സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 സെപ്റ്റംബർ മാസം നേട്ടമുണ്ടാക്കുന്നത് ഏത് നാളുകാർ എന്നറിയാം
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
മേലുദ്യോഗസ്ഥരുടെ കർക്കശമായ സ്വഭാവം മാനസിക സമ്മർദ്ദത്തിന് കാരണമാകും. കൂടുതൽ അടുപ്പമുള്ളവരുമായി ഒരു അകലം പാലിക്കുന്നത് നല്ലതാണ്. നേത്രസംബന്ധമായ അസുഖങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കുക. യുക്തിക്ക് നിരക്കാത്ത പ്രവൃത്തികളിൽ നിന്ന് പിൻമാറണം. നിലവാരം കുറഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ത്വക്ക് രോഗം വരാൻ സാധ്യതയുണ്ട്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക കാര്യങ്ങളിലുള്ള നിയന്ത്രണമില്ലായ്മ പ്രശ്നങ്ങൾക്ക് കാരണമാകും. ജോലിഭാരം വർദ്ധിക്കും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അർത്ഥവ്യാപ്തിയുള്ള ആശയങ്ങളും പ്രവർത്തനങ്ങളും പുതിയ തൊഴിൽ മേഖലകൾക്ക് വഴി തുറക്കും. വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ തേടി വ്യവസായം നവീകരിക്കും. പ്രായമായവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് നിങ്ങൾക്ക് ആത്മസംതൃപ്തി നൽകും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത നേടും. ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകും. വിവാഹാലോചനകൾ സജീവമായി നടക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വർദ്ധിച്ചു വരുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കൃത്യമായ ലക്ഷ്യബോധത്തോടെ പെരുമാറും. സന്തുഷ്ടമായ ഗാർഹികാന്തരീക്ഷം നിലനിർത്തും. സാമ്പത്തിക പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടെത്തും. പിതൃസ്വത്തിൻ്റെ അവകാശം നേടിയെടുക്കും. ഗർഭിണികൾക്ക് പൂർണ്ണ വിശ്രമം വേണ്ടി വരും. കടം കൊടുത്ത പണം ഗഡുക്കളായി തിരിച്ച് ലഭിക്കും.