ചൊവ്വയുടെ രാശിമാറ്റം: സെപ്റ്റംബർ 18 വരെ ഈ നാളുകാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ
ശത്രുഹന്ത യോഗത്തിന്റെ അർത്ഥം തന്നെ ശത്രുക്കളെ നശിപ്പിക്കുന്നവന്‍ എന്നാണ്. ജാതകത്തിലെ ആറാം ഭാവം ശത്രുവിന്റെതാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ ഭവനത്തിൽ ചൊവ്വയുടെയോ ശനിയുടെയോ സ്ഥാനമോ ഭാവമോ ഉള്ളപ്പോള്‍ ശത്രുഹന്ത യോഗമുണ്ടാകും. ഈ യോഗത്തെ ഐശ്വര്യപ്രദമായ യോഗങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്.
കാരണം ഈ യോഗത്തിന്റെ രൂപീകരണത്തോടെ നിങ്ങള്‍ക്ക് കടബാധ്യതകളില്‍ നിന്നും നിയമ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് പറയുന്നത്. ഒപ്പം സാമ്പത്തിക നേട്ടങ്ങളും കൈവരും. എല്ലാ മേഖലയിലും ഇവർ വിജയം കൈവരിക്കും. ഈ യോഗം സെപ്തംബര്‍ 18 വരെ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ പല രാശിക്കാര്‍ക്കും ഇതിന്റെ പ്രത്യേക ഗുണങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരെക്കെയാണെന്ന് അറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിയുടെ എട്ടാം ഭാവാധിപനാണ് ചൊവ്വ. ചൊവ്വ കന്നി രാശിയില്‍ പ്രവേശിച്ച ശേഷം ആറാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ ശത്രുഹന്ത യോഗം സൃഷ്ടിക്കപ്പെട്ടു. ഈ യോഗത്തിന്റെ രൂപീകരണം മൂലം നിങ്ങള്‍ക്ക് നിയമപരമായ കാര്യങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ പല മാറ്റങ്ങളും കാണാനാകും. ഇതോടൊപ്പം സഹപ്രവര്‍ത്തകരില്‍ നിന്ന് പൂര്‍ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നേട്ടം കൊയ്യും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കടക രാശിയില്‍ ചൊവ്വ ആറാം ഭാവത്തില്‍ നില്‍ക്കുന്നതിനാലാണ് ശത്രുഹന്ത യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. ഒപ്പം എതിരാളികളെ ജയിക്കാനാകും. ആത്മ വിശ്വാസത്തിന്റെ ബലത്തില്‍ എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടും. ജോലിയുള്ളവര്‍ക്കും ബിസിനസ്സ് ചെയ്യുന്നവര്‍ക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും ഈ സമയം ഉണ്ടായേക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഈ രാശിയിലെ ആറാം ഭാവത്തിലാണ് ശത്രുഹന്തയോഗം രൂപപ്പെടുന്നത്. ഇതിലൂടെ തുലാം രാശിക്കാര്‍ക്ക് എല്ലാ വെല്ലുവിളികളില്‍ നിന്നും മുക്തി നേടാനുള്ള ധൈര്യം നല്‍കും. ജോലിയുള്ളവര്‍ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയാല്‍ ഉയരങ്ങള്‍ കീഴടക്കും. ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് ശത്രുക്കള്‍ ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ക്ക് അവരെയെല്ലാം എളുപ്പത്തില്‍ പരാജയപ്പെടുത്താനുമാകും.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’