സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
- ദ്വൈവാര ഫലങ്ങൾ: 2023 ഒക്ടോബർ 1 മുതൽ 15 വരെ (1199 കന്നി 15 മുതൽ 29 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കും. പലവിധ ദുഃഖാനുഭവങ്ങളും ഉണ്ടാകും. ധനാഗമങ്ങൾ വർദ്ധിക്കും. ആഗ്രഹിക്കുന്ന അന്നപാനസാധനങ്ങൾ ലഭിക്കും. അലങ്കാരവസ്തുക്കൾ വാങ്ങാനാകും. കാര്യതടസ്സങ്ങൾ കുറെയൊക്കെ മാറിക്കിട്ടും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. സ്ഥാനമാനങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽരംഗത്തുനിന്നുള്ള വരുമാനം വർദ്ധിക്കും. വിവാഹാലോചനകൾക്ക് തടസ്സം വരും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡ, ത്വക്ക്‌രോഗം, വായുകോപം ഇവയുണ്ടാകും. സുഹൃത്തുക്കളുമായുള്ള സൗഹൃദം മെച്ചപ്പെടും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കർമ്മരംഗം മെച്ചപ്പെടും. ധനാഗമങ്ങൾ ഉണ്ടാകാനിടയുണ്ട്. വിദ്യാഭ്യാസത്തിന് തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മക്കളെക്കൊണ്ട് സമാധാനം ലഭിക്കും. മനഃസ്വസ്ഥതയുണ്ടാകും. പലവിധത്തിലുള്ള ധനാഗമങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. വീട്ടിൽ കലഹങ്ങൾക്കിടയുണ്ട്. നെഞ്ചിനകത്തുണ്ടാകുന്ന അസുഖങ്ങൾ, വാതബന്ധിയായ വേദനകൾ ഇവ ശ്രദ്ധിക്കണം. ശത്രുക്കളുടെ ശക്തി വർദ്ധിക്കും. പുതിയ ഗൃഹനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാം. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും മാറിക്കിട്ടും. വഴിയാത്രയ്ക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാകും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ശരീരക്ലേശങ്ങൾ കൂടുതലാകും. സഹോദരങ്ങൾക്കും ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. പുതിയ വീടുപണി തുടങ്ങും. അഭീഷ്ട സിദ്ധിയുണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. അധികാര സ്ഥാനങ്ങളിലുള്ളവർക്ക് ആജ്ഞാസിദ്ധി പ്രയോഗിക്കേണ്ടതായി വരും. ധനലാഭങ്ങൾ ഉണ്ടാകും. സ്ഥാനമാനങ്ങളും അംഗീകാരവും ആദരവും ലഭിക്കും. ബന്ധുജനങ്ങളുമായി കൂടിക്കഴിയുന്നതിനവസരം ലഭിക്കും. നൂതനവസ്ത്രങ്ങൾ ലഭിക്കും. ചില ബന്ധുജനങ്ങളുമായി കലഹങ്ങൾക്കിടയുണ്ട്. ധനകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പിതാവിനോ പിതൃതുല്യരായവർക്കോ രോഗാരിഷ്ടതകൾ ഉണ്ടാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. തൊഴിൽരംഗത്ത് നിന്നും നല്ല വരുമാനം പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്കും നല്ല അവസരങ്ങൾ ഉണ്ടാകും. മനസ്സ് സംഘർഷഭരിതമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇഷ്ടബന്ധുജനങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ദുഃഖമുണ്ടാകും. പ്രാർത്ഥനകൾക്ക് ഫലം കുറയും. ശത്രുക്കൾ കൂടുതലാകും. സ്ഥാനഭ്രംശം ഉണ്ടാകും. തൊഴിൽരംഗത്ത് പരാജയം ഉണ്ടാകും. അധികാരസ്ഥാനങ്ങളിൽ ഉപദ്രവങ്ങൾ ഉണ്ടാകും. കേസുകാര്യങ്ങൾ പരാജയത്തിലേയ്ക്ക് വരും. വീട്ടിൽ അസ്വസ്ഥതകൾ കൂടുതലാകും. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥ വരെയുണ്ടാകും. ദുർജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. പൊതുവെ ആരോഗ്യം നന്നായിരിക്കുമെങ്കിലും പനി, ചുമ, ഉദരരോഗം, ഇവ ശ്രദ്ധിക്കണം. കരാറുകാർക്ക് സർക്കാരുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ലഭിക്കും. ഭാര്യാഭർത്തൃകലഹങ്ങൾ കൂടുതലാകും. വിവാഹമോചനക്കേസുകളിൽ പരാജയം ഉണ്ടാകാനിടയുണ്ട്. സുഹൃത്ബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാകും. തർക്കവിഷയങ്ങളിലിടപെടരുത്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അന്യരുടെ ചതിയിലും വഞ്ചനയിലും പെടാനിടയുണ്ട്. നേത്രരോഗം, ഉദരരോഗം, വാതബന്ധിയായ വേദനകൾ ഇവയുണ്ടാകും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. ഭാഗ്യാനുഭവങ്ങൾക്ക് ചെറിയ തടസ്സങ്ങളുണ്ടാകും. ധനസമൃദ്ധിക്കൊപ്പം ധനനാശവും പ്രതീക്ഷിക്കാം. നല്ല വാക്കുകൾക്കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ദാമ്പത്യ സൗഖ്യം ഉണ്ടാകും. ശയനസുഖം ലഭിക്കും. പുതിയ ശയനോപകരണങ്ങൾ, വിശേഷ വസ്ത്രാദ്യലങ്കാര സാധനങ്ങൾ, സൗരഭ്യവസ്തുക്കൾ ഇവ ലഭിക്കും. സ്ത്രീപുരുഷ അപവാദങ്ങൾക്കിടയുണ്ട്. ദൂരദേശയാത്രകൾ വേണ്ടിവരും. അലച്ചിലും കാര്യതടസ്സങ്ങളും ഉണ്ടാകും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും. മനഃസന്തോഷവും സമാധാനവും ഇടയ്ക്കിടെ കൂടിയും കുറഞ്ഞും ഇരിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പഴകിയ രോഗങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ സാധിക്കും. ധനലാഭവും ധനനഷ്ടവും ഒരുപോലെ പ്രതീക്ഷിക്കണം. ഭാര്യാ/ ഭർത്തൃസുഖം, സന്താനസുഖം ഇവയുണ്ടാകും. പല കാര്യങ്ങൾക്കും സമർത്ഥമായ നേതൃത്വം നൽകാൻ സാധിക്കും. ഏറ്റെടുത്ത കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ ബുദ്ധിമുട്ടും. ശത്രുപീഡയുണ്ടാകും. ത്രിദോഷങ്ങൾ കോപിച്ചുണ്ടാകുന്ന അസുഖങ്ങൾക്ക് യുക്തമായ ചികിത്സ ചെയ്യണം. അഗ്നിപീഡയുണ്ടാകും. വഴിയാത്രകൾ ധാരാളം വേണ്ടിവരും. ഉപാസനകൾ ശരിയായോ എന്ന സംശയം ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. സ്വയം തെരഞ്ഞെടുത്ത വിവാഹങ്ങൾ ഭംഗിയായി നടക്കും. ഭൂമി കൈമാറ്റങ്ങൾ നടക്കും. തൊഴിൽരംഗം സമ്മിശ്രഫലമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിന് അസ്വസ്ഥതകൾ കൂടുതലാകും. പ്രാർത്ഥനകൾക്ക് ഫലം കുറയും. പാതിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. പലതരത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. ആവശ്യമില്ലാതെ പണം ചെലവഴിക്കേണ്ടതായി വരും. നേത്രരോഗം, വായുകോപം, സന്ധിവേദന ഇവയുണ്ടാകും. കേസുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ബുദ്ധിസാമർത്ഥ്യവും വാക്‌സാമർത്ഥ്യവും കൊണ്ട് പല കാര്യങ്ങളും നേടാനാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കളെക്കൊണ്ട് സമാധാനം കുറയും. ബന്ധുജനങ്ങളുമായി സഹായം ലഭിക്കും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. നാൽക്കാലിവളർത്തൽ, അവയുടെ വിൽപ്പന, വസ്ത്രവ്യാപാരം ഇവ ലാഭകരമാകും. പൊതുവെ തൊഴിൽരംഗം മെച്ചപ്പെടും. ശരീരക്ഷീണം കൂടുതലാകും. വീഴ്ചകൾക്ക് സാദ്ധ്യതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരം വരും. തൊഴിൽ സ്ഥാപനങ്ങൾ വേണമെങ്കിൽ മാറാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. സത്കർമ്മങ്ങൾക്ക് ഫലം കാണും. വരവ് ചെലവുകൾ കൂടൂതലാകും. പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും അനുഭവയോഗക്കുറവുണ്ട്. മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനാകും. വീട്ടിൽ സ്വസ്ഥത കുറയും. വിവാദങ്ങളിൽ വിജയം കാണും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ കാണുന്ന രോഗാരിഷ്ടതകൾ ശ്രദ്ധിക്കണം. ധനകാര്യപ്രവർത്തനങ്ങളിൽ കൂടുതലായും ഏർപ്പെടാനാകും. അപ്രതീക്ഷിതമായ ചില ധനാഗമങ്ങൾക്കിടയുണ്ട്. മനോദുഃഖവും കലഹസ്വഭാവവും കൂടുതലാകും. ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ് താമസിക്കാനുള്ള യോഗമുണ്ട്. വൈവാഹിക വിഷയങ്ങൾ നേരെയാകും. മക്കളുടെ കാര്യത്തിൽ ആശങ്ക കൂടുതലാകും. തൊഴിൽരംഗത്ത് നിന്നുള്ള വരുമാനം വർദ്ധിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വഴിവിട്ടമാർഗ്ഗത്തിൽ കൂടി ധനനഷ്ടം ഉണ്ടാകും. ചെലവുകൾ കുറയുകയില്ല. വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള കാലമാണ്. ആരോഗ്യം പൊതുവേ മെച്ചമാണെങ്കിലും മൂത്രാശയ രോഗങ്ങൾ, ഗുഹ്യരോഗങ്ങൾ, നീർക്കെട്ട് ഇവ ശ്രദ്ധിക്കണം. നാൽക്കാലി വളർത്തൽ ലാഭകരമാകും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. കൗതുകവസ്തുക്കൾ വാങ്ങാനാകും. മക്കളെക്കൊണ്ട് സമ്മിശ്രഫലമായിരിക്കും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. മനസ്സിലെ ദുഷ്ചിന്തകൾ കൂടുതലാകും. ധനാഗമങ്ങൾ ഉണ്ടാകും. യാത്രകളിൽ തടസ്സങ്ങളുണ്ടാകും. തൊഴിൽരംഗത്ത് അഗ്നിബാധ, കലഹം, യന്ത്രോപകരണങ്ങൾ കേടുവരിക ഇവയുണ്ടാകാനിടയുണ്ട്. ചില ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടുത്താനാകും. ബാങ്ക് ലോണുകൾ ശരിയാകും.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? അതി വിചിത്രമായൊരു കമ്മ്യൂണിസ്റ്റ് രാജ്യം, ഈ 8 നിയമങ്ങൾ അതിലേറെ വിചിത്രം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനലാഭ ഐശ്വര്യങ്ങളുണ്ടാകും. ചെലവുകൾ കൂടുതലാകും. പുതിയ വീടിനായുള്ള ശ്രമങ്ങൾ തുടങ്ങാം. പലവിധ ആപത്തുകൾക്കും സാദ്ധ്യതയുണ്ട്. എല്ലാകാര്യങ്ങൾക്കും ഭയം ഉണ്ടാകും. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. അപവാദങ്ങൾ കേൾക്കാനിടവരും. മാനസിക അസ്വസ്ഥതകൾ കുറയൊക്കെ മാറിക്കിട്ടും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ശരീരത്തിന് ചടവും ശക്തിക്കുറവും അനുഭവപ്പെടും. കഴുത്തിനും, തോൾഭാഗത്തിനും, നെഞ്ചിനകത്തും ഉണ്ടാകുന്ന അസ്വസ്ഥതകൾ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് അലസതയും മടിയുമുണ്ടാകും. തൊഴിൽരംഗം മെച്ചമല്ല. പുനർ വിവാഹാലോചനകൾ ശരിയാകും. ദുഷിച്ച ഭക്ഷണങ്ങൾ കഴിക്കരുത്. ഉല്ലാസയാത്രകൾ, തീർത്ഥാടനങ്ങൾ ഇട നടത്താം. ആഘോഷ പരിപാടികളിൽ പങ്കെടുക്കാനാകും. അകന്നിരുന്ന സുഹൃത്ബന്ധങ്ങൾ പുനഃസ്ഥാപിക്കാനാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനനഷ്ടങ്ങൾ ഉണ്ടാകും. സ്വജനങ്ങളുടെ വേർപാട് ദുഃഖത്തിലാകും. ബന്ധുജനങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. ദൂരയാത്രകൾ വേണ്ടി വരും. വിഷഭയം ഉണ്ടാകും. അഗ്നിബാധയ്ക്ക് സാദ്ധ്യതയുണ്ട്. ശത്രുക്കളിൽ നിന്നുള്ള മാനസിക പീഡനം കൂടുതലാകും. പ്രമേഹം, സന്ധിവേദന, നടുവേദന ഇവയുണ്ടാകും. സ്ഥാനമാനങ്ങളിൽ നിന്ന് ഒഴിയേണ്ടതായി വരും. പൊതുപ്രവർത്തകർ സൂക്ഷ്മത പുലർത്തണം. എഴുത്തുകുത്തുകളിലും മറ്റും കൃത്രിമം നടക്കാനിടയുണ്ട്. കലഹങ്ങൾ കൂടുതലാകും. മനഃസംഘർഷം ഉണ്ടാകും. വ്രണങ്ങൾ, ഒടിവ്, ചതവ് ഇവയ്ക്കും സാധ്യതകളുണ്ട്. മാനക്ഷയം ഉണ്ടാകാനിടയുണ്ട്. ഉപാസനകൾക്ക് തടസ്സങ്ങൾ ഉണ്ടാകും. സത്കർമ്മങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. കമിതാക്കൾക്ക് വീട്ടുകാരുടെ അംഗീകാരത്തോടെ വിവാഹിതരാകാൻ പറ്റും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാതൊരു ലക്ഷ്യവുമില്ലാതെ വെറുതെ നടക്കുന്ന ഒരു പ്രതീതിയുണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. നേത്രരോഗം, ഉദരരോഗം, നീരിറക്കം ഇവ ശ്രദ്ധിക്കണം. സ്ഥാനമാനങ്ങൾ ലഭിക്കും. പലവിധ ഭാഗ്യാനുഭവങ്ങൾക്കും യോഗമുണ്ട്. ധനാഗമങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾക്കായി പണം ചെലവഴിക്കും. കലഹങ്ങൾ കൂടുതലാകും. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രായോഗികബുദ്ധി പ്രവർത്തിക്കാതെ വരും. ശസ്ത്രക്രിയകൾ വേണമെങ്കിൽ നടത്താം. വീഴ്ചയിൽ ഒടിവ് തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. തൊഴിൽരംഗത്തുനിന്നുള്ള വരുമാനം വർദ്ധിക്കും. വിവാഹാലോചനകൾ അലസിപ്പിരിയും. സ്വയം തെരഞ്ഞെടുക്കപ്പെടുന്ന വിവാഹാലോചനകൾ ഉറപ്പിക്കാനാകും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷയ്ക്ക് സ്ഥാനമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കാം. വായ്പകൾ തരപ്പെടും.
- ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary