രാഹുവിന്റെ രാശിമാറ്റം: ഈ നാളുകാർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങളും ഐശ്വര്യവും
ജ്യോതിഷ പ്രകാരം രാശിമാറ്റം ഓരോരുത്തർക്കും ഗുണവും – ദോഷവും ഉണ്ടാകുന്ന സമയമാണ്. നിലവിൽ രാഹു മേട രാശിയിൽ ഇരിക്കുകയും ഒക്ടോബർ 30 വരെ മേട രാശിയിൽ തുടരുകയും ചെയ്യും. ശേഷം രാഹു രാശി മാറി മീന രാശിയിലേക്ക് കടക്കും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. ഇതിലൂടെ 5 രാശിക്കാർക്ക് ഗുണം ലഭിക്കും.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നിലവിൽ വ്യാഴവും രാഹുവും മേടരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. രാഹുവിന്റെ രാശി മാറുന്നതിനാൽ മേടം രാശിക്കാർ ഗുരു ചണ്ഡാല ദോഷത്തിൽ നിന്ന് മുക്തരാകും. ഇതിനുശേഷം നവംബർ 1 മുതൽ വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം മേട രാശിയിൽ വർഷിക്കും. അതേ സമയം ചന്ദ്രന്റെ സംക്രമം മൂലം രാജയോഗം രൂപപ്പെടും. ഇത് മേടം രാശിക്കാർക്ക് വരുമാനവും ഭാഗ്യവും വർദ്ധിപ്പിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നിലവിൽ ദേവഗുരു വ്യാഴം കർക്കടക രാശിയുടെ ജോലിയുടെ ഭാവത്തിലാണ്. ഇതിന്റെ ഫലമായി കർക്കടക രാശിയിലുള്ളവർക്ക് തന്റെ കരിയറിൽ ആഗ്രഹം പോലെ വിജയം ലഭിക്കും. കൂടാതെ ബിസിനസ്സ് വർദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നിലവിൽ ചിങ്ങം രാശിയുടെ ഭാഗ്യ ഗൃഹത്തിലാണ് വ്യാഴത്തിന്റെ സാന്നിധ്യം. അതിനാൽ രാഹുവിന്റെ മീന രാശിയിലെ സംക്രമം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം വർദ്ധിപ്പിക്കും. കൂടാതെ ദേവഗുരു വ്യാഴത്തിന്റെ കൃപയാൽ സന്തോഷം വർദ്ധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിലവിൽ തുലാം രാശിയിലാണ് കേതു സ്ഥിതി ചെയ്യുന്നത്. അതേ സമയം ഒക്‌ടോബർ 30-ന് കേതു തുലാം രാശിയിൽ നിന്ന് മാറി കന്നി രാശിയിലേക്ക് കടക്കും. ഈ കാലയളവിൽ, തുലാം രാശിക്കാർക്ക് സന്തോഷമുണ്ടാകും. ഒപ്പം സാമ്പത്തിക നേട്ടത്തിനും അവസരരം. തുലാം രാശിയുടെ ഏഴാം ഭാവത്തിലാണ് വ്യാഴം നിൽക്കുന്നത്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നിലവിൽ വ്യാഴവും മായാവി ഗ്രഹമായ രാഹുവും മീന രാശിയുടെ ധനസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ ഗുരു ചണ്ഡാല ദോഷം രൂപപ്പെടും. രാഹുവിന്റെ രാശി മാറുന്നതോടെ മീനം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ഒപ്പം രാജയോഗ സമയത്ത് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന് സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?