ഈ നാളുകാരാണോ? എങ്കിൽ നിങ്ങൾ വളരെ സ്പെഷ്യലാണ്, വച്ചടി കയറ്റമാണ് നിങ്ങളെ കാത്തിരിക്കുന്നത്
ജ്യോതിഷ കൈരളി വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41
നമ്മുടെ തൊഴില്‍, വിദ്യാഭ്യാസം, കുടുംബജീവിതം എന്നീ മേഖലകളില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ജന്മ നക്ഷത്രവുമായി വളരെയടുത്ത ബന്ധമാണ് ഉള്ളത്. ജന്മസമയമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാമെങ്കിലും ചില നക്ഷത്രക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ കൂടുതലാകും. ജീവിതത്തിലും തൊഴിലിലും അവസരങ്ങള്‍ തേടിയെത്തുമ്പോള്‍ അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തണമെന്നു മാത്രം.
അശ്വതി
അശ്വതി നക്ഷത്ര ദേവതയായ അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയാണ് നക്ഷത്ര സ്വരൂപം. ഇക്കൂട്ടരുടെ അസാമാന്യമായ വാക്സാമര്‍ഥ്യവും ബുദ്ധിയും തൊഴിലിടങ്ങളില്‍ അനുകൂല അവസരം സൃഷ്ടിക്കും. വിദേശപഠനത്തിനും വിദേശവാസയോഗവുമുള്ള നക്ഷത്രക്കാരാണ് ഇവര്‍. ധനസ്ഥിതി എപ്പോഴും മെച്ചമായിരിക്കും . അശ്വതി നക്ഷത്രക്കാര്‍ ഔഷധം നല്കുന്നതും അവരില്‍ നിന്ന് ഔഷധം സ്വീകരിക്കുന്നതും ഫലപ്രദമാണെന്ന വിശ്വാസവുമുണ്ട്. സംഗീതത്തില്‍ അഭിരുചിയുള്ളവരായതിനാല്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടും.
YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട് ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?
പുണര്‍തം
ശ്രീരാമന്റെ നക്ഷത്രമാണിത്. പുണര്‍തത്തിന്റെ നക്ഷത്രാധിപന്‍ ഗുരുവാണ്. അതുകൊണ്ടു തന്നെ ഇവര്‍ ബുദ്ധിശാലികളും വിശാലമനസ്‌കരും സൗമ്യതയും ഉളളവരും ആയിരിക്കും. എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെ ആലോചിച്ച് മാത്രം അഭിപ്രായം പറയുന്നതിനാല്‍ ശത്രുക്കള്‍ കുറവായിരിക്കും. അന്യരുടെ കാര്യങ്ങളില്‍ ഇടപെടാത്ത സ്വഭാവം ഇക്കൂട്ടരെ ഒരു പരിധിവരെ സഹായിക്കാറുണ്ട്. ആകര്‍ഷകമായ ശരീരവും സത്യസന്ധമായ പ്രവൃത്തിയും വശ്യമായ സംഭാഷണവും മറ്റുളളവരുടെ ഇംഗിതമറിഞ്ഞ് പ്രവര്‍ത്തിക്കാനുളള കഴിവും ഇവരെ മറ്റുളളവര്‍ക്ക് പ്രിയമുളളവരാക്കി മാറ്റുന്നു. ഒരു കാര്യത്തിലും എടുത്തുചാട്ടം കാണിക്കുകയില്ല. വാക്ശക്തിയും വിചാരശക്തിയുമുളള ഇവരെ വാഗ്വാദത്തില്‍ എതിര്‍ത്തു തോല്പിക്കുക ബുദ്ധിമുട്ടാണ്. ചിത്രരചനയിലുള്ള പാടവം പ്രശസ്തിക്ക് കാരണമാകും.
ആയില്യം
ഏതു രംഗത്തും താന്‍ മുന്നിട്ടു നില്ക്കണം എന്നാഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. മറ്റുള്ളവരാല്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുകയും പല മേഖലയിലും തലപ്പത്ത് ഇരിക്കാനും കഴിവുള്ളവരാണ്. ഇവരിലുള്ള അപാരകഴിവാണ് നേതൃപദവി. ഒരിക്കലും മറ്റുള്ളവരെ അന്ധമായി വിശ്വസിക്കാറില്ല.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
അത്തം
പൊതുജനങ്ങളില്‍ നിന്നും ബഹുമാനവും സ്ഥാനമാനങ്ങളും വളരെയധികം ലഭിക്കുന്നവരായിരിക്കും. ഈ നക്ഷത്രക്കാര്‍ പൊതുവേ ശാന്തരും മര്യാദയുള്ളവരും കണിശക്കാരുമാണ്. ജോലിസ്ഥലത്തായാലും പൊതുജനത്തിനിടയിലായാലും കീഴ്ജീവനക്കാരാകാന്‍ ഇഷ്ടപ്പെടാറില്ല. ഇവര്‍ ബിസിനസ്സ് തലപ്പത്തോ, വലിയ നിലയില്‍ ഇന്‍ഡസ്ട്രി തലപ്പത്തോ ആയിരിക്കും ശോഭിക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞാലും ഇവര്‍ക്ക് വളരെയധികം അറിവും സ്ഥാനമാനങ്ങളും ലഭിക്കും. അത്തം നാളുകാരുടെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും മാറി മാറി വന്നുകൊണ്ടിരുക്കും എന്നൊരു പ്രത്യേകതയും ഉണ്ട്.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ചോദിക്കാതെ ലഭിക്കും എന്നാണ് ചൊല്ല്. ജീവിതത്തില്‍ സുഖഭോഗങ്ങളും ഐശ്വര്യങ്ങളും അനുഭവിക്കാന്‍ യോഗമുളളവരാണ്. തുലാം രാശി ആയതിനാല്‍ ത്രാസിനെ പോലെ ഏതു കാര്യവും തൂക്കി നോക്കി തെറ്റും ശരിയും വേർതിരിച്ചറിയുന്നവർ ആണിവർ. ഏതു കാര്യത്തിന്റെയും ലാഭനഷ്ടങ്ങള്‍ നോക്കിയാവും ഓരോ കാര്യത്തിലും തീരുമാനമെടുക്കുന്നത്.വാക്കിലും നോക്കിലും നടത്തിലും ആജ്ഞാശക്തിയും അധികാരശക്തിയും തെളിഞ്ഞു കാണും. ജോലിയുടെ ഭാഗമായി ധാരാളം യാത്ര ചെയ്യേണ്ടതായി വരും. വ്യാപാരത്തിലും വ്യവസായത്തിലും ശോഭിക്കുന്നവരുമാണ് ഈ നക്ഷത്രക്കാര്‍.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?