അബദ്ധത്തിൽ പോലും ചൊവ്വാഴ്ച ഈ 5 കാര്യങ്ങള്‍ ചെയ്യരുത് ദാരിദ്ര്യം ആയിരിക്കും ഫലം

ജ്യോതിഷത്തിൽ, ആഴ്ചയിലെ എല്ലാ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി സമർപ്പിച്ചിരിയ്ക്കുന്നു. അതുപോലെ, ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുന്ന ദിവസമായി കണക്കാക്കപ്പെടുന്നു.

ഓറഞ്ച്, ചുവപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ഹനുമാന് വളരെ ഇഷ്ടമാണ്. ചൊവ്വാഴ്ച ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ദിവസം മുഴുവൻ പോസിറ്റീവ് എനർജി പ്രസരിപ്പിക്കുകയും ജോലികളിൽ വിജയസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന്‍റെ കാരണം ഇതാണ്. എന്നാല്‍ ചൊവ്വാഴ്ച അബദ്ധത്തിൽ പോലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതായത്, ആ കാര്യങ്ങള്‍ ചൊവ്വാഴ്ച ചെയ്യുന്നത് വഴി അതിന്‍റെ ഭവിഷ്യത്ത് കുടുംബം മുഴുവന്‍ അഭിമുഖീകരിയ്ക്കെണ്ടി വരുന്നു.

ചൊവ്വാഴ്ച ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ്?

കടം കൊടുക്കുന്നത് ഒഴിവാക്കുക
ജ്യോതിഷ പ്രകാരം, ചൊവ്വാഴ്ച ഒരാൾ പണം കടം കൊടുക്കുന്നത് ഒഴിവാക്കണം. അതായത്, ചൊവ്വാഴ്‌ച കടം നൽകിയ പണം തിരികെ ലഭിക്കില്ല എന്നും പണം മുങ്ങിപ്പോകുമെന്നും പറയപ്പെടുന്നു. അതുകൊണ്ടാണ് ഈ ദിവസം പണം വായ്പയായി നല്‍കരുത് എന്ന് പറയുന്നത്.

ഇരുമ്പ് സാധനങ്ങള്‍ വാങ്ങരുത്
ചൊവ്വാഴ്ച ഇരുമ്പ് കൊണ്ട് നിർമ്മിച്ച കത്തികൾ, കത്രികകൾ, പാത്രങ്ങൾ എന്നിവ വാങ്ങുന്നത് ശുഭമല്ല. ഇതുകൂടാതെ ചൊവ്വാഴ്ച പുതിയ വാഹനം വാങ്ങുന്നതും ഉചിതമല്ല. നിങ്ങൾ ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും, അത് ഒരു ദിവസം മുമ്പോ ശേഷമോ വാങ്ങാം.

ഈ ദിശകളിൽ യാത്ര ചെയ്യരുത്
ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച വടക്ക്, പടിഞ്ഞാറ് ദിശകളിൽ യാത്ര ചെയ്യുന്നത് നല്ലതല്ല. ഈ ദിവസം ഒരാൾ ഈ രണ്ട് ദിക്കിലേക്കും യാത്ര ചെയ്താൽ അയാള്‍ക്ക് ജീവിതത്തില്‍ ദോഷം സംഭവിക്കുമെന്ന് പറയപ്പെടുന്നു. ഇനി അന്നേ ദിവസം പോകേണ്ടി വരുന്ന സാഹചര്യത്തില്‍ ശർക്കര കഴിച്ചിട്ടേ വീട്ടിൽ നിന്ന് ഇറങ്ങാവൂ.

ഉപ്പ് കഴിക്കുന്നത് ഒഴിവാക്കുക
ചൊവ്വാഴ്ച ഉപ്പ് കഴിക്കുന്നത് ഉചിതമല്ല, ഈദിവസം ഉപ്പില്ലാതെ ഭക്ഷണം കഴിക്കണം. ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ മധുരമുള്ള വിഭവം തയ്യാറാക്കി കഴിക്കാം. ഇതുവഴി രക്തസമ്മർദ്ദവും നിയന്ത്രണവിധേയമാകും.

മറ്റുള്ളവരോടുള്ള ദേഷ്യം ഒഴിവാക്കുക
ചൊവ്വാഴ്ചകളിൽ ശാന്തത പാലിക്കുകയും ഹനുമാനെ ആരാധിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. ഈ ദിവസം മറ്റുള്ളവരോട് ദേഷ്യപ്പെടരുത്. നിങ്ങളുടെ മനസിലെ കോപം അത് അധിക്ഷേപങ്ങളിലേക്കും വഴക്കുകളിലേക്കും മാറും, അത് നിങ്ങളുടെ ദിവസം നശിപ്പിക്കും.

Previous post കൊടുങ്ങല്ലൂർ ഭരണി: ഭക്തിയുടെ രൗദ്രഭാവം, ആരാധിക്കാം അനുഗ്രഹം നേടാം
Next post കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ