സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 11 മുതൽ 17 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് നൂതനമായ മാറ്റങ്ങളുടെ സൂചനകൾ കാണുന്നു. വിദ്യാർഥികൾ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ കൈവരിക്കും. പുതിയ ആദായ മാർഗ്ഗങ്ങൾ തുറക്കും. അപ്രതീക്ഷിത ധനാഗമം പ്രതീക്ഷിക്കാം. കച്ചവടക്കാർക്കും സാമ്പത്തിക പുരോഗതി ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. അപ്രതീക്ഷിത ധനാഗമമാർഗ്ഗങ്ങൾ ചിലതൊക്കെ ഉയർന്നുവരും. വസ്തു ക്രയവിക്രയത്തിലൂടെ ധനം നേടും. വാരാന്ത്യം ചില പ്രതിസന്ധികൾ ഉണ്ടായേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് അത് സാധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ രംഗത്തും പലവിധ പുരോഗതി ദൃശ്യമാകും. കച്ചവടക്കാർക്കും സാമ്പത്തിക നേട്ടം ഉണ്ടാകുന്ന സമയമാണ്. ഉദ്യോഗസ്ഥർക്കും അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാകുന്നതാണ്.സ്വയം തൊഴിൽ ചെയ്യുന്നവർക്കും പലവിധ പ്രയോജനങ്ങൾ ഉണ്ടാകും. അശ്രദ്ധമായി കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് ഒരല്പം കൂടെ കാത്തിരിക്കേണ്ടതായി വരും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. പഠന കാര്യങ്ങളിൽ വിചാരിച്ചതുപോലെ മുന്നേറാൻ കഴിഞ്ഞെന്ന് വരില്ല. വ്യാപാര രംഗത്തുള്ളവർക്ക് അപ്രതീക്ഷിതമായ ധനനഷ്ടത്തിന് സാധ്യത.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും. നൂതനമാർഗ്ഗങ്ങളിലൂടെ ധനം കൈവരിക്കും. സ്വയം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വളരെ ഗുണാനുഭങ്ങൾ ഉണ്ടാകും. വിദ്യാർഥികൾ മത്സര പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കും. വിവിധ മേഖലകളിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിതമായി പ്രവൃത്തി രംഗത്ത് ചില തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വരാം. ധനം പാഴായി പോകുകയോ നഷ്ടം വരികയോ സംഭവിക്കാം. ഇടപാടുകൾ സൂക്ഷിച്ചു നടത്തേണ്ടത് അത്യാവശ്യമാണ്. വളരെ ശ്രദ്ധാപൂർവ്വം തന്നെ ഓരോ കാര്യവും നിർവ്വഹിക്കേണ്ടത് വളരെ അത്യാവശ്യമായി കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജോലിക്കായി ശ്രമിക്കുന്ന തൊഴിൽ രഹിതർക്ക് അനുകൂലമായ സാഹചര്യമൊരുങ്ങും. സാമ്പത്തികരംഗം വളരെ മെച്ചപ്പെടും. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്നവർക്ക് വളരെയധികം സൗഭാഗ്യ സാധ്യത കാണുന്നു. വൈദ്യുതോപകരണങ്ങളുടെ വ്യാപാരം നടത്തുന്നവർക്കും ഗുണകരം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജോലിയിൽ പ്രവേശിക്കാൻ താമസം നേരിടും. ഉദ്ദിഷ്ടകാര്യ പ്രാപ്തി കൈവരും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും പലവിധ തടസ്സങ്ങൾ ഉണ്ടാകാം. വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും സാങ്കേതിക മേഖലയിലുള്ളവർക്കും ഗുണകരമാണ്. ചിട്ടി, ഫൈനാൻസിംഗ് നടത്തുന്നവർ വളരെ സൂക്ഷിച്ചില്ലെങ്കിൽ നഷ്ടങ്ങൾ വരാം.

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കർമ്മ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. വസ്ത്ര വ്യാപാരികൾക്ക് അസാധാരണ നേട്ടങ്ങളും പ്രയോജനങ്ങളും ഉണ്ടാകും. സ്വപ്രയത്‌നത്തിലൂടെ അതീവ പ്രധാനമായ ലക്ഷ്യങ്ങൾ നേടിയെടുക്കും. കാർഷികരംഗത്തുള്ളവർക്കും ധാന്യ-കാർഷികോല്പന്ന വ്യാപാരികൾക്കും വളരെ നേട്ടങ്ങൾ ഉണ്ടാകാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടപ്പെട്ട ജോലിയിൽ തന്നെ പ്രവേശിക്കാൻ സാഹചര്യമൊരുങ്ങും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും അനുകൂല സമയം. സാങ്കേതിക വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് അപൂർവ്വ നേട്ടങ്ങൾക്ക് അവസരം. ഐ.ടി. മേഖലയിലുള്ളവർക്കും വളരെ ഗുണകരമായ കാലമാകുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവർത്തനങ്ങളിൽ വിജയം. ധനപരമായ നേട്ടങ്ങൾ, ഉദ്ദിഷ്ടകാര്യപ്രാപ്തി എന്നിവ പ്രതീക്ഷിക്കാം. എന്നിരുന്നാലും വിപുലമായ ബിസിനസ്സുകൾ നടത്തുന്നവരുടെ അശ്രദ്ധ കൊണ്ട് നഷ്ടങ്ങൾ വരും. രാസ-ഔഷധവസ്തുക്കളുടെ വ്യാപാരം നടത്തുന്നവർക്ക് ഈ കാലത്ത് ചില പ്രത്യേക നേട്ടങ്ങൾ കൈവരിക്കുന്നതിനു കഴിയുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും. ഐ.ടി. മേഖലയിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് അപൂർവ്വ നേട്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. സാങ്കേതിക-ശാസ്ത്ര രംഗത്തും വിദ്യാഭ്യാസരംഗത്തും സേവനമനുഷ്ഠിക്കുന്നവർക്ക് വിപുലമായ നേട്ടങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ് കാണുന്നത്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232

YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

Previous post ശനി കുംഭ രാശിയിൽ വക്രഗതിയിൽ, ഈ നാളുകാർക്കിപ്പോൾ സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യത
Next post ചൊവ്വയുടെ രാശിമാറ്റം: സെപ്റ്റംബർ 18 വരെ ഈ നാളുകാർക്ക്‌ ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ