സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 സെപ്റ്റംബർ മാസം നേട്ടമുണ്ടാക്കുന്നത് ഏത് നാളുകാർ എന്നറിയാം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പ്രതിസന്ധികളെ എളുപ്പത്തിൽ അതിജീവിക്കും. നിശ്ചയദാർഢ്യത്തോടുകൂടിയ നിങ്ങളുടെ ആശയങ്ങൾ സഫലമാകും. പ്രമുഖരുടെ വാക്കുകൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ വഴിയൊരുക്കും. ഭക്തിനിർഭരമായ തീർത്ഥാടനങ്ങളും ദേവാലയ സന്ദർശനങ്ങളും മനസ്സമാധാനം നൽകും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.


മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

അകാരണമായ ഭയം ഉണ്ടാവാം. ‘ഒന്നും ശരിയാകില്ല’ എന്ന തോന്നൽ ഉപേക്ഷിക്കുക. കർമ്മരംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും കരുതലോടെ മുന്നോട്ട് പോകണം. അശ്രദ്ധ കാരണം പണവും ആഭരണങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം ചില ആകസ്മികമായ നേട്ടങ്ങളും ലഭിക്കും.


കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കോപം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ ഇത് മറ്റുള്ളവരുമായി പൊട്ടിത്തെറിക്കുന്നതിന് വരെ കാരണമായേക്കാം. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ സംസാരിച്ച് തീർക്കുക. ദാമ്പത്യജീവിതത്തിലെ അസ്വസ്ഥതകൾ വളരാൻ അനുവദിക്കരുത്, പിന്നീട് ദുഃഖിക്കേണ്ടി വരും. വിവാഹാലോചനകളിൽ വളരെ ശ്രദ്ധിച്ച് മാത്രം തീരുമാനങ്ങളെടുക്കുക.


മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ ആത്മാർത്ഥമായി മുഴുകും. അത്യാവശ്യ ഘട്ടങ്ങളിൽ മേലധികാരികളുടെ സഹായം ഗുണകരമാകും. പതിവിലും കൂടുതൽ യാത്ര ചെയ്യേണ്ടി വരും. വാക്ക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. നേത്രരോഗം ബുദ്ധിമുട്ടിച്ചേക്കാം. വിലപ്പെട്ട ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും. അസുഖങ്ങളെ അവഗണിക്കരുത്.


ജ്യോതിഷി പ്രഭാസീന സി.പി | ഫോ: 9961442256
Email ID: prabhaseenacp@gmail.com

Previous post ജോലിക്കാര്യത്തിൽ നേട്ടമുണ്ടാകുമോ? 2025 ആഗസ്റ്റ് 31 മുതൽ സെപ്തംബർ 06 വരെയുള്ള തൊ ഴി ൽ വാരഫലം അറിയാം
Next post അറിയാം ധനപരമായി നാളെ (2025 സെപ്തംബർ 01, തിങ്കൾ) നിങ്ങൾക്ക് എങ്ങനെ എന്ന്