പൂയം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്

ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41

പൂയം നക്ഷത്രം

പൂയം നക്ഷത്രക്കാരെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത അവരുടെ മനസ്സിന് ദൃഢത കുറവായിരിക്കുമെന്നതാണ്. തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോൾ അവർ ആശങ്കാകുലരാകുന്നു. തീരുമാനങ്ങളിൽ ഉറച്ച നിലപാടെടുക്കാൻ പൂയം നക്ഷത്രക്കാർക്ക് വളരെ സമയമെടുക്കും. എന്നാൽ ചില കാര്യങ്ങളിൽ ആലോചന കൂടാതെ എടുത്തു ചാടുന്നതു നിമിത്തം പരാജയങ്ങളും നേടാറുണ്ട് .പൂയം നക്ഷത്രക്കാർ  കാര്യം സാധിക്കാൻ വേണ്ടി എന്തു വിട്ടുവീഴ്ചക്കും തയാറാകുന്നവരാണ്.പൂയം നക്ഷത്രക്കാർ വിമർശനങ്ങളും അപവാദങ്ങളും നേരിടേണ്ടി വരും.

പൂയം നക്ഷത്രത്തിൻ്റെ ഗണം, ദേവത, മൃഗം, പക്ഷി, മരം, രത്നം, ഭാഗ്യ സംഖ്യ,നിറം,ഭാഗ്യ സംഖ്യ

പൂയം നക്ഷത്രത്തിൻ്റെ ദേവത – ബ്രഹസ്പതി – പൂയം നക്ഷത്രത്തിൻ്റെ ഗണം – ദൈവഗണം – പൂയം നക്ഷത്രത്തിൻ്റെ മൃഗം – ആട് – പൂയം നക്ഷത്രത്തിൻ്റെ പക്ഷി – ചെമ്പോത്ത് – പൂയം നക്ഷത്രത്തിൻ്റെ വൃക്ഷം – അരയാൽ – പൂയം നക്ഷത്രത്തിൻ്റെ രത്നം – ഇന്ദ്രനീലം – പൂയം നക്ഷത്രത്തിൻ്റെ ഭാഗ്യ നിറം – പച്ച – ഭാഗ്യ സംഖ്യ – എട്ട് (8).

പൂയം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാര കർമ്മങ്ങൾ

കേതു, ചൊവ്വ, സൂര്യൻ എന്നീ ദശാകാലങ്ങളിൽ പൂയം നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

പൂയം നക്ഷത്രക്കാർ ക്ഷേത്ര ദർശനം നടത്തേണ്ട ദിവസങ്ങൾ

പൂയം നക്ഷത്രക്കാർ അനിഴം, ഉതൃട്ടാതി, പൂയം നാളുകളിൽ ക്ഷേത്ര ദർശനം നടത്തുന്നത് വളരെ ഗുണകരമാണ്. ശനി ക്ഷേത്രത്തിൽ ശനിയും പൂയവും ഒത്തുവരുന്ന ദിവസങ്ങളിൽ  ക്ഷേത്രാരാധനയും പൂജയും പൂയം നക്ഷത്രക്കാർ നടത്തുന്നത് ഉത്തമമാണ്.

ദുർഗ്ഗാ പൂജ

പൂയം നക്ഷത്രത്തിൽ ജനിച്ചവർ മകരമാസത്തിലെ പൗർണ്ണമിയിൽ ദുർഗ്ഗാ പൂജ നടത്തുന്നത് പൂയം നക്ഷത്രക്കാർക്ക് വളരെ ഐശ്വര്യ പ്രദമാണ്. ശനിയാഴ്ച ദിവസം തോറും പൂയം നക്ഷത്രക്കാർ അരയാൽ പ്രദക്ഷിണം നടത്തുന്നതും ഉത്തമമാണ്.

പൂയം നക്ഷത്രക്കാർക്ക് പ്രതികൂലമായ ചില നാളുകൾ

മകം, ഉത്രം, ചിത്തിര ,പൂരുരുട്ടാതി എന്നീ നാളുകൾ പൂയം നക്ഷത്രക്കാർക്ക് പ്രതികൂലമാണ്.ഈ നാളുകൾ വരുന്ന ദിവസങ്ങളിൽ പൂയം നക്ഷത്രക്കാർ പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങാതിരിക്കുന്നതാവും നല്ലത്.

പൂയം നക്ഷത്രക്കാർക്ക് അനുകൂലമായ നിറങ്ങൾ

നീല, കറുപ്പ് ,വെളുപ്പ്  എന്നീ നിറങ്ങൾ പൂയം നക്ഷത്രക്കാർക്ക് അനുകൂലമാണ്.

പൂയം നക്ഷത്രക്കാർ ദിവസവും ജപിക്കേണ്ട മന്ത്രം

പൂയം നക്ഷത്രത്തിൻ്റെ ദേവത ബൃഹസ്പതിയാണ്, ബൃഹസ്പതി മന്ത്രം നിത്യവും ജപിക്കുന്നത് നല്ലതാണ്.

മന്ത്രം – “ഓം ബൃഹസ്തപതിയേ നമ:”

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

പൂയം നക്ഷത്രത്തിന് ജനനം മുതൽ പത്തൊൻപത് വയസ്സു വരെ (19) ശനിദശാകാലമാണ്.

ശനിദശാകാലത്തിലെ ജനനം ജാതകന് പല തരത്തിലുള്ള രോഗാവസ്ഥകൾ സംഭവിക്കാം. ശസ്ത്രക്രിയയ പോലുള്ള ചികിത്സ രീതികൾ സ്വികരിക്കേണ്ടതായി വരാം  ദശാസന്ധിയുടെ ആദ്യകാലത്ത് ജാതകൻ്റെ മാതാപിതാക്കൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാം ജാതകൻ്റെ ജന സമയത്ത് മാതാപിതാക്കളിൽ ആർക്കെങ്കിലും ശനിദശാസന്ധിയാണെങ്കിൽ മേൽ പറഞ്ഞ ഫലങ്ങളെല്ലാം തന്നെ ജാതകൻ്റെ ദശാസന്ധിയുടെ ആദ്യകാലത്ത് അനുഭവിക്കേണ്ടി വരും  ശനി മിക്കവാറും കഷ്ടഫലത്തെ തരുന്നവനാണെങ്കിലും ഇഷ്ടദാവസ്ഥിതതും, ബലവനുമായ ശനി  ശനിയുടെ ദശാസന്ധി കാലത്ത് ധനലാഭം, കീർത്തി, ഗൃഹലാഭം, സ്ഥാനപ്രപ്തി, മുതലായ ഗുണാനുഭവങ്ങൾ ശനി ധാരാളം നല്കും.

പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത് (20) വയസ്സു മുതൽ മുപ്പത്തി എട്ട് (38) വയസ്സു വരെ ബുധദശ

ബുധദശ പൊതുവെ ഗുണാനുഭവങ്ങൾ നല്കുന്ന കാലയളവാണ്. പൂയം നക്ഷത്രക്കാർക്ക് വിദ്യാഗുണം ധനലാഭം,വിദ്യാന്മാരുടെ അഭിനന്ദനം, ഉദ്യോഗലബ്ദി, കീർത്തി, സാഹിത്യ പ്രവർത്തനം, ഭാഗ്യാഭിവൃദ്ധി, ഭവന നിർമ്മാണം, ഭൂമിലാഭം ഇത്യാദികൾ ബുധ ദശയിൽ സംഭവിക്കാവുന്നതാണ് .ബുധ ദശയിൽ വിവാഹം നടക്കും. ബുധൻ ബലവനായാൽ ഫലവും ഉൽകൃഷ്ടമായിരിക്കും.  ഉച്ചത്തിൽ നില്ക്കുന്ന ബുധൻ്റെ ദശയിൽ ധനപുഷ്ടി, വിദ്യാലാഭം,യശസ്സ്,ഭൂമി ലാഭം, ഇത്യാദി ഗുണഫലങ്ങൾ സിദ്ധിക്കും.

പൂയം നക്ഷത്രക്കാർക്ക് മുപ്പത്തി ഒൻപത് (39) വയസ്സു മുതൽ നാല്പത്തി ആറു (46) വയസ്സു വരെ കേതുദശ

ജാതകന് ഗുണദോഷ സമ്മിശ്രമാണ് കേതു ദശ.പൂയം നക്ഷത്രക്കാർക്ക് കേതു ദശാകാലം പലവിധ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ മൂന്നാം ഭാവത്തിൽ നില്ക്കുന്ന കേതു ദശ പല തരത്തിലുള്ള ഗുണങ്ങൾ ഉണ്ടാക്കാം.

കേതു ദോഷപരിഹാരം

കേതു ദോഷ പരിഹാരത്തിന് പൂയം നക്ഷത്ര നാളിൽ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതിക്ക് നാളികേരം അടിയ്ക്കുന്നത് ഉത്തമമാണ്.

പൂയം നക്ഷത്രക്കാർക്ക് നാല്പത്തി ഏഴു (47) വയസ്സു മുതൽ അറുപത്തി എഴു വയസ്സു (67) വരെ ശുക്രദശാകാലമാണ്

ജാതകന് പൊതുവെ അനുകൂലമായ ഒരു കാലയളവാണിത്. സർവ്വകാര്യസിദ്ധി ഈ കാലയളവിൽ ഉണ്ടാകും.പേര്, പ്രശസ്തി,ജോലിയിൽ ഉയർച്ച എന്നിവ ഈ കാലയളവിൽ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക്  അറുപത്തി എട്ട് (68) വയസ്സു മുതൽ എഴുപത്തിനാല് (74) വയസ്സു വരെ ആദിത്യ ദശയാണ്

ജാതകൻ്റെ ഈ കാലയളവിലെ ആദിത്യ ദശ ഗുണദോഷ സമ്മിശ്രമാണ്. ഈ കാലയളവിൽ പലവിധ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. എന്നാൽ ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ പല വിധ ഗുണഫലങ്ങളെ ജാതകന് നല്കും.

പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തി അഞ്ച് (75) വയസ്സു മുതൽ എൺപത്തി അഞ്ചു (85) വയസ്സു വരെ ചന്ദ്ര ദശയാണ്

ജാതകന് ഈ കാലയളവ് പൊതുവെ ഗുണഫലത്തെ നല്കുന്നവയാണ്. നേതൃസ്ഥാനവും പൊതു ജന അംഗീകാരവും ഈ കാലയളവിൽ ലഭിക്കും. ചന്ദ്രൻ സ്വക്ഷേത്രത്തിൽ ബലവാനായി നിന്നാൽ വളരെയധികം ഗുണഫലങ്ങൾ ജാതകന് നല്കും.

പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത്തിയാറു വയസ്സു മുതൽ തൊണ്ണൂറ്റി രണ്ട് (92) വയസ്സു വരെ കുജദശയാണ്

ജാതകന് പൊതുവെ ഗുണദോഷ സമ്മിശ്രമാണ്  കുജദശ കാലയളവ് .ഈ കാലയളവിൽ പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, എന്നാൽ ഇഷ്ട ഭാവത്തിൽ ഭലവാനായി നിൽക്കുന്ന കുജൻ ( ചൊവ്വ ) ദോഷ ഫലങ്ങളെ നൽകുകയില്ല, ഗുണഫലങ്ങൾ നൽകുകയും ചെയ്യും.

പുയം നക്ഷത്രത്തിൽ ജനിച്ചവർക്ക് തൊണ്ണൂറ്റി മൂന്ന് വയസ്സു മുതൽ നൂറ്റിപതിനൊന്ന് വയസ്സു വരെ രാഹു ദശയാണ്

രാഹു ദശാസന്ധിയുടെ ആദ്യത്തെ മൂന്ന് വർഷത്തിനു ശേഷം ജാതകനെ പലതരത്തിലുള്ള രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കും. പരിഹാരമായി “ഓം നമോ നാരായണായ” മന്ത്രം നാവിൽ സദാ ഉരുവിടുക.

നോട്ട് – മുകളിൽ പറഞ്ഞിരിക്കുന്നത് പുയം നക്ഷത്രത്തിൻ്റെ പൊതു ഫലങ്ങളാണ്, ഗ്രഹത്തിൻ്റെ ഭാവ സ്ഥിതി, ബന്ധു ക്ഷേത്രം, ശത്രുക്ഷേത്രം, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഗുണഫലങ്ങൾക്ക് വ്യത്യാസം വരും.

തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?

Previous post 28ാ‍ം ഓണ നാളായ സെപ്റ്റംബർ 26 ചൊവ്വാഴ്ച ഈ നാളുകാർക്ക്‌ ലഭിക്കും വൻ നേട്ടങ്ങളും ഭാഗ്യവും
Next post ഈ നാളുകാരാണോ? എങ്കിൽ നിങ്ങൾ വളരെ സ്പെഷ്യലാണ്‌, വച്ചടി കയറ്റമാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്‌