പൂരം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
പൂരം നക്ഷത്രം
പൂരം നക്ഷത്രക്കാർ പൊതുവെ ഗൗരവ ഭാവക്കരായിരിക്കും. പ്രശസ്തിയും പദവിയും നേടും ,സൗന്ദര്യവും ശരീരപുഷ്ടിയും ഉണ്ടാകും. ബുദ്ധി സാമർത്ഥ്യവും സന്ദർഭാനുസരണം പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവരായിരിക്കും. പെട്ടെന്ന് ക്ഷോഭിക്കുകയും അതുപോലെ തന്നെ ശാന്തരാവുകയും ചെയ്യും, എല്ലാത്തരക്കാരോടും ഇടപെടാൻ പൂരം നക്ഷത്രക്കാർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.
പൂരം നക്ഷത്രത്തിൻ്റെ മൃഗം, വൃക്ഷം, പക്ഷി, രത്നം, ഗണം
പൂരം നക്ഷത്രത്തിൻ്റെ ഗണം – മനുഷ്യഗണം, മൃഗം – ചുണ്ടെലി ,പക്ഷി- ചെമ്പോത്ത്, വൃക്ഷം – പ്ലാശ് , രത്നം – വജ്രം,ഭാഗ്യ നിറം-കറുപ്പും ചുവപ്പും കലർന്നത്, ഭാഗ്യസംഖ്യ – ആറ് (6).
പൂരം നക്ഷത്രക്കാർ ദശാകാലങ്ങളിൽ അനുഷ്ഠിക്കേണ്ട ദോഷപരിഹാര ക്രിയകൾ
രാഹു, ശനി, ചന്ദ്രൻ എന്നീ ദശാകാലങ്ങളിൽ ദോഷപരിഹാര ക്രിയകൾ അനുഷ്ഠിക്കണം. പൂരവും വെള്ളിയാഴ്ചയും ചേരുന്ന ദിവസങ്ങളിൽ പ്രത്യേകം വഴിപാടുകളും പൂജകളും നടത്തണം.
മഹാലക്ഷ്മി,അന്നപൂർണ്ണേശ്വരി
മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും യക്ഷിക്ക് വഴിപാട് കൊടുക്കുകയും വേണം.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming
ആദിത്യ പൂജ
പൂരവും ഞായറാഴ്ചയും ചേർന്ന് വരുന്ന ദിവസം ആദിത്യ പൂജ നടത്തുകയും ശിവക്ഷേത്ര ദർശനം നടത്തുകയും ചെയ്യുന്നത് ഉത്തമമാണ് . ജന്മനാളുകളിൽ പൂരം നക്ഷത്രക്കാർ ലക്ഷ്മീ പൂജ നടത്തുന്നത് ഉത്തമമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
അത്തം, ചോതി, അനിഴം, ഉതൃട്ടാതി രേവതി എന്നീ നക്ഷത്രങ്ങൾ പൂരം നാളുകാർക്ക് പ്രതികൂലങ്ങളാണ്. അന്നേ ദിവസം പൂരം നക്ഷത്രക്കാർ പുതിയ സംരംഭങ്ങളൊന്നും തുടങ്ങാതിരിക്കുന്നതാവും നല്ലത്.
പൂരം നക്ഷത്രത്തിൻ്റെ അനുകൂല നിറങ്ങൾ
ചുവപ്പ്, വെള്ള, ഇളം നീല എന്നിവ മൂരം നാളുകാരുടെ അനുകൂല നിറങ്ങളാണ്. പൂരം നക്ഷത്രത്തിൻ്റെ ദേവത ആര്യമാവാണ്, നിത്യവും ദേവത മന്ത്രം ജപിക്കുന്നത് നല്ലതാണ്. മന്ത്രം: ഓം ആര്യമ്ണേ നമ
പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ജന്മനാ ഇരുപത് വയസ്സ് വരെ ശുക്രദശയാണ്
പൂരം നക്ഷത്ര ജാതകൻ്റെ ജന്മനാ ഇരുപത് വർഷത്തെ ശുക്രദശാകാലയളവ് അനുകൂലമാണ്. ജാതകൻ്റെ ജനനത്തോടെ മാതാപിതാക്കൾക്കുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരും. മുടങ്ങി കിടന്നിരുന്ന ഭവന നിർമ്മാണം പൂർത്തിയാകും, ജാതകത്തിൽ ശുക്രൻ ഉച്ചത്തിൽ നില്ക്കുമ്പോഴാണ് ജാതകൻ്റെ ജനനമെങ്കിൽ വളരെയധികം ഗുണഫലങ്ങളെ സിദ്ധിക്കും. ജാതകൻ്റെ വിവാഹം ഈ കാലയളവിൽ നടക്കാം, ജാതകൻ്റെ മാതാപിതാക്കൾക്ക് ജാതകൻ്റെ ജനനത്തോടു കൂടി ബിസനസിൽ അഭിവൃദ്ധിയുണ്ടാകും. എന്നാൽ നീചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശയിലാണ് ജനനമെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന ഫലങ്ങൾ ഉണ്ടാകുകയില്ലെന്നു മാത്രമല്ല പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ധന നഷ്ടവും സംഭവിക്കും.
YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന് സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?
പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത് വയസ്സ് മുതൽ (20) ഇരുപത്തി ആറ് (26) വയസ്സ് വരെ ആദിത്യദശ
പൊതുവെ പൂരം നക്ഷത്രക്കാർക്ക് അനുകൂല ദശാസന്ധിയാണ് ആദിത്യദശ. ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശാകാലത്ത് ജാതകരുടെ വിവാഹം, ജോലി തുടങ്ങിയവ നടക്കാം. ജാതകൻ ഈ കാലയളവിൽ വിദ്യാഭ്യാസം ചെയ്യുകയാണെങ്കിൽ ഉന്നത ബിരുദം നേടും. ആദിത്യൻ്റെ ദശാസന്ധി കാലയളവിൽ പ്രശസ്തി ,അംഗീകാരം തുടങ്ങിയവ ലഭിക്കാം എന്നാൽ അനിഷ്ട ഭാവത്തിൽ നില്ക്കുന്ന ആദിത്യൻ്റെ ദശയിൽ കർമ്മവൈകല്യം, മാനഹാനി, രോഗം, സർക്കാർ ശിക്ഷയോ താക്കീതോ, ജന വിരോധം, പിതൃദുരിതം എന്നിവയും സംഭവിക്കും. എല്ലാം സംഭവിക്കണമെന്നില്ല, ജാതകൻ്റെ ഗ്രഹനിലയിലെ ഗ്രഹങ്ങളുടെ ബലവും സ്ഥാനവും അനുസരിച്ചായിരിക്കും ഫലം.
പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത്തി ആറ് (26) വയസ്സ് മുതൽ മുപ്പത്തി ആറു (36) വയസ്സ് വരെ ചന്ദ്ര ദശ
ചന്ദ്ര ദശകാലം ജാതകർക്ക് പൊതുവെ അനുകൂലമാണ്.തടസമായി നിന്ന വിവാഹം ഈ കാലയളവിൽ നടക്കും, സർക്കാർ ജോലിക്കു വേണ്ടി പരിശ്രമിച്ചവർക്ക് അത് ഈ കാലയളവിൽ സാധിക്കും. മുടങ്ങി കിടന്നിരുന്ന ഭവന നിർമ്മാണം പൂർത്തിയാകും.ജോലിയിൽ സ്ഥാനക്കയറ്റം, ഐശ്വര്യാഭിവൃദ്ധി തുടങ്ങിയവ ഈ കാലയളവിലുണ്ടാകും. പലവിധത്തിലുള്ള നേട്ടങ്ങളും സാമ്പത്തിക ലാഭവും ഈ കാലയളവിൽ ഉണ്ടാകും.എന്നാൽ ചന്ദ്രൻ ബലഹീനനും പാപയോഗം ചെയ്തവനോ ആണെങ്കിൽ മുകളിൽ പറഞ്ഞ ഫലങ്ങളൊന്നും സിദ്ധിക്കുകയില്ല,പല തരത്തിലുള്ള ദുരിതങ്ങളും ധന നാശവും ഉണ്ടാകും.
പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തി ആറ് (36) വയസ്സ് മുതൽ നാല്പത്തി മൂന്ന് ( 43) വയസ്സ് വരെ കുജ ദശയാണ്
ഗുണദോഷസമ്മിശ്രമായ ഈ കാലയളവിൽ ജാതകര സ്വന്തം പൗരുഷവും സാമർത്ഥ്യവും കൊണ്ട് തനിക്ക് അഭിവൃദ്ധികരമായ മാർഗ്ഗം നേടുക, ജോലി സംബന്ധമായ ഉന്നതിയും അതിൽ നിന്ന് ധനലാഭവും സിദ്ധിക്കുക, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവ് ഗുണകരമാണ് ,രാഷ്ട്രീയത്തിൽ അധികാരമുള്ള ഉയർന്ന സ്ഥാനം ലഭിക്കും .എന്നാൽ ബലഹീനനായി നില്ക്കുന്ന കുജൻ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary
പൂരം നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് നാല്പത്തി മൂന്നു (43) വയസ്സ് മുതൽ അറുപത്തി ഒന്നു (61) വയസ്സ് വരെ രാഹു ദശയാണ്
പല തരത്തിലുള്ള ദുരിതങ്ങളും ധനനഷ്ടവും രാഹു ദശാസന്ധിയിൽ ഉണ്ടാകുമെങ്കിലും ഇഷ്ട ഭാവത്തിലും അനുകൂല രാശികളിലും ബലവാനായി നില്ക്കുന്ന രാഹു പല വിധത്തിലുള്ള ശുഭഫലങ്ങളെ കൊടുക്കുകയും ചെയ്യും. കർക്കിടകത്തിൽ നില്ക്കുന്ന രാഹുവിൻ്റെ ദശയിൽ ആദ്യ ഭാഗം കൊണ്ട് അല്പ ഭാഗ്യവും പിന്നീട് സന്തുഷ്ടമായ ഭാഗ്യം, ധനലാഭം തുടങ്ങിയ ഗുണാനുഭവങ്ങളെ സിദ്ധിക്കും.
പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത്തി ഒന്നു വയസ്സ് മുതൽ ഏഴുപത്തി ഏഴ് വയസ്സ് വ്യാഴദശ
ജാതകന് ഈ ദശാസന്ധി വളരെ അനുകൂലമാണ്.ഏതെങ്കിലും സമുദായത്തിൻ്റെ നേതൃത്വ സ്ഥാനം, സർവ്വ കാര്യവിജയം, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നത അധികാരസ്ഥാനം തുടങ്ങിയവ ഈ കാലയളവിൽ ലഭിക്കും. സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ ബലവാനായി നില്ക്കുന്ന. വ്യാഴ ദശകാലത്ത് അനവധി സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ടാകും. എന്നാൽ നീചത്തിൽ നിൽക്കുന്ന വ്യാഴം മേൽ പറഞ്ഞ സൗഭാഗ്യങ്ങൾ ഇല്ലാതാക്കും എന്ന് മാത്രമല്ല ദുരിതങ്ങളും ധനനഷ്ടവും ഉണ്ടാകും.
പൂരം നക്ഷത്രക്കാർക്ക് എഴുപത്തി ഏഴ് വയസ്സ് മുതൽ തൊണ്ണൂറ്റി (96) വയസ്സ് വരെ ശനിദശ
ഗുണദോഷസമ്മിശ്രമായ ഈ കാലയളവിൽ പലവിധ ഗുണാനുഭവങ്ങളും ദോഷാനുഭാവങ്ങളും ഉണ്ടാകും.ശനി മിക്കവാറും കഷ്ട ഫലത്തെ ചെയ്യുന്നവനാണെങ്കിലും ഇഷ്ട ഭാവസ്ഥിതനും ബലവാനുമാണെങ്കിൽ ശനിയുടെ ദശാകാലത്ത് ധനലാഭം, കീർത്തി, ഗൃഹ ലാഭം, സ്ഥാന പ്രാപ്തി മുതലായ ഗുണാനുഭവങ്ങൾ ധാരാളം ശനി നല്കും.
പൂരം നക്ഷത്രക്കാർക്ക് തൊണ്ണൂറ്റി ആറ് വയസ്സ് മുതൽ നൂറ്റി പതിമൂന്ന് (113) വയസ്സ് വരെ ബുധ ദശ
പൊതുവെ നല്ല ദശാസന്ധിയാണിത്, ഈശ്വര ഭജനം ഉത്തമം ആണ്.
കേതു ദശ
തുടർന്ന് ഏഴു വർഷം കേതു ദശയാണ്. പരിഹാരമായി ഗണപതിഭജനം ഉത്തമം
നോട്ട് – മുകളിൽ പറഞ്ഞിരിക്കുന്നത് പൂരം നക്ഷത്രത്തിൻ്റെ പൊതു ഫലങ്ങളാണ് ,ഗ്രഹത്തിൻ്റെ ഭാവ സ്ഥിതി, ബന്ധു ക്ഷേത്രം, ശത്രുക്ഷേത്രം, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഗുണഫലങ്ങൾക്ക് വ്യത്യാസം വരും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?