സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
2023 ഒക്ടോബർമാസം നിങ്ങൾക്കെങ്ങനെ
ഒക്ടോബർ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ അറിവുകൾ നേടുന്നതിനുള്ള അവസരങ്ങൾ വന്നു ചേരുന്നതാണ് .സാമ്പത്തിക ക്രയവിക്രയങ്ങൾ മന്ദഗതിയിലാകാൻ സാധ്യത. ഔദ്യോഗിക രംഗത്ത് അനുകൂലമായ പരിവർത്തനങ്ങൾ കൈവരിക്കാൻ സാധിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. സ്നേഹ ബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാവാതെ നോക്കണം .സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വ്യവസായ സംരംഭത്തിന് വഴിതെളിഞ്ഞു കിട്ടും. ഉറ്റവരെ കൊണ്ടുള്ള വിഷമതകൾ ഉണ്ടാവാൻ സാധ്യത. സംഘടനാ പ്രവർത്തനങ്ങൾക്ക് സർവ്വാത്മനാ സഹകരിയ്ക്കുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നും പിൻമാറുകയാണ് നല്ലത്. പുതിയ സംരംഭങ്ങൾക്ക് പണം മുടക്കുന്നത് അഭികാമ്യമല്ല.ചതിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യവസായ രംഗത്ത് നിൽക്കുന്നവർക്ക് വലിയ മെച്ചമുണ്ടാകാൻ ബുദ്ധിമുട്ട് വരുന്നതാണ്. സ്വന്തം വാക്കുകളുടെ പിഴവു നിമിത്തം പദവി നഷ്ടവും മാനഹാനിയും ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ദമ്പതികൾ വിട്ടു വീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിയ്ക്കാനുള്ള മനസ്ഥിതിയും ക്ഷമയും ആർജിക്കണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കഠിനാദ്ധ്വാതത്താൽ ജീവിത നിലവാരം വർദ്ധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കാനും ദുരദേശത്തുള്ള ബന്ധുക്കളുമായി സംഗമിക്കാനും സാധിക്കുന്നതാണ് ആദ്ധ്യാത്മിക ആത്മീയ ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപ്യതനാകും. നയതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുള്ള യുക്തിയും നിഷ്ക്കർഷയും പുതിയ തലങ്ങൾ കരസ്ഥമാക്കുന്നതിനുള്ള അവസരമൊരുക്കും. കാൽ മുട്ടുകൾക്ക് ക്ഷതം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഔദ്യോഗിക മണ്ഡലത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. പുതിയ വീടിന് തുടക്കമിടാനും പുതിയ കുടുംബ ബന്ധങ്ങൾ സ്ഥാപിക്കാനും അവസരമൊരുങ്ങി കിട്ടുന്നതാണ് . പൊതു കാര്യങ്ങൽ അനാവശ്യ മായി ഇടപെട്ടാൽ സ്വൈര്യ ജീവിതത്തിന് നഷ്ടമുണ്ടാകും.ധനനഷ്ടം വരാതെ നോക്കണം. സ്വന്തം പരിശ്രമം കൊണ്ട് സത്കീർത്തിയുണ്ടാക്കാൻ സാധിക്കുന്നതാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താനങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി കൂടുതൽ ധനം ചെലവഴിക്കേണ്ടതായി വരും. കീഴ്ജീവനക്കാർ വരുത്തിവെച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും ഭയഭക്തി ബഹുമാനത്തോടെ ചെയ്യുന്നതെല്ലാം വിജയിക്കും. അസുഖങ്ങൾ അവഗണിക്കരുത് വാഹന ഉപയോഗം ശ്രദ്ധിച്ച് ചെയ്യുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. നഷ്ടസാധ്യതകളെ വിലയിരുത്തി ബൃഹത് സംരംഭത്തിൽ നിന്നും പിൻമാറും. അബന്ധമുള്ള സുഹൃദ് ബന്ധത്തിൽ നിന്നും പിൻമാറാനുള്ള യുക്തി ഭാവിയിലേക്ക് ഗുണകരമാവും. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സമാന ചിന്താഗതിയിലുള്ള വരുമായി സുദീർഘമായ ചർച്ച പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും . അധികാര പദവികൾ വർദ്ധിക്കുകയും സുപ്രധാന കാര്യങ്ങൾ നിറവേറ്റാനുള്ള അവസരങ്ങൾ വന്നു ചേരുകയും ചെയ്യും. ആരോഗ്യ സംരക്ഷണത്തിനായുള്ള ചികിത്സയ്ക്കായി സമയം കണ്ടെത്തും. ഔഷധത്തോടൊപ്പം ഈശ്വരഭജനം കൂടി ചെയ്യുക
YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന് സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ഉദ്യോഗത്തിനു പുറമെ ലാഭ ശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കും. പ്രവർത്തന പുരോഗതിക്ക് അനുയോജ്യമായ ആശയങ്ങൾ ആജ്ഞാനുവർത്തികളിൽ നിന്നും വന്നു ചേരുന്നതിനാൽ ആത്മവിശ്വാസം വർദ്ധിക്കും പുണ്യ തീർത്ഥ ഉല്ലാസ യാത്രയ്ക്ക് അവസരമുണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ ഭൂമി സംബദ്ധമായ തർക്കങ്ങൾക്കിടയാകുമെങ്കിലും പുതിയ ഗ്യഹം വാങ്ങുന്നതിനുള്ള അവസരം വന്നു ചേരുന്നതാണ്. ഔദ്യോഗിക രംഗത്ത് അനുകൂലമായ പരിവർത്തനങ്ങൾ കൈവരിക്കാൻ സാധിക്കും. മോഹനവാഗ്ദാനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം . വർദ്ധിച്ചു വരുന്ന ചെലവിനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക സുരക്ഷിതത്വം അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. കൃത്യമായ ലക്ഷ്യബോധം, ആവിഷ്ക്കരണ പദ്ധതി, പ്രതിബദ്ധത, ആത്മവിശ്വാസം തുടങ്ങിയവ പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കും. ചെവിക്കും കണ്ണിനും ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ തക്കതായ ചികിത്സ ചെയ്യണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കൂടുതൽ ജോലിഭാരം മാനസിക സമ്മർദ്ധം ഉണ്ടാക്കും. ഈശ്വരീയമായ കർമ്മാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകും . വായു സംബന്ധമായ അസുഖങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം യാത്രാ ക്ലേശം വർദ്ധിക്കും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷി പ്രഭാസീന. സി. പി.
Email ID prabhaseenacp@gmail.com, ഫോ: 9961442256
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary