സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2026 മാർച്ച് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ആരോഗ്യപരമായ കാര്യങ്ങളിൽ ഈ മാസം വിട്ടുവീഴ്ച ചെയ്യരുത്.
- സുഹൃത്തുക്കളുമായും സഹോദരങ്ങളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
- യാത്രകൾ അനിവാര്യമായി വരും; എന്നാൽ യാത്രാവേളകളിൽ കൂടുതൽ കരുതൽ വേണം.
- മുൻകോപവും ക്ഷമയില്ലായ്മയും നിയന്ത്രിക്കുക.
- സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്താൻ ശ്രദ്ധിക്കണം. അപ്രതീക്ഷിത ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാനസിക പിരിമുറുക്കം കുറയ്ക്കാൻ ആത്മീയ കാര്യങ്ങളിൽ വ്യാപൃതരാകും.
- ക്ഷേത്രദർശനവും തീർത്ഥയാത്രകളും നടത്താൻ സാധ്യതയുണ്ട്.
- പിതൃതുല്യരായ വ്യക്തികളിൽ നിന്ന് സഹായങ്ങളും ഉപദേശങ്ങളും ലഭിക്കും.
- സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
- വിഷഭീതിയോ അലർജിയോ വരാതെ നോക്കണം. വസ്തു ഇടപാടുകൾ (കൊടുക്കൽ വാങ്ങലുകൾ) നടക്കാൻ സാധ്യതയുണ്ട്.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരെയും അന്ധമായി വിശ്വസിക്കരുത്.
- പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും.
- ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നത് സന്തോഷം നിലനിർത്തും.
- ശത്രു ശല്യത്തെ കരുതിയിരിക്കുക.
- മാസത്തിന്റെ രണ്ടാം പകുതിയോടെ അനുകൂല സാഹചര്യങ്ങൾ തെളിയും. കേന്ദ്ര സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനും നല്ല ജീവിതപങ്കാളിയെ കണ്ടെത്താനും യോഗമുണ്ട്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണ്.
- കടബാധ്യത ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
- സഹപ്രവർത്തകരുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യുക.
- അഗ്നിഭയം ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക.
- അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം. പിതാവിനെ വിഷമിപ്പിക്കുന്ന പ്രവൃത്തികളിൽ നിന്ന് പിന്തിരിയുക.