ഈ നാളുകളിൽ ജനിച്ച സ്ത്രീകളുടെ ദാമ്പത്യ ജീവിതം സന്തോഷകരം ആയിരിക്കില്ല, കൂടുതലും ദുരിത പൂർണ്ണമായിരിക്കും

ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41

ചില നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾക്ക് ദാമ്പത്യ ജീവിതത്തിൽ വളരെ ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്നതായി കണ്ടുവരുന്നു. ഇവരുടെ വൈവാഹിക ജീവിതം സന്തോഷപ്രദമാകണെമെന്നില്ല. ദാമ്പത്യ ജീവിതം സന്തോഷപ്രദമായി മുന്നോട്ടു പോകുകയാണെങ്കിൽ തന്നെ സന്താനപരമായ ക്ലേശങ്ങളും അവരെ കൊണ്ടുള്ള ബുദ്ധിമുട്ടും ഉണ്ടാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ സഹോദരന്മാരെ കൊണ്ടുള്ള ദുരിതം പ്രതീക്ഷിക്കാം. ഏതൊക്കെ നാളുകാരായ സ്ത്രീകൾക്കാണ്‌ അസന്തുഷ്ട ദാമ്പത്യ ജീവിതം ഉണ്ടാവുക എന്നറിയാം.

മൂലം നക്ഷത്രത്തിന്റെ ആദ്യപാദത്തിന് ഗണ്ഡാന്ത ദോഷമുണ്ട്. ഇവർക്ക് സുഖ ഭോഗങ്ങളിൽ ആസക്തി കൂടും. ആർഭാടപൂർണമായ ജീവിതേത്തേട് താല്പര്യമുള്ളവരായിരിക്കും. വിവാഹസംബന്ധമായി വിഘ്നങ്ങളും കാലതാമസവും ഉണ്ടാകും. ദാമ്പത്യ ജീവിതം സൗഭാഗ്യ പൂർണമാകില്ല. ഭർത്താവ് അല്ലെങ്കിൽ സന്താനങ്ങൾ മൂലം ദുരിതങ്ങൾ അനുഭവിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാരിൽ ഭൂരിപക്ഷവും.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

തൃക്കേട്ട നക്ഷത്രത്തിന്റെ അവസാന പാദത്തിന് ഗണ്ഡാന്ത ദോഷമുണ്ട്. ഇവരുടെ വൈവാഹിക ജീവിതം സന്തോഷ പ്രദമായിരിക്കില്ല. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവരായിരിക്കും. അഭിപ്രായ ഭിന്നതകൾ നിറഞ്ഞതായിരിക്കും. സന്താനപരമായ ക്ലേശങ്ങളും ഇവരെ അലട്ടികൊണ്ടിരിക്കും. അനാരോഗ്യവും മനക്ലേശവും ഒരു നിഴൽ പോലെ ഇവരെ പിന്തുടർന്നു കൊണ്ടിരിക്കും.

പൂയം നക്ഷത്രക്കാർ ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവക്കാരായതു കൊണ്ട് വഞ്ചിക്കപ്പെടുവാൻ ഇടയുണ്ട്. വിവാഹ ജീവിതം ഐശ്വര്യപ്രദമായിരിക്കില്ല. ശാന്തമായൊരു കുടുബ ജീവിതം ഇവർക്ക് അന്യമായിരിക്കും. ഭാര്യയിൽ സംശയം വച്ച് പുലർത്തുന്ന ഭർത്താവായിരിക്കും ഇവർക്ക് വന്നുചേരുക. കുടുo ബകലഹവും ഭർതൃ ദുരിതവും അനുഭവിക്കേണ്ടി വരുന്നു.

ചതയം നക്ഷത്രക്കാർ അന്യരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നവരും ആദർശശാലികളുമായിരിക്കും. ദാമ്പത്യ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഭർതൃ ദുരിതം അനുഭവിക്കേണ്ടി വരും. ഇവർ മുൻകോപം നിയന്ത്രിക്കേണ്ടതാണ്.

ആയില്യം നക്ഷത്രക്കാർ സ്വതന്ത്ര ബുദ്ധികളായിരിക്കും. നല്ല വിവാഹ ബന്ധം വന്നു ചേർന്നാലും ശാന്തിയും സമാധാനവും ഉണ്ടാകണെമെന്നില്ല. ദാമ്പത്യ ജീവിതത്തിൽ സുഖം അനുഭവിക്കുന്നവർ വിരളമാണ്. പൊതുവേ ജീവിതം അസംതൃപ്തമായിരിക്കും. അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. വിവാഹമോചനമോ ഭർതൃ ദുരിതമോ അനുഭവിക്കുവാൻ സാദ്ധ്യതയുണ്ട്.

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

ചിത്തിര നക്ഷത്രക്കാർ വിശാല മനസ്ഥിതിക്കാരാണെന്ന് തോന്നുമെങ്കിലും സങ്കുചിത മനസ്ഥിതി പുലർത്തുന്നവരാണ്. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ അപാകതകൾ കണ്ടുവരുന്നു. ഭർതൃദുരിതത്താൽ ഈ നക്ഷത്രക്കാർക്ക് പല ദുഖങ്ങളും നേരിടേണ്ടി വരാം.

തിരുവാതിര നക്ഷത്രക്കാർ ഈശ്വരവിശ്വാസികളാണ്. അന്യരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുവാൻ സമർത്ഥരാണ്. ദാമ്പത്യ ജീവിതത്തിൽ പൊരുത്തേക്കേടുകൾ കണ്ടുവരുന്നു. സന്താന സംബന്ധമായ ദുരിതങ്ങൾ മനസമാധാനം നഷ്ടപെടുത്തി കൊണ്ടിരിക്കും. ഭർത്താവിൽ നിന്നോ ഭർതൃ ബന്ധുക്കളിൽ നിന്നോ കയ്‌പ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. മനസ്സിൽ അശാന്തി നിറയും.

കാർത്തിക നക്ഷത്രക്കാരുടെ ജീവിതം ദുരനുഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും. സന്താനക്ലേശവും ഇവരെ അലട്ടികൊണ്ടിരിക്കും. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ്.

ഒരു നക്ഷത്രത്തിൽ ജനിച്ചതു കാണ്ട് മാത്രം മേൽ സൂചിപ്പിച്ച അനുഭവങ്ങൾ പൂർണമായി ഉണ്ടാകണമെന്നില്ല. ജനിച്ച സമയത്തിനും പ്രാധാന്യമുണ്ട്. ജാതക പ്രകാരം ഏഴാം ഭാവം, ഏഴാം ഭാവാധിപൻ, കളത്ര കാരകൻ ഇവർ ബലവാന്മാരായാൽ ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ വന്നുചേരും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം. ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?

Previous post ഈ നാളുകാരാണോ? എങ്കിൽ നിങ്ങൾ വളരെ സ്പെഷ്യലാണ്‌, വച്ചടി കയറ്റമാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്‌
Next post 2023ൽ പ്രതീക്ഷകൾ ഒന്നും നടന്നില്ലേ? വിഷമിക്കേണ്ട ഈ നാളുകാർക്ക്‌ 2024ൽ വൻ നേട്ടങ്ങളാണ്‌ ഉണ്ടാവുക