ശനി കുംഭ രാശിയിൽ വക്രഗതിയിൽ, ഈ നാളുകാർക്കിപ്പോൾ സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യത

ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിലാണ്. ഈ സമയം കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുകയും ശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അത് മനുഷ്യ ജീവിതത്തെ പലവിധത്തില്‍ ബാധിക്കാറുണ്ട്. ശനിദേവന്‍ ഇപ്പോള്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ ഈ യോഗം എല്ലാ രാശികളിലും ശക്തമായ സ്വാധീനം ഉണ്ടാക്കും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്.

ഇവര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ സര്‍വ്വവിധ നേട്ടങ്ങളും ലഭിക്കും. കേന്ദ്ര ത്രികോണ രാജയോഗത്താല്‍ ഭാഗ്യം ഉദിക്കുന്ന ആ 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാരുടെ വരുമാനത്തിലും ദാമ്പത്യ ജീവിതത്തിലും കേന്ദ്ര ത്രികോണ രാജയോഗം ശുഭകരമായ ഫലം നൽകും. നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തിലാണ് ശനി കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കും, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. അതുമൂലം നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. പങ്കാളിത്ത ജോലികളില്‍ നേട്ടങ്ങളുണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കേന്ദ്ര ത്രികോണ രാജയോഗം തുലാം രാശിക്കാർക്ക് അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങൾക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കൂടാതെ ഈ കാലയളവില്‍ ഏതെങ്കിലും പുതിയ പദ്ധതി ആരംഭിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം കാണും. ഉപരിപഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ധനം ലഭിച്ചേക്കും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ ലാഭമുണ്ടായേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം വൻ ഗുണങ്ങൾ നൽകും. ഈ രാശിയുടെ ലഗ്‌നഭാവത്തിലാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ഉള്ളില്‍ പുതിയ ഉന്മേഷം ഉണ്ടാകും ഒപ്പം നിങ്ങളുടെ ബൗദ്ധിക നിലവാരം വികസിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹം വർധിക്കും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും, ബഹുമാനവും അന്തസ്സും ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

Previous post വ്യാഴം മേടരാശിയിൽ വക്രഗതിയിൽ, ഡിസംബർ 31 വരെ സാമ്പത്തികം ഉൾപ്പടെ ഈ നാളുകാർ പ്രത്യേകം ശ്രദ്ധിക്കണം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 സെപ്റ്റംബർ 11 മുതൽ 17 വരെയുള്ള നക്ഷത്രഫലങ്ങൾ