2023 ഒക്ടോബർ മാസം നേട്ടമുണ്ടാക്കുന്ന നാളുകാർ ആരൊക്കെ

മാസഫലം: 2023 ഒക്ടോബർ 1 മുതൽ 31 വരെ
(1199 കന്നി 15 മുതൽ തുലാം 14 വരെ)

അശ്വതി

ഗുണാത്മകമായ പല മാറ്റങ്ങളും ഉണ്ടാകുന്നതായി കാണുന്നുണ്ട്. പുതിയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന പല അസ്വസ്ഥതകളും മാറി ഒരു സ്വസ്ഥത കൈവരിക്കാൻ ഈ കാലയളവിൽ സാധിക്കും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ കൈവരിക്കുന്നതിനും കഴിയും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഉയർച്ചയും പുരോഗതിയും വന്നുചേരുന്നതും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതുമാണ്.

ഭരണി

തൊഴിൽമേഖലയിൽ പല മാറ്റങ്ങൾക്കും സാധ്യത കാണുന്നു. വിശ്വാസ വഞ്ചനയിൽ അകപ്പെടാതെ നോക്കുക. വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അതിന് സാധ്യത കാണുന്നു. നൂതനസംരംഭങ്ങൾ ആരംഭിക്കുന്നതിന് നല്ല സമയമാണ്. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ വളരെ ജാഗ്രത കാണിക്കേണ്ട സമയമാണ്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കും. സന്താനങ്ങളുടെ കാര്യത്തിൽ വളരെ കരുതൽ വേണ്ട ഒരു സമയമാണ്. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അത് പൂർത്തീകരിക്കാൻ സാധിക്കും. പുതിയ വസ്തുവാഹനാദികൾ വാങ്ങാനും ഈ സമയത്ത് സാധ്യമാകുന്നതാണ്.

കാർത്തിക

ജീവിതത്തിൽ വളരെ ഗുണകരമായ പല സാഹചര്യങ്ങളും ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. മനസ്സിന് സന്തോഷമുണ്ടാകുന്ന പല സന്ദർഭങ്ങളും ഈ കാലയളവിൽ ഉണ്ടാകും. സന്തതി പരമായ കാര്യങ്ങളിൽ വളരെ സന്തോഷം അനുഭവപ്പെടുന്നതാണ്. പുതിയ ചില പ്രവർത്തന മേഖലയെക്കുറിച്ച് ചിന്തിച്ച് അത് നടപ്പിൽ വരുത്തുന്നതിന് സാധിക്കും. സ്ത്രീകൾക്ക് ദീർഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാകുന്നതായി കാണുന്നു. അന്യദേശത്ത് ജോലി ചെയ്യുന്നവർ കുറച്ച് ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്നത് നന്നായിരിക്കും.

രോഹിണി

ഗുണദോഷസമ്മിശ്രമായ ഒരു അവസ്ഥ നിലനിൽക്കുന്നതായി കാണുന്നു. പുതിയജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് കുറച്ച് കാലതാമസമുണ്ടായേക്കാം. നൂതന സംരംഭം തുടങ്ങുന്നവർ വളരെ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ചതിവ് പറ്റിയേക്കാം. അതിനാൽ എല്ലാ കാര്യങ്ങളും വളരെ ആലോചിച്ചു മാത്രം ചെയ്യുക. വീടുപണി നടക്കുന്നവർ അതിവ്യയം ഉണ്ടാകാതെ കരുതുക. വിദ്യാർത്ഥികൾ കൂടുതലായി ശ്രദ്ധിക്കേണ്ട സമയമാണ്. കുടുംബത്തിന്റെ സ്വസ്ഥത നിലനിൽക്കും. യാത്രയിൽ തടസ്സങ്ങൾ നേരിട്ടേക്കാം. സ്ത്രീകൾക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ഉണ്ടാകും.

മകയിരം

സ്വയംതൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്നതാണ്. പുതിയ തൊഴിലിൽ പ്രവേശിക്കുവാൻ അവസരമുണ്ടാകും. കുട്ടികൾക്ക് പഠനകാര്യത്തിൽ പലവിധ നേട്ടങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. കലാരംഗത്തുള്ളവർക്ക് ഇതുവരെ ലഭിക്കാത്ത പല നേട്ടങ്ങളും ലഭിക്കും. വാഹനസംബന്ധമായ കച്ചവടം നടത്തുന്നവർ അൽപ്പം ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അതിന് അവസരമുണ്ടാകും. മുടങ്ങിക്കിടന്ന പല കാര്യങ്ങളിലും തീരുമാനമാകും. സന്താനങ്ങളുടെ കാര്യത്തിൽ പുരോഗതി ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

തിരുവാതിര

അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാദ്ധ്യതയുണ്ട്. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ വിവാഹകാര്യത്തിലൂടെ തടസ്സം മാറുന്നതിനും ഒരു തീരുമാനത്തിലെത്തുന്നതിനും സാദ്ധ്യത കാണുന്നു. യാത്രയിൽ ചില തടസ്സത്തിന് സാധ്യതയുണ്ട്. വിശ്വാസവഞ്ചനയിൽ പെടാതെ ജാഗ്രത പാലിക്കണം. ആർക്കും ജാമ്യം നിൽക്കരുത്. കലാരംഗത്തുള്ളവർക്ക് കീർത്തിയും ഉയർച്ചയും ഉണ്ടാകും. സാമ്പത്തികപുരോഗതി കാണുന്നു.

പുണർതം

പുതിയ തൊഴിലിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകാനിടയുണ്ട്. സാമ്പത്തികപുരോഗതി ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ വളരെ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥർക്ക് ഗുണദോഷ സമ്മിശ്ര ഫലങ്ങൾ അനുഭവപ്പെട്ടേക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും കീർത്തിയും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. പുതിയ വസ്തുവാഹനാദികൾ വാങ്ങാൻ സാധിക്കും. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ പലവിധ നേട്ടങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു.

പൂയം

നല്ല ഗുണാനുഭവങ്ങൾ അപ്രതീക്ഷിതമായി വന്നുചേരുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ സുരക്ഷിതത്വം പാലിക്കണം. സംഭാഷണങ്ങളിൽ മിതത്വവും കരുതലും ശീലിക്കേണ്ടതാണ്. സമഗ്രമായ മാറ്റങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഉണ്ടായിരുന്ന മന്ദതയ്ക്ക് മാറ്റമുണ്ടാകും. ഉന്നതനിലയിൽ വിജയം കൈവരിക്കുന്നതിന് സാധ്യത കാണുന്നു. തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. ദീർഘയാത്ര ആവശ്യമായി വന്നേക്കാം.

ആയില്യം

പല ദീർഘകാല അഭിലാഷങ്ങൾ നടക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സന്തതികളുടെ കാര്യത്തിൽ വളരെ തൃപ്തികരമായ അനുഭവങ്ങൾ ഉണ്ടാകുന്നതും നേട്ടങ്ങൾ ലഭിക്കുന്നതുമാണ്. പുതിയ വസ്തുവാഹനാദികൾ വാങ്ങുന്നതിന് സാധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും കീർത്തിയും ഉണ്ടാകും. യാത്രയിൽ ധനനഷ്ടത്തിന് സാധ്യത കാണുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർ വളരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. വിവാഹാലോചനകൾ നടത്തുന്നവർക്ക് അതിൽ തീരുമാനമാകാൻ സാധ്യത കാണുന്നു. വാക്കുകളിൽ മിതത്വം പാലിക്കുക.

മകം

പൊതുവേ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കും. ഉപരിപഠന കാര്യത്തിൽ ആഗ്രഹിച്ച പുരോഗതിയുണ്ടാകും. സംഭാഷണങ്ങളിൽ മിതത്വം പാലിക്കുക. സമഗ്രമായ മാറ്റങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകുമെങ്കിലും വളരെ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ചതിവിൽ പെട്ടേക്കാം. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് ലഭിക്കുന്നതിന് സാധ്യത കാണുന്നു. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ വളരെ ശ്രദ്ധ വേണ്ട സമയമാണ്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യുക.

YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന്‌ സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?

പൂരം

പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനും അവസരമുണ്ടാകുന്നതായി കാണുന്നു. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ വന്നുചേരുന്നതാണ്. ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ സാധ്യമായി തീരുന്നതാണ്. കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും നിലനിൽക്കുന്നതാണ്. ജീവിതത്തിൽ സുപ്രധാനമായ പല മാറ്റങ്ങളും ഈ കാലയളവിൽ ഉണ്ടാകുന്നതാണ്. യാത്രയിൽ ധനനഷ്ടത്തിന് സാധ്യത കാണുന്നു.

ഉത്രം

ഗുണദോഷ സമ്മിശ്രമായ സ്ഥിതി നിലനിൽക്കുന്നതായി കാണുന്നു. സാമ്പത്തിക ഇടപാടുകൾ വളരെ സൂക്ഷിച്ചുചെയ്യുക. ജീവിതത്തിൽ സുപ്രധാനമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ വന്നുചേരുന്നതാണ്. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിനും അവസരം വന്നുചേരുന്നതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ആഗ്രഹിച്ച വിഷയത്തിൽ പഠനത്തിന് ചേരുന്നതിന് സാധിക്കും. യാത്രാക്ലേശം കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ട സമയമാണ്.

അത്തം

പൊതുവേ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതിയും തൊഴിൽരംഗത്ത് നേട്ടങ്ങളും ഉണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം വന്നുചേരും. അപ്രതീക്ഷിതമായി പല നേട്ടങ്ങളും വന്നുചേരും. എടുത്തുചാടിയുള്ള പ്രവൃത്തി ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും, സൂക്ഷിക്കുക. ദീർഘദൂരയാത്ര ആവശ്യമായി വരും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനത്തിലെത്താൻ സാധിക്കും. ജീവിതത്തിൽ പല മാറ്റത്തിനും സാധ്യത കാണുന്നു.

ചിത്തിര

അശ്രദ്ധകൊണ്ട് ചില അബദ്ധങ്ങളിൽ ചെന്നുപെടാൻ സാദ്ധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിവാഹാലോചനകളിൽ വളരെ സൂക്ഷ്മത പാലിക്കുക. സംഭാഷണങ്ങളിൽ മിതത്വവും കരുതലും  വേണ്ട സമയമാണ്.  നൂതനസംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമാണ്. എന്നാൽ വളരെ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യണം. സാമ്പത്തികനേട്ടത്തിന് സാധ്യത  കാണുന്നു. ഗൃഹനിർമ്മാണം പാതിവഴിയിൽ മുടങ്ങുന്നതിന് സാധ്യത.  യാത്രകൊണ്ട് നേട്ടമുണ്ടാകും.

ചോതി

തൊഴിൽരംഗത്ത് ഗുണകരമല്ലാത്ത ചില സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചുചെയ്യുക. ജാമ്യം നിൽക്കരുത് കുടുംബരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നഷ്ടങ്ങൾ ഉണ്ടാകാതെ സൂക്ഷ്മത പാലിക്കേണ്ടതാണ്. കുടുംബത്തിൽ ചില മംഗളകർമ്മങ്ങൾ നടക്കുന്നതിന് സാധ്യത. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷവും തൃപ്തിയും അനുഭവപ്പെടും. ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാകാവുന്ന സമയമാണ്. യാത്രകൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

വിശാഖം

പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് കാലതാമസം ഉണ്ടാകുന്നതായി കാണുന്നു. ദീർഘകാലമായി ആഗ്രഹിക്കുന്ന  കാര്യം സാധിക്കുന്നതായി കാണുന്നു. സന്താനങ്ങളുടെ കാര്യത്തിലുള്ള മനഃക്ലേശത്തിന് പരിഹാരമുണ്ടാകുന്നതാണ്. ജീവിതത്തിൽ വളരെ നല്ല മാറ്റം ഉണ്ടാകുന്നതാണ്. അന്യദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. ഗൃഹനിർമ്മാണം ആരംഭിക്കുന്നതിന് സാധിക്കും. സാമ്പത്തികനേട്ടം ഉണ്ടാകും.

അനിഴം

തൊഴിൽമേഖലയിൽ ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭത്തിന് സാധ്യത. സന്താനങ്ങളുടെ പഠനവിഷയത്തിൽ പുരോഗതി ഉണ്ടാകും. പുതിയ വസ്തുവാഹനാദികൾ വാങ്ങുന്നതിന് സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

തൃക്കേട്ട

ഗുണദോഷസമാനമായ സമയമാണ്. തൊഴിൽപരമായ ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നതിനുള്ള സാഹചര്യമുണ്ടാകും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ വളരെ ശ്രദ്ധാപൂർവ്വം കാര്യങ്ങൾ നിർവ്വഹിക്കേണ്ടതാണ്. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ആരോഗ്യകാര്യത്തിൽ പ്രത്യേകം സൂക്ഷ്മത പാലിച്ചില്ലെങ്കിൽ അസ്വസ്ഥതകളുണ്ടാകാം. സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധിക്കുക. യാത്രയിൽ ധനനഷ്ടത്തിന് സാധ്യത.

മൂലം

ഗുണകരമായ പല സാഹചര്യങ്ങളും ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കും. നിങ്ങളിൽ ചിലർക്ക് നൂതനസംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സുപ്രധാനമായ പല മാറ്റങ്ങളും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. വിവാഹകാര്യത്തിൽ ഉണ്ടായിരുന്ന മന്ദത മാറും. യാത്രകൾ ആവശ്യമായി വരും.

പൂരാടം

പൊതുവേ നല്ല മാറ്റങ്ങൾ കാണുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വീട്ടമ്മമാർക്ക് അപ്രതീക്ഷിതമായി പല നേട്ടങ്ങളും ഉണ്ടാകുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ചില തടസ്സങ്ങൾ വന്നുചേരുന്നതായി കാണുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

ഉത്രാടം

ധനപരമായ ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തുക. വഞ്ചനയിൽ പെടാൻ സാധ്യത. കർമ്മരംഗത്ത് പ്രയാസകരമായ ചില സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. കുടുംബത്തിൽ ചില വിഷമഘട്ടങ്ങൾ വന്നുചേരുന്നതാണ്. അന്യദേശത്ത് ജോലി ചെയ്യുന്നവർ വളരെ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുക. ധനനഷ്ടം, മനഃക്ലേശം എന്നിവയ്ക്കും സാദ്ധ്യത, പൊതുവേ അത്ര നല്ല സമയമല്ല.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

തിരുവോണം

സാമ്പത്തിക പുരോഗതി ഉണ്ടാകും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും നടപ്പിലാകുന്ന സമയമാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് സാധിക്കുന്നതാണ്. നല്ല അനുഭവങ്ങൾ അപ്രതീക്ഷിതമായി വന്നുചേരുന്നതാണ്. ദീർഘകാലമായി ആഗ്രഹിക്കുന്ന പലതും സാധ്യമാകുന്നതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസ തടസ്സം മാറുന്നതും ഉന്നതവിജയം കൈവരിക്കുന്നതുമാണ്. യാത്രയിൽ ധനനേട്ടമുണ്ടാകുന്നതാണ്.

അവിട്ടം

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും പ്രശസ്തിയും ഉണ്ടാകും. വിവാഹാലോചനകൾ നടത്തുന്നവർക്ക് അതിൽ തീരുമാനമാകാൻ വഴി കാണുന്നു. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അത് ലഭിക്കുന്നതാണ്. സാമ്പത്തിക പുരോഗതി വന്നുചേരുന്നതാണ്. ദീർഘയാത്ര ആവശ്യമായി വരും. വാഹനലാഭം കാണുന്നു.

ചതയം

കുടുംബപരമായി അസ്വസ്ഥതയ്ക്ക് സാദ്ധ്യത. സ്ത്രീകൾ ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ധനനഷ്ടത്തിന് സാധ്യത. യാത്രാക്ലേശവും, മനഃപ്രയാസവും ഉണ്ടാവാം. സന്താനങ്ങളുടെ  പഠനകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉദ്ദേശിക്കുന്ന രീതിയിൽ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്നുവരില്ല. ഏതുകാര്യവും വളരെ ആലോചിച്ചു മാത്രം ചെയ്യുന്നതാണ് നല്ലത്.

പൂരുരുട്ടാതി

പൊതുവേ ഗുണദോഷ സമ്മിശ്രമായ അവസ്ഥയാണ് കാണുന്നത്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ചില തടസ്സത്തിന് സാധ്യത.സന്താനസൗഖ്യം ഉണ്ടാകും. യാത്രയിൽ നേട്ടമുണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ പുരോഗതിയും സമാധാനവുമുണ്ടാകും. കച്ചവടരംഗത്തുള്ളവർക്ക് പല നേട്ടങ്ങളും ഉണ്ടാകും.

ഉതൃട്ടാതി

ഏത് കാര്യത്തിലും അനുകൂലമായ മാറ്റത്തിന് സാധ്യത കാണുന്നു. അന്യദേശത്ത് ജോലി ചെയ്യുന്നവർ വളരെ കരുതലോടെ കാര്യങ്ങൾ ചെയ്യുക. സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധിച്ചുചെയ്യുക. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. അശ്രദ്ധ കൊണ്ട് പല നഷ്ടത്തിനും സാധ്യത. കലാരംഗത്തുള്ളവർക്ക് അനുകൂലസമയമാണ്. യാത്രയിൽ നേട്ടമുണ്ടാകും.

രേവതി

അനുകൂലമായ പലമാറ്റങ്ങളും ഉണ്ടാകുന്നതാണ്. പുതിയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിലൂടെ നേട്ടങ്ങൾ ഉണ്ടാകും. കച്ചവടക്കാർക്ക് വളരെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. വിവാഹാലോചനകളിൽ തീരുമാനമാകും. ജീവിതത്തിൽ പല സുപ്രധാന മാറ്റങ്ങളുടെ കാലമാണ് വരുന്നത്.

തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post ഈ നാളുകാരാണോ? എങ്കിൽ ജീവിതത്തിൽ വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല, ഗണപതി ഭഗവാന്‌ പ്രീയപ്പെട്ടവർ ഇവർ