ഈ നാളുകാരാണോ? എങ്കിൽ ജീവിതത്തിൽ വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല, ഗണപതി ഭഗവാന് പ്രീയപ്പെട്ടവർ ഇവർ
ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായ മഹാഗണപതിയെ സ്മരിച്ചുക്കൊണ്ടാണ് ഏത് ശുഭകാര്യവും ആരംഭിക്കുന്നത്. ഗണങ്ങളുടെ അധിപതിയാണ് ഗണപതി, വിഘ്‌ന നാശകനായ വിഘ്‌നേശ്വരനുമാണ്. മഹാലക്ഷ്മി പ്രീതിപ്പോലെ ഗണേശ പ്രീതിയുണ്ടായാല്‍ അവര്‍ക്ക് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ജ്ഞാനവും പ്രദാനമാകുമെന്നാണ് വിശ്വാസം.
ജ്യോതിഷശാസ്ത്ര പ്രകാരം പന്ത്രണ്ട് രാശികളില്‍ നാല് രാശികള്‍ മഹാഗണപതിയുടെ അനുഗ്രഹമുണ്ടെന്നാണ് പറയുന്നത്. അതിനാല്‍ ഇവര്‍ക്ക് സമ്പത്തും ഐശ്വര്യവും ബുദ്ധിയും വിദ്യയും പ്രദാനമാകുന്നു.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ ജനിച്ചവര്‍ക്ക് വിഘ്‌നേശ്വരന്‍ ക്ഷിപ്രപ്രസാദിയായി നില്‍ക്കുന്നു. ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരകനായ ചൊവ്വയാണ് മേട രാശിയുടെ അധിപതി. അതിനാല്‍ തന്നെ ഈ സ്വഭാവ സവിശേഷതകള്‍ ഇവരില്‍ കാണാന്‍ സാധിക്കും.
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary
ഏത് രീതിയിലുള്ള സാഹസികതകള്‍ ഏറ്റെടുക്കാനും അത് വിജയകരമായി പൂര്‍ത്തിയാക്കാനും ഇവര്‍ക്ക് സാധിക്കും. അതിനാല്‍ തന്നെ ഇവരെ തേടി വലിയ ഉത്തരവാദിത്വങ്ങളും സ്ഥാനമാനങ്ങളും എത്തും. ബുദ്ധിപൂര്‍വ്വം കാര്യങ്ങളെ നോക്കി കാണാനുള്ള കഴിവ് ഇവരെ വിജയത്തിലേക്ക് നയിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറില്‍ ജനിച്ചവര്‍ക്ക് മഹാഗണപതിയുടെ കൃപാകടാക്ഷം ഭവിച്ചുക്കൊണ്ടെയിരിക്കും. ബുധഗ്രഹമാണ് മിഥുനക്കൂറിന്റെയും അധിപതി. ബുദ്ധിയും ജ്ഞാനവും വിവേകമുള്ള ഇവര്‍ പൊതുവെ അക്കാദമിക് തലത്തിലൂടെ വിജയം നേടുന്നവരായിരിക്കും.
സംരംഭം, ആശയവിനിമയം, ഗവേഷണം എന്നിവയിലെല്ലാം മികച്ച ഒരുയിടം സ്വന്തമാക്കാന്‍ സാധിക്കുന്നവരാണിവര്‍. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും കീര്‍ത്തിയും ഇവര്‍ക്കുണ്ടാകും. ഗണപതി ഭഗവാന്‍ തുണയുള്ളതിനാല്‍ എല്ലാ തടസ്സങ്ങളും ആലസ്യങ്ങളും ഇവരെ വിട്ടുനില്‍ക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ ജനിച്ചവര്‍ക്ക് എപ്പോഴും മഹാഗണപതിയുടെ അനുഗ്രഹം അനുഭവമാകും. കൂടാതെ കന്നി രാശിയുടെ അധിപന്‍ ബുധനാണ്. ബുദ്ധിയുടെയും വിദ്യയുടെയും ഭാഗ്യത്തിന്റെയും കാരകന്‍ കൂടിയാണ് ബുധഗ്രഹം.
YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന് സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?
അതിനാല്‍ ബുധന്റെ സ്വാധീനവും മഹാഗണപതിയുടെ അനുഗ്രഹത്താലും ഈ രാശിക്കാര്‍ക്ക് സകല സൗഭാഗ്യങ്ങളും പ്രാപ്തമാക്കും. ഇവര്‍ക്ക് എപ്പോഴും തെളിഞ്ഞ ബുദ്ധിയോടെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനും വിജയം നേടാനും സാധിക്കും. എല്ലാ വിഘ്‌നങ്ങളും അകന്ന് നില്‍ക്കുമെന്നതിനാല്‍ ഇവര്‍ക്ക് ആനന്ദകരമായ ഒരു ജീവിതമായിരിക്കും ലഭിക്കുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ ജനിച്ചവര്‍ക്ക് മഹാഗണപതിയുടെ അനുഗ്രഹത്തിന്റെ സ്വാധീനത്താല്‍ ഗുണാത്മകമായ ഒരു ജീവിതം പ്രദാനമാകും. നല്ല പരിശ്രമശാലികളും തുറന്ന ചിന്താഗതിയുള്ളവരുമായ ഇവരെ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും നിരാശയുണ്ടാകില്ല. മനോബലവും ഇച്ഛാശക്തിയും പ്രകടമാക്കുന്ന ഇവര്‍ ഒരുകാര്യത്തിലും തളര്‍ന്നുപോകില്ല.
അവര്‍ നേടിയെടുത്ത ജ്ഞാനവും സ്വഭാവികമായ ഉയര്‍ന്ന ബുദ്ധിയും ഇവരെ ഏത് പ്രതിസന്ധിയില്‍ നിന്നും കരകയേറ്റും. ശനീശ്വരന്റെ പ്രതീയും അനുഭവിക്കാന്‍ യോഗമുള്ളവരാണ് ഈ രാശിക്കാര്‍. അതിനാല്‍ ഇവര്‍ക്ക് ഏത് ജോലിയും സുഖകരമാകുന്നു. വിഘ്‌നേശ്വരന്റെ അനുഗ്രഹമുള്ളതിനാല്‍ ഇവര്‍ക്ക് തൊഴിലിലോ ജീവിതത്തിലോ നേരിടേണ്ടി വരുന്ന വിഘ്‌നങ്ങളെല്ലാം വളരെ പെട്ടെന്ന് തരണം ചെയ്യാനും സാധിക്കും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?