മകം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്

മകം നക്ഷത്രം

മകം നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾ ഭാഗ്യവതികളായിരിക്കും. ബുദ്ധിസാമർത്ഥ്യവും കഴിവും മകം നാളുകാരുടെ പ്രത്യേകതകളാണ്. അധികം തടിക്കാത്ത ശരീര പ്രകൃതിയും അധികം ഉയരമില്ലായ്മയും ഉണ്ടാകാം. സദാചാര നിഷ്ഠയും സത്യസന്ധതയും ഉണ്ടാകും. ധാരാളം നല്ല സുഹൃത്തുക്കളുണ്ടാകും, ഉറച്ച ഈശ്വര വിശ്വാസവും മതനിഷ്ഠയും ഉണ്ടാകും.

മകം നക്ഷത്രത്തിൻ്റെ ഗണം ,മൃഗം, പക്ഷി, വൃക്ഷം, രത്നം

മകം നക്ഷത്രത്തിൻ്റെ ഗണം – അസുര ഗണം, മൃഗം -എലി – വൃക്ഷം -പേരാൽ – പക്ഷി – ചെമ്പോത്ത് – രത്നം – വൈഡൂര്യം-ഭാഗ്യസംഖ്യ – ഏഴ്.

മകം നക്ഷത്രത്തിൽ ജനിച്ചവർ ദോഷപരിഹാരത്തിനായി അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ

സൂര്യൻ ,ചൊവ്വ ,വ്യാഴം എന്നീ ദശാകാലങ്ങളിൽ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.  മകം, മൂലം.അശ്വതി എന്നീ നക്ഷത്രങ്ങളിൽ പതിവായി ക്ഷേത്ര ദർശനം നടത്തുക ,ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നതും ഉത്തമമാണ്. ഞായറാഴ്ചയും മകവും വരുന്ന ദിവസങ്ങളിൽ സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

പ്രതികൂല നക്ഷത്രങ്ങൾ

ഉത്രം, ചിത്തിര, വിശാഖം ,രേവതി എന്നീ നാളുകൾ മകം നക്ഷത്രത്തിന് പ്രതികൂലങ്ങളാണ്. ഇവർ പുതിയ സംരംഭങ്ങളൊന്നും ഈ നക്ഷത്രത്തിൽ ആരംഭിക്കാതിക്കുന്നതായിരിക്കും ഉത്തമം .ചുവപ്പാണ് മകം നക്ഷത്രക്കാർക്ക് അനുകൂല നിറം , മകം നക്ഷത്രത്തിൻ്റെ ദേവത പിതൃക്കളാണ്. ആയതിനാൽ പിതൃക്കളെ പ്രീതിപ്പെടുത്തുന്ന മന്ത്രം നിത്യവും ജപിക്കുന്നത് നല്ലതാണ്.

മന്ത്രം: “ഓം പിതൃഭ്യോ നമ:”

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് ജന്മനാ എഴു വയസ്സു വരെ കേതു ദശ

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഏഴു വയസ്സു വരെയുള്ള കേതു ദശാസന്ധി കാലയളവ് പൊതുവെ ഗുണകരമല്ല. പല തരത്തിലുള്ള രോഗാവസ്ഥകൾ ജാതകരെ ബുദ്ധിമുട്ടിക്കും. വിദ്യാഭ്യാസ തടസ്സങ്ങൾ ഉണ്ടാകും. സാമ്പത്തിക നഷ്ടവും ഈ കാലയളവിൽ ജാതകൻ്റെ മാതാപിതാക്കൾക്ക് ഉണ്ടാകാം.

പരിഹാരം

ഏഴു വയസ്സു വരെ ജാതകരുടെ ജന്മനക്ഷത്രങ്ങൾ തോറും ഗണപതി ക്ഷേത്ര ദർശനവും ജാതകരുടെ തലക്ക് നാളികേരം ഉഴിഞ്ഞ് ഗണപതിക്ക് ഉടയ്ക്കുന്നതും ഉത്തമമാണ്.

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഏഴു വയസ്സു മുതൽ ഇരുപത്തി ഏഴു വയസ്സു വരെ ശുക്ര ദശാസന്ധിയാണ്

മകം നക്ഷത്രക്കാർക്ക് ശുക്രദശാസന്ധി കാലയളവ് പൊതുവെ അനുകൂലമാണ്. ഉന്നത വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങിയവ ഈ കാലയളവിൽ സാധിക്കും .ഭാഗ്യവർദ്ധനവ്, ബഹുജന സമ്മതി, കീർത്തി പലവിധത്തിലുള്ള ധനലാഭം, വാഹനലാഭം തുടങ്ങിയവ ഈ കാലയളവിൽ ഉണ്ടാകും. ഉച്ച ക്ഷേത്രത്തിൽ നില്ക്കുന്ന ശുക്രൻ്റെ കാലയളവിൽ മുകളിൽ പറഞ്ഞ ഏറ്റവും ശ്രേഷ്ഠമായ ഫലങ്ങളെ സിദ്ധിക്കും. എന്നാൽ നീചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശയിൽ ഗുണഫലങ്ങളെ കിട്ടുകയില്ല,എന്നു മാത്രമല്ല പല വിധത്തിലുള്ള ദുരിതങ്ങളും നേരിടേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത്തി ഏഴ് വയസ്സുമുതൽ മുപ്പത്തിരണ്ടു വയസ്സു (32) വരെ ആദിത്യ ദശാസന്ധിയാണ്

ഈ ദശാസന്ധി ജാതകന് ഗുണദോഷസമ്മിശ്രമാണ്.  ജാതകത്തിൽ ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശയിൽ പലവിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകാം. എന്നാൽ ജോലി സംബന്ധമായി ജാതകൻ സ്വന്തം ഭവനം വിട്ട് ദൂരെ സ്ഥലത്തേക്ക് താമസം മാറ്റേണ്ടി വരും.

മകം നക്ഷത്രക്കാർക്ക് മുപ്പത്തി രണ്ട് വയസ്സു മുതൽ നാല്പത്തി രണ്ടു (42) വയസ്സു വരെ ചന്ദ്ര ദശാസന്ധിയാണ്

ഈ ദശാസന്ധി കാലം ജാതകന് പൊതുവെ ഗുണപ്രദമാണ്. ശുഭനും ബലവാനുമായ ചന്ദ്രൻ്റെ ദശാകാലത്ത് മുടങ്ങി കിടന്ന എല്ലാ കാര്യങ്ങൾക്കും അനുകൂലമായ അവസ്ഥ ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും വിജയം ഉണ്ടാകും. എന്നാൽ പാപയോഗം ചെയ്ത് നില്ക്കുന്ന ചന്ദ്രൻ പല തരത്തിലുള്ള ദുരിതങ്ങളെ ജാതകന് നല്കും.

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പത്തി രണ്ടു വയസ്സു മുതൽ നാല്പത്തി എട്ടു വയസ്സു വരെ കുജ ദശാസന്ധിയാണ്

ചൊവ്വായുടെ ദശാകാലം പൊതുവെ ഗുണദോഷസമ്മിശ്രമാണ്.സേനകളിൽ ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും.ധനലാഭവും പ്രശസ്തിയും ഉണ്ടാകും, എന്നാൽ കുടു:ബ പരമായ ചില പ്രശ്നങ്ങൾ ജാതകനെ അലട്ടും. ചില രോഗവസ്ഥകളും കേസു വഴക്കുകളും ജാതകനെ ഈ കാലയളവിൽ ബുദ്ധിമുട്ടിക്കാം.

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പത്തി എട്ട് വയസ്സു (48) മുതൽ അറുപത്തി ആറ് വയസ്സു (66) വരെ രാഹു ദശാസന്ധിയാണ്

ജാതകന് ഗുണദോഷ സമ്മിശ്രമാണ് ഈ കാലയളവ്  .പല രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും ധനനഷ്ടവും സംഭവിക്കാം എന്നാൽ ഇഷ്ട ഭാവത്തിൽ അനുകൂലനായി നില്ക്കുന്ന രാഹു ഗുണഫലങ്ങളെ നല്കും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത്തി ആറ് വയസ്സു (6) മുതൽ എൺപത്തി രണ്ടു വയസ്സു വരെ വ്യാഴ ദശയാണ് 

പൊതുവെ ജാതകന് അനുകൂലമായ ഈ കാലയളവിൽ പൊതുജന അംഗീകാരം, സമുദായങ്ങളുടെ നേതൃസ്ഥാനം തുടങ്ങിയവ ലഭിക്കും, പൊതുവെ ഈ കാലയളവ് ജാതകന് ഗുണപ്രദമാണ്.

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത്തി രണ്ടു വയസ്സു (82) മുതൽ നൂറ്റി ഒന്ന് (101) വയസ്സു വരെ ശനി ദശാസന്ധിയാണ്

ഈ കാലയളവിൻ്റെ തുടക്കം മുതൽ തന്നെ ജാതകന് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. “ഓം നമശിവായ” എന്ന മന്ത്രം മനപാഠമാക്കി നിത്യവും ജപിക്കുന്നത് ഉത്തമമായിരിക്കും, ഈശ്വര ഭജനം വളരെ നല്ലതാണ്.

മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് നൂറ്റി ഒന്ന് വയസ്സു മുതൽ നൂറ്റി ഇരുപത് വയസ്സു (120) വരെ ബുധ ദശാസന്ധി

ഈ കാലയളവിൽ സദാ ഈശ്വര നാമം നാവിൽ ഉരുവിടുക.

നോട്ട് – മുകളിൽ പറഞ്ഞിരിക്കുന്നത് മകം നക്ഷത്രത്തിൻ്റെ പൊതു ഫലങ്ങളാണ്, ഗ്രഹത്തിൻ്റെ ഭാവ സ്ഥിതി, ബന്ധു ക്ഷേത്രം, ശത്രുക്ഷേത്രം, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഗുണഫലങ്ങൾക്ക് വ്യത്യാസം വരും.

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

Previous post വ്യത്യസ്തമായ കഴിവുകൾക്ക്‌ ഉടമകളാണ്‌ ഈ നാളുകാർ, സ്വന്തം കഴിവുകളെക്കുറിച്ച്‌ ഒരുപക്ഷെ ഇവർക്ക്‌ പോലും അറിവുണ്ടാകില്ല
Next post സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം