സാമുദ്രിക ശാസ്ത്ര ലക്ഷണങ്ങൾ ഉള്ള ഭാര്യയെ ലഭിക്കുന്നവർ ഭാഗ്യവാന്മാർ, അറിയാമോ സാമുദ്രിക ലക്ഷണങ്ങൾ എന്തൊക്കെയെന്ന്
എന്താണ് സാമുദ്രിക ശാസ്ത്രം എന്നല്ലേ, ഒരു വ്യക്തിയുടെ രൂപം നോക്കി അവരുടെ രീതികളെയും സ്വഭാവത്തെയും പറയുന്നതാണ് സമുദ്രിക ശാസ്ത്രം. ഈ ശാസ്ത്രപ്രകാരം ഒരാളുടെ ഗുണഗണങ്ങളും ഭാഗ്യ നിര്ഭാഗ്യങ്ങളും അറിയാൻ സാധിക്കും.
സാമുദ്രിക ശാസ്ത്രപ്രകാരം വിവാഹം കഴിച്ചാൽ ഭാഗ്യം ഉണ്ടാകുന്ന സ്ത്രീ ലക്ഷണങ്ങൾ ഇനി പറയുന്നു.
കാൽപാദങ്ങൾ: കാൽപാദങ്ങൾ നോക്കി സ്ത്രീകളുടെ ഭാഗ്യം മനസ്സിലാക്കാം. റോസ് നിറമുള്ള മൃദുവായ പാദങ്ങൾ ഉള്ള സ്ത്രീകൾ ഭാഗ്യവതികൾ ആണ്. ഇവരെ കൂടെ കൂട്ടുന്നത് ഭർത്താക്കൻമ്മാർക്ക് ഗുണം ചെയ്യും. നടക്കുമ്പോൾ വിരലുകൾ എല്ലാം നിലത്തു സ്പര്ശിക്കുന്നവർ ഭാഗ്യവതികൾ തന്നെ. വിരലുകൾ വളരെ മൃദുലവും തമ്മിൽ ചേർന്നതും ആണെങ്കിൽ അവർ ഭാഗ്യം നിറഞ്ഞവർ ആണ്. ലക്ഷണപ്രകാരം ചേർച്ചയില്ലാത്ത വിരലുകൾ ചതി ശീലമായ സ്ത്രീകൾ ആണ്. നടക്കുമ്പോൾ നിലത്തു പതിക്കാത്ത വിരലുകൾ ഉള്ള സ്ത്രീക്ക് വിധവായോഗമാണ് ഫലം.
നഖം: കാലിലെ നഖത്തിന്റെ നിറത്തിനുമുണ്ട് ഭാഗങ്ങളും നിര്ഭാഗ്യങ്ങളും കാല്‍വിരലിലെ നഖത്തിന് ചുവപ്പു നിറം ആണെങ്കിൽ സുഖകരമായ ജീവിതവും കുഞ്ഞുങ്ങളും ഉണ്ടാകും എന്നാണ് പറയുന്നത്. മഞ്ഞനിറമുള്ള നഖം കഷ്ടകാലം സൂചിപ്പിക്കുന്നു. ദാരിദ്ര്യം അനുഭവിക്കേണ്ടി വരും.
നുണക്കുഴി: നുണക്കുഴി കവിൾ ഉള്ള സ്ത്രീകൾ കാണാൻ ഭംഗി കൂടുതൽ ആയിരിക്കും. എന്നാൽ സമുദ്രിക ലക്ഷണം പറയുന്നത് നുണക്കുഴി ഇല്ലാത്ത കവിൾ ഉള്ള സ്ത്രീകൾ ഭാഗ്യം നിറഞ്ഞവർ ആയിരിക്കും എന്നാണ്.
നെറ്റി: വലിയ ഉയർന്ന നെറ്റി ഭാഗ്യലക്ഷണമായി ആണ് കരുതുന്നത്. ഇത്തരം നെറ്റിയുള്ളവരെ വിവാഹം ചെയ്യുന്നവർക്ക് ഭാഗ്യം കൂടെ കാണും. 3 വിരൽ വീതി വേണം നെറ്റിക്ക് എന്നാണ് പൊതുവെ പറയാറ്.
കവിളിലെ കറുത്ത പാട്: കവിളിലെ കറുപ്പ് അഥവാ കാക്കാപ്പുള്ളി ഉള്ള സ്ത്രീകൾ സൗന്ദര്യത്തിലും ഭാഗ്യത്തിലും മുന്നിലാണ്. കണക്കാക്കപ്പെടുന്നത്. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ഇവരുടെ കുടുംബജീവിതം സന്തോഷകരമാകും.
ചുണ്ടുകള്‍: മൃദുവായ ചുമന്ന ചുണ്ടുള്ള സ്ത്രീകൾ സമുദ്രിക ലക്ഷണളിൽ പെടുന്നവർ ആണ്. രണ്ടു ചുണ്ടുകൾ ചേരുന്ന ഭാഗം വ്യക്തമായി കാണാൻ സാധിക്കുന്നുവെങ്കിൽ ഇവർ ജീവിതത്തിൽ ഭാഗ്യം കൊണ്ട് വരും.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അറിയാൻ
വയര്‍: വിസ്താരവും രോമവും കുറഞ്ഞ നീളമേറിയ വയര്‍ ഭാഗ്യലക്ഷണമാണ്. വയറിൽ ഞെരബ് തെളിഞ്ഞു കാണുന്നെങ്കിൽ ആ സ്ത്രീ ഉത്തമായാണ് എന്ന് സമുദ്രിക ശാസ്ത്രം പറയുന്നു.
പൊക്കിള്‍: ആഴമുള്ള പൊക്കിൾ ഉള്ള സ്ത്രീകൾ ഭര്‍തൃസ്നേഹത്താൽ ഭാഗ്യവതികൾ ആയിരിക്കും. പൊക്കിളിൽ വലതുഭാഗം അല്പം ഉയര്‍ന്നു കാണുന്നുവെങ്കിൽ അവൾ രാജ്ഞിയെ പോലെ എന്നും പറയുന്നു.
ശരീരത്തിന്റെ പുറകു ഭാഗം: രോമമില്ലാത്ത മാംസളമായ നീണ്ട പുറം ഭാഗം ഉള്ളവർ ഭാഗ്യവതികൾ ആണ്. രോമം നിറഞ്ഞ പുറം ഭാഗം വിധവായോഗ സൂചനയാണ്.
കൈകൾ: സമുദ്രിക ലക്ഷണ പ്രകാരം രോമങ്ങൾ ഇല്ലാത്ത വളരെ മൃദുവായ നീളം കൂടിയ കൈകൾ ഭാഗ്യലക്ഷണമാണ്. മറിച്ചുള്ള കൈകള്‍ നിര്‍ഭാഗ്യ ലക്ഷണവും. നീളകൂടുതലും നിര്ഭാഗ്യ ലക്ഷണം തന്നെ.
അരക്കെട്ടിന്റെ വലിപ്പം: അരക്കെട്ടിന്റെ വലിപ്പം നോക്കിയും ഭാഗ്യം മനസ്സിലാക്കാം. തടി കുറഞ്ഞ മൃദുവായ രോമങ്ങൾ ഇല്ലാത്ത അരകെട്ടാണ് ലക്ഷണമുള്ളത് .തടിച്ച അരക്കെട്ടുള്ള സ്ത്രീകൾക്കു സ്വഭാവദൂഷ്യം ഉണ്ടാകുമെന്നു ശാസ്ത്രം പറയുന്നു.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ
മുടി: സ്ത്രീയുടെ മുടിയുടെ നിറം നോക്കിയും ഭാഗ്യം അറിയാൻ സാധിക്കും. നിറം കുറച്ചു കുറഞ്ഞ സ്ത്രീകൾക്ക് ഇരുണ്ട കറുത്ത മുടി ഭാഗ്യ ലക്ഷണമാണ്. സ്വർണ നിറമുള്ള മുടിയുള്ള വെളുത്ത സ്ത്രീകളും ഭാഗ്യവതികൾ തന്നെ.
കഴുത്ത്: നീണ്ട കഴുത്തുള്ള സ്ത്രീകൾ സുന്ദരികൾ തന്നെ. എന്നാൽ ഇവർക്ക് ഭാഗ്യം കുറവായിരിക്കും. നീളം കുറഞ്ഞ തടിച്ച കഴുത്തു വിധവാ സൂചന നൽകുന്നതാണ്. 3 വരകൾ കഴുത്തിൽ തെളിഞ്ഞു കാണുന്നുവെങ്കിൽ ഇവർ ഭാഗ്യം ഉള്ളവർ ആയിരിക്കും.
കാലിനടിയിലെ രേഖകൾ: സ്ത്രീയുടെ കാലില്‍ മത്സ്യം, ശംഖ്, താമര എന്നീ അടയാളങ്ങൾ ഉള്ളവർ സമ്പത്തും ഭാഗ്യമുള്ളവരുമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ തിരുവനന്തപുരത്തെ സുന്ദരിച്ചെല്ലമ്മയുടെ കഥ