കേതുദശാസന്ധി, തുടർന്ന് ഇരുപതു വർഷം ശുക്രദശാസന്ധി തുടർന്ന് ആറുവർഷം ആദിത്യദശാസന്ധി തുടർന്ന് പത്തുവർഷം ചന്ദ്രദശാസന്ധി.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അറിയാൻ