സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2026 മാർച്ച് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന മാസമാണ്.

  • ശത്രുദോഷം കുറയും. യുക്തമായ തീരുമാനങ്ങളിലൂടെ വിജയം കൈവരിക്കും.
  • വസ്തുവകകൾ വാങ്ങാൻ ഭാഗ്യമുണ്ടാകും.
  • എതിർപ്പുകളെ അതിജീവിച്ച് മുന്നേറും. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും.
  • സന്താനങ്ങൾക്ക് നല്ല തൊഴിൽ ലഭിക്കാനും രോഗമുക്തി നേടാനും സാധ്യതയുണ്ട്.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മാസത്തിന്റെ ആദ്യ പകുതി അല്പം ക്ലേശകരമായിരിക്കും.

  • മാനസിക പിരിമുറുക്കം കുറയ്ക്കാൻ കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തുക.
  • രഹസ്യമായ പ്രവർത്തനങ്ങൾ അബദ്ധങ്ങളിൽ കലാശിക്കാൻ സാധ്യതയുണ്ട്.
  • ദൂരയാത്രകൾ ധനനഷ്ടത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.
  • എന്നാൽ രണ്ടാം പകുതിയോടെ സാമ്പത്തിക നേട്ടവും കാര്യവിജയവും കൈവരും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

മനസ്സിന് ചഞ്ചലത അനുഭവപ്പെടാൻ സാധ്യതയുള്ള മാസമാണിത്.

  • ശത്രുക്കളിൽ നിന്ന് തടസ്സങ്ങൾ ഉണ്ടാകാം.
  • അയൽക്കാരുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെടരുത്.
  • മുൻകോപവും അശുഭചിന്തകളും നിയന്ത്രിക്കുക.
  • അലർജി, ആസ്ത്മ, അസ്ഥിരോഗങ്ങൾ എന്നിവയുള്ളവർ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടാം.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മടിയും അലസതയും ഒഴിവാക്കി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കേണ്ട സമയമാണ്.

  • സത്യാവസ്ഥ അറിയാതെ പ്രതികരിക്കുന്നത് ദോഷം ചെയ്യും.
  • പരോപകാരം ചെയ്യാൻ താല്പര്യം കാണിക്കുമെങ്കിലും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ മറക്കരുത്.
  • സുതാര്യമായ സമീപനത്തിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കാൻ സാധിക്കും. കാര്യതടസ്സങ്ങൾ നേരിടാമെങ്കിലും യുക്തിപൂർവ്വം നീങ്ങിയാൽ ഫലം ലഭിക്കും.

ജ്യോതിഷി പ്രഭാസീന സി.പി.
ഫോൺ: 9961442256 | Email ID: prabhaseenacp@gmail.com

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2026 മാർച്ച് 01 ഞായർ) എങ്ങനെ എന്നറിയാം
Next post സമ്പൂർണ്ണ നക്ഷത്ര വാരഫലം (2026 മാർച്ച് 1-7): 27 നക്ഷത്രക്കാർക്കും – ഈ 7 ദിവസം എന്താണ് കാത്തിരിക്കുന്നത്?