സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 02 മുതൽ 08 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് അതിന് അവസരമുണ്ടാകും. തൊഴിൽ മേഖലയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ഉണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുങ്ങും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമാണ്. കുടുംബത്തിൽ സന്തോഷകരമായ അവസ്ഥ നിലനിൽക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനുകൂലമായ പല മാറ്റങ്ങളും ഈ വാരം ഉണ്ടാകും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂലമായ മാറ്റങ്ങൾ അനുഭവപ്പെടും. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യത. വിവാഹ സംബന്ധമായി അന്തിമ തീരുമാനത്തിലെത്താൻ സാധ്യത. ജീവിതത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടതായി വരും. തൊഴിൽ രംഗത്ത് അത്ര അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്, അതിനാൽ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂർവം നടത്തുക. കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർ തീരുമാനങ്ങൾ വളരെ സൂക്ഷ്മതയോടെ കൈക്കൊള്ളുക.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ ജോലിയിൽ പ്രവേശിക്കാൻ കാലതാമസം അനുഭവപ്പെടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ ഉദ്ദേശിക്കുന്ന രീതിയിൽ പുരോഗതി പ്രകടമാക്കാൻ കഴിഞ്ഞെന്ന് വരില്ല. വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ചേക്കും. സ്വന്തമായി പല വിധ തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനിടയുണ്ട്. പഠനകാര്യങ്ങളിൽ വിദ്യാർത്ഥികൾ നല്ല പ്രകടനം കാഴ്ച വെയ്ക്കും. പുതിയ കാര്യം ആരംഭിക്കുന്നതിന് കുറിച്ച് ആലോചിക്കും. കുടുംബത്തിൽ സന്തുഷ്ടി നിലനിൽക്കും. ഗുണകരമായ പുതിയ കച്ചവട മേഖലയിൽ പ്രവേശിക്കുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യതടസ്സങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് പലവിധ പ്രയാസങ്ങൾ ഉടലെടുക്കുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയിൽ മുമ്പോട്ടു പോകുന്നതിന് തടസ്സങ്ങൾ അനുഭവപ്പെടും. നൂതന സംരംഭങ്ങൾ തുടങ്ങുന്നത് പരാജയപ്പെടാൻ സാധ്യത. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. പ്രണയരംഗത്ത് നിരാശാജനകമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നതിനു സാധ്യത.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ ജോലിക്കായി ശ്രമിച്ചുകൊണ്ടിരുന്നവർക്ക് ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞേക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾ മികച്ച പഠന പുരോഗതി പ്രകടമാക്കും. മനസിന് സന്തോഷം നൽകുന്ന വാർത്തകൾ ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായി കാര്യങ്ങൾ സംഭവിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം, എങ്കിലും ശ്രമം തുടരുക. വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്ക് പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാകാം, ശ്രദ്ധ പാലിക്കുക. അവിചാരിത നഷ്ടങ്ങൾ പലതും ഈയാഴ്ച ഉണ്ടാകുന്നതിനിടയുണ്ട്. യാത്രാവസരങ്ങളിൽ വളരെ സൂക്ഷിക്കുക. ധനനഷ്ടങ്ങൾ സംഭവിക്കാം. കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ കൂടുതൽ സൂക്ഷ്മത വേണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹിച്ച ജോലി തന്നെ കിട്ടും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വളരെ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. ധനപരമായ പുരോഗതി നേടും. വിദേശതൊഴിലിനു ശ്രമിക്കുന്നവർക്ക് അതു സാധിക്കും. കലാ രംഗത്തു പ്രവർത്തിക്കുന്നവർക്ക് അപൂർവ്വ നേട്ടങ്ങൾ വന്നുചേരുന്നതാണ്. പുതുവസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും.

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? അതി വിചിത്രമായൊരു കമ്മ്യൂണിസ്റ്റ്‌ രാജ്യം, ഈ 8 നിയമങ്ങൾ അതിലേറെ വിചിത്രം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ ജോലി ലഭിക്കുന്നതിന് കാലതാമസം നേരിടാം. വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്ക് തടസ്സങ്ങൾ ഉണ്ടാകുന്നതിനിടയുണ്ട്. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ അലസത പ്രകടമാക്കാനിടയുണ്ട്. കച്ചവടക്കാർക്ക് സാമ്പത്തിക നഷ്ടങ്ങൾക്കിടയുണ്ട്. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും അത്ര അനുകൂലമായ സാഹചര്യങ്ങൾ ആയിരിക്കുകയില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കർമ്മ രംഗത്ത് അത്ര അനുകൂലമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മനസിന് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ അബദ്ധത്തിൽ ചാടിക്കാനിടയുണ്ട്. സാമ്പത്തിക നഷ്ടങ്ങൾ മനഃക്ലേശം, ഇച്ഛാഭഗം എന്നിവ ഉണ്ടാകുന്നതിനും സാധ്യത. ശാരീരിക അസ്വസ്ഥതകൾ ഉടലെടുത്തേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്ദേശിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കും. തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ ഉണ്ടാകുന്നതിനിടയുണ്ട്. കൂടുതൽ ആദായകരമായ പുതിയ മേഖലയിൽ പ്രവർത്തിക്കുന്നതിന് അവസരമുണ്ടാകും. അപ്രതീക്ഷിത സാമ്പത്തികലാഭങ്ങൾ ഉണ്ടാകും. പുതിയ പ്രണയ ബന്ധം ഉടലെടുക്കുന്നതിന് അവസരമുണ്ടാകുന്നതായി കാണുന്നുണ്ട്.

തയാറാക്കിയത്‌: അനിൽ പെരുന്ന

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

Previous post സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്ടോബർ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം