നിങ്ങളുടെ പേരിൽ ഭാഗ്യമുണ്ടോ നിങ്ങൾ രക്ഷപെടുമോ എന്നറിയൂ, ചില മാറ്റങ്ങൾ വരുത്തിയാലും രക്ഷപെടും

ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41

എങ്ങനെ ഭാഗ്യം വരുത്താം

ന്യൂമറോളജി എന്ന സംഖ്യാ ശാസ്ത്രത്തിലൂടെ എത്ര മോശമായ പേരും ഭാഗ്യമുള്ളതാക്കി മാറ്റാം. പേരിൽ ചെറിയ ചില മാറ്റം വരുത്തുകയോ പുതിയ പേര് സ്വീകരിക്കുകയോ ആകാം. ജനിച്ച തീയതിയാണ് എല്ലാ വ്യക്തികളുടേയും ഭാഗ്യസംഖ്യ അഥവാ ജന്മസംഖ്യ. ജനിച്ച തീയതിക്ക് അനുയോജ്യമായ പേരിടുന്നതാണ് നല്ലത്. എല്ലാ പേരുകളും ജനിച്ച തീയതിക്ക് അനുകൂലമായാലൂം അത് ഭാഗ്യമുള്ളതാകണമെന്നില്ല. ചില പ്രത്യേക സംഖ്യകളുള്ള പേരുകളാണ് ഭാഗ്യമായി ഭവിക്കുന്നത്. അത് താഴെ വിവരിക്കുന്നു. ഭാഗ്യമുള്ള സംഖ്യ കണ്ടുപിടിച്ചുകഴിഞ്ഞാൽ പിന്നെ പേര് തെരഞ്ഞെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാവില്ല. ജനിച്ച സംഖ്യയ്ക്ക് അനുയോജ്യമല്ലാത്ത പേരുള്ളവരും ഇപ്പോഴുള്ള പേരുകൾ ഭാഗ്യമുള്ളതാണോ എന്ന് പരിശോധിച്ചിട്ട് ചെറിയ മാറ്റം വരുത്തിയാൽ മതിയാകും.

പക്ഷേ എത്ര ധനമുള്ളവരും ഭാഗ്യവാൻ/ഭാഗ്യവതി എന്ന് കരുതുന്നവരും ‘ഉ’ കാരത്തിൽ അവസാനിക്കുന്ന പേരിടരുത്. അനർത്ഥങ്ങളും അപകടവും പിൻതുടരാം. വിളിപ്പേരുകൾപോലും കുട്ടികൾക്ക് ‘ഉ’ കാരത്തിൽ ഇടരുത്. ജലിേമാല ഒരു പേരുപോലും ‘ഉ’കാരത്തിൽ അരുത്. ഉദാ: അപ്പു, തങ്കു, അച്ചു മുതലായവ.

അക്ഷരവും സംഖ്യയും

ന്യൂമറോളജി എന്ന സംഖ്യാശാസ്ത്രത്തിന് ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതൽ ഇസഡ് വരെയുള്ള അക്ഷരങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. ഓരോ അക്ഷരത്തിന് മൂല്യം അഥവാ വിലയും നൽകിയിട്ടുണ്ട്. സ്വന്തം പേരുകൾ ഈ മൂല്യം നോക്കി സ്വയം വിലയിരുത്തുവാൻ കഴിയും. ഭാഗ്യമുള്ള പേരാണോ ഭാഗ്യമില്ലാത്ത പേരാണോ എന്ന് സ്വയം മനസ്സിലാക്കുവാൻ കഴിയും. ഓരോ അക്ഷരത്തിൽ താഴെ പറയുന്ന രീതിയിലാണ് മൂല്യം നൽകിയിരിക്കുന്നത്.

1. A-I-J-Q-Y  എന്നീ അക്ഷരങ്ങൾക്ക് വില ‘1’ ആണ്.
2. B-K-R എന്നീ അക്ഷരങ്ങൾക്ക് വില ‘2’ ആണ്.
3.C-G-L-S എന്നീ അക്ഷരങ്ങൾക്ക് വില ‘3’ ആണ്.
4. D-M-T എന്നീ അക്ഷരങ്ങൾക്ക് വില ‘4’ ആണ്.
5. E-H-N-X എന്നീ അക്ഷരങ്ങൾക്ക് വില ‘5’ ആണ്.
6. U-V-W എന്നീ അക്ഷരങ്ങൾക്ക് വില ‘6’ ആണ്.
7. O-Zഎന്നീ അക്ഷരങ്ങൾക്ക് വില ‘7’ ആണ്.
8. F-P എന്നീ അക്ഷരങ്ങൾ വില ‘8’ ആണ്.
‘9’ എന്ന അക്കത്തിന് അനുയോജ്യമായ ഇംഗ്ലീഷ് അക്ഷരമില്ല.

S. AYSWARIA  എന്ന ആളുടെ പേരിലെ സംഖ്യ കണ്ടുപിടിക്കുന്ന വിധം 
3 1 1 3 6 1 2 1 1 
S. AYSWARIA   = 19= 1+9=1
ജന്മസംഖ്യ ‘1’ കാർക്ക് ഈ പേര് അനുയോജ്യമാണ്.

YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

ജന്മസംഖ്യ അഥവാ ജനിച്ചസംഖ്യ  1

ഒന്ന് ജന്മസംഖ്യ ഉള്ളവരൊക്കെ ഒരു മാസത്തിന്റെ 1, 10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരായിരിക്കും. ഇവരുടെ പേര് അഥവാ നാമസംഖ്യ ജന്മസംഖ്യയുമായി യോജിച്ചാൽ ഭാഗ്യമുണ്ടാകുവാൻ നല്ലതാണ്. മറ്റ് ജന്മസംഖ്യകളിലെ അനുയോജ്യപേരുകളും ഭാഗ്യമുള്ളതാണെങ്കിൽ ആ പേര് ഉപയോഗിക്കുന്നതിൽ ദോഷമില്ല. 2, 3, 9 എന്നീ ജന്മസംഖ്യകളുള്ള പേരുവന്നാലും ‘1’ ജന്മസംഖ്യകാർക്ക് ദോഷമില്ല.

‘1’ ജന്മസംഖ്യയുള്ളവർക്ക് ഭാഗ്യമുള്ള ‘1’ പേരുകൾ വന്നാൽ വളരെ ഭാഗ്യം നൽകും. പേരുകൾ ഇനിഷ്യലോ മറ്റുവീട്ടുപേരോ ഉള്ള ഔദ്യോഗികമായി ഉപയോഗിക്കുന്ന പേരുകളിലെ ഋിഴഹശവെ അക്ഷരങ്ങൾ കൂട്ടിയാൽ 10, 19, 37, 46, 64, 73, 100, 91, 82 കിട്ടുമെങ്കിൽ വളരെ ഭാഗ്യവും കീർത്തിയും നൽകും. പേരുകൾ കൂട്ടിയാൽ വളരെ നിർഭാഗ്യവാനായി വരുന്ന സംഖ്യയാണ് 28. അതുകൊണ്ട് പേര് കൂട്ടിയാൽ 28 വരുന്നവർക്ക് നിർഭാഗ്യം കൂടെ വരും. പക്ഷേ 55 വന്നാൽ വലിയ ഭാഗ്യമില്ലെങ്കിലും ദോഷമില്ല. ‘1’ ജന്മസംഖ്യകാർക്ക് പേരുകൂട്ടിയാൽ 100 വരുന്നത് വളരെ ഭാഗ്യം പ്രദാനം ചെയ്യും.

‘1’ ജന്മസംഖ്യയുള്ളവർ സൂര്യനെ പ്രീതിപ്പെടുത്തുന്നത് സകലകാര്യസാദ്ധ്യത്തിന് നല്ലതാണ്.

‘1’ ജന്മസംഖ്യയുള്ളവർ എവിടെ ചെന്നാലും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നവരും ആരുടെ മുന്നിലും തലകുനിക്കാത്തവരും നേതൃത്വസ്ഥാനത്തേയ്ക്ക് ഉയരുന്നവരും പ്രേമിക്കപ്പെടുന്നവരും പ്രേമം വിവാഹത്തിൽ കലാശിക്കുന്നവരുമായിരിക്കും. ഹൃദ്‌രോഗം വരാതെ നോക്കണം.

ജന്മസംഖ്യ അഥവാ ജനിച്ചസംഖ്യ 2 

ഒരു മാസത്തിന്റെ 2, 11, 20, 29 എന്നീ തീയതികളിൽ ജനിക്കുന്നവരൊക്കെ ‘2’ ജന്മസംഖ്യയുള്ളവരാണ്. ഇവരുടെ പേര് ജന്മസംഖ്യയുമായി ഒത്തുവരുന്ന പേരുകൾ ഭാഗ്യം നൽകും. പേര് 1, 3, 7, 6 എന്നീ ജന്മസംഖ്യക്കാരുടെ പേരുമായി ഒത്തുവന്നാലും ദോഷമില്ല. ചന്ദ്രപ്രീതി നേടുന്നത് തടസ്സങ്ങൾ മാറിക്കിട്ടും.

സൗമ്യശീലരും, ലോകത്ത് നന്മവരുവാൻ ആഗ്രഹിക്കുന്നവരും, കലാകാരന്മാരും ആയിരിക്കും ഇവർ. ‘2’ ജന്മസംഖ്യയുള്ളവർക്ക് ഏറ്റവും ഭാഗ്യമുള്ള പേരുള്ള അക്കങ്ങൾ ഇവയാണ്. 83, 92 ഇവയാണ്. ‘2’ ജന്മസംഖ്യയുള്ളവർക്ക് 11, 20, 29, 47, 56, 65, 74 എന്നീ അക്കത്തിലുള്ള പേരുകൾ ഭാഗ്യം നൽകില്ല. 38, 101 എന്നീ അക്കത്തിലുള്ള പേരുകൾ വലിയ ദോഷമില്ല എന്നുമാത്രം.

ജന്മസംഖ്യ അഥവാ ജനിച്ചസംഖ്യ 3

ഒരു മാസത്തിന്റെ 3, 12, 21, 30 എന്നീ തീയതികളിൽ ജനിക്കുന്നവരെല്ലാം ‘3’ ജന്മസംഖ്യയുള്ളവരായിരിക്കും. ‘3’ ജന്മസംഖ്യയുമായി യോജിക്കുന്ന ചില പേരുകൾ ‘3’ കാർക്ക് ഭാഗ്യം നൽകും. ‘3’ ജന്മസംഖ്യയുള്ളവർക്ക് മറ്റുള്ള ജന്മസംഖ്യക്കാരുടെ പേരുകളാണുള്ളതെങ്കിൽ 9, 2 എന്നീ ജന്മസംഖ്യയുമായി ഒത്തുവന്നാലും ആ പേരുകൾ ഭാഗ്യം നൽകും. ‘3’ ജന്മസംഖ്യക്കാർ നല്ല ഗുണങ്ങളുള്ളവരും അതിയായ ആത്മവിശ്വാസമുള്ളവരും മറ്റുള്ളവരുടെ പ്രശംസ ലഭിക്കുന്നവരും അടുക്കും ചിട്ടയുമുള്ളവരും അച്ചടക്കമുള്ളവരും പരാജയം സഹിക്കുവാൻ കഴിവില്ലാത്തവരും ശത്രുക്കളെ പേടിക്കാത്തവരും പണത്തിന് പ്രാധാന്യം കൽപ്പിക്കാത്തവരും ധാരാളം അറിവുള്ളവരുമാകും. 3, 9, 2 എന്നീ ജന്മസംഖ്യയുള്ളവരെ വിവാഹം കഴിക്കാം. വ്യാഴന്റെ അധിപനായ ബൃഹസ്പതിയെ പ്രീതിപ്പെടുത്തിയാൽ വിഘ്‌നങ്ങൾ മാറിപ്പോകും. ‘3’ ജന്മസംഖ്യക്കാരുടെ പേരുകൾ കൂട്ടിയാൽ 66, 75 എന്നീ സംഖ്യകൾ ഭാഗ്യം നൽകും. പക്ഷെ ചെറിയ ഭാഗ്യം നൽകുന്ന സംഖ്യകളാണ് 30, 93, 12, 84 എന്നാൽ 39, 48, 57, 102 ഈ സംഖ്യകൾ 3 കാർക്ക് ഭാഗ്യം നൽകില്ല.

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

ജന്മസംഖ്യ അഥവാ  ജനിച്ച സംഖ്യ 4

ഒരു മാസത്തിന്റെ 4, 13, 22, 31 എന്നീ തീയതികളിൽ ജനിക്കുന്നവരെല്ലാം ‘4’ ജന്മസംഖ്യയുള്ളവരായിരിക്കും. രാഹുവിനെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. എതിര് പറയുന്ന സ്വഭാവം, വിമർശനസ്വഭാവം എന്നിവയും സുഭിക്ഷ ഭക്ഷണം ഇഷ്ടപ്പെടുന്നവരും ധാരാളിയുമായിരിക്കും. ഇവരുടെ പേരുകൾ കൂട്ടിയാൽ 1, 6 എന്നീ നാമസംഖ്യകൾ വന്നാലും നല്ലതാണ്. പേരുകൾ കൂട്ടിയാൽ 49, 58, 94, 103 ഈ സംഖ്യകൾ ‘4’ കാർക്ക് വളരെ ഭാഗ്യം നൽകും. കുറച്ച് ഭാഗ്യം നൽകുന്നത് 22, 31, 40, 67, 85. പക്ഷേ 13, 22, 76 ഇവ ദോഷമാണ്.

ജന്മസംഖ്യ അഥവാ  ജനിച്ചസംഖ്യ  5

ഒരു മാസത്തിന്റെ 5, 14, 23 എന്നീ തീയതികളിൽ ജനിക്കുന്നവർ ‘5’ ജന്മസംഖ്യയുള്ളവരാണ്. ഇവരുടെ പേരുകൾ കൂട്ടിയാൽ 9 വന്നാലും ആ പേര് യോജിക്കും. ഇവർ പ്രേമവിവാഹം ഇഷ്ടപ്പെടുന്നവരാണ്. ധാരാളം അറിവുള്ളവരും ഫലിതം പറയുന്നവരും, ദീർഘായുസ്സുള്ളവരും, സൗന്ദര്യമുള്ളവരും ഉന്നത പദവിയിൽ എത്തിച്ചേരുന്നവരുമായിരിക്കും. ഭാഗ്യമുള്ള പേരുവരുന്ന സംഖ്യകളാണ് 23, 32, 41, 50, 77, 86, 95, 104 (അതിഭാഗ്യം)

സാമാന്യം ഗുണഫലങ്ങൾ നൽകുന്ന പേരുള്ള അക്കങ്ങളാണ് 14, 68.

ജന്മസംഖ്യ അഥവാ  ജനിച്ച സംഖ്യ 6

ഒരു മാസത്തിന്റെ 6, 15, 24 എന്നീ തീയതികളിൽ ജനിച്ചവരെല്ലാം 6 ജന്മസംഖ്യയുള്ളവരാണ്. പേരുകൾ കൂട്ടിയാൽ 1, 4, 9 വന്നാലും വലിയ ദോഷമില്ല. വിജയം വരെ പരിശ്രമിക്കുന്നവരും പ്രത്യുപകാരം പ്രതീക്ഷിച്ച് ഉപകാരം ചെയ്യുന്നവരും കലാകാരന്മാരും മികച്ച നടന്മാരും ആയിരിക്കും. പേരുകൾ കൂട്ടിയാൽ 51, 60, 96, 69, 105 ഇവ അതിഭാഗ്യം നൽകും. പക്ഷേ സാമാന്യം ഭാഗ്യം നൽകുന്നത് 15, 24, 33, 42, 78, 87.

ജന്മസംഖ്യ അഥവാ  ജനിച്ചസംഖ്യ 7 

ഒരു മാസത്തിന്റെ 7, 16, 25 എന്നീ തീയതികളിൽ ജനിക്കുന്നവരെല്ലാം ‘7’ ജന്മസംഖ്യയുള്ളവരാണ്. വാക്കുകൾ കുറച്ച് ഉപയോഗിച്ച് സംസാരിക്കുന്നവരും, ശുദ്ധഗതിക്കാരും ആയിരിക്കും. പേര് കൂട്ടിയാൽ, 1, 2 വന്നാലും ദോഷമില്ല. അതായത് ജന്മസംഖ്യയിലെ ഏറ്റവും ഭാഗ്യപേരുകൾ നോക്കുക. ഭാഗ്യമുള്ള പേരുകൾ 88, 25, 79. അതിഭാഗ്യമുള്ള സംഖ്യ 97. മിതഭാഗ്യമുള്ള സംഖ്യകൾ 34, 61, 106. ഭാഗ്യമില്ലാത്ത സംഖ്യകൾ 16, 43, 70, 52

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ജന്മസംഖ്യ അഥവാ   ജനിച്ച സംഖ്യ 8

ഒരു മാസത്തിന്റെ 8, 17, 26 എന്നീ തീയതികളിൽ ജനിക്കുന്നവരെല്ലാം ‘8’ ജന്മസംഖ്യയുള്ളവരാണ്. നല്ല വ്യക്തിത്വമുള്ളവരും ഏകാന്തത ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ഭാഗ്യമുള്ള നാമസംഖ്യകൾ ഇവയാണ് 17, 71. അൽപ്പഭാഗ്യം നൽകുന്ന നാമസംഖ്യകൾ: 35, 53, 98. ദോഷവും ഭാഗ്യവുമുള്ള നാമസംഖ്യകൾ: 44, 80, 89, 107. ദോഷമുള്ള നാമസംഖ്യകൾ: 26, 62.

ജന്മസംഖ്യ അ്യവാ  ജനിച്ചസംഖ്യ 9

ഒരു മാസത്തിന്റെ 9, 18, 27 എന്നീ തീയതികളിൽ ജനിച്ചവരൊക്കെ ‘9’ ജന്മസംഖ്യയുള്ളവരായിരിക്കും. അപകടത്തിൽപ്പെട്ട് ഒരു അടയാളമെങ്കിലും ശരീരത്തിലുണ്ടാകും. സ്വതന്ത്രരായി ജീവിക്കുവാൻ ഇഷ്ടപ്പെടുന്നവരും സുഹൃത്തുക്കളോടും ഭാര്യയോടും മക്കളോടും കലഹിക്കുന്നവരായിരിക്കും. ധാരാളം പണം സമ്പാദിക്കും. ഒമ്പതുകാർക്കുള്ള പേരുകളുടെ അക്ഷരങ്ങളുടെ അക്കങ്ങൾ തമ്മിൽ കൂട്ടി 27, 45, 72 (മഹാഭാഗ്യം), 108 വന്നാൽ നല്ലതാണ്. അൽപ്പഭാഗ്യവും ദോഷവുമുള്ള സംഖ്യകൾ ഇവയാണ് 36, 54, 63, 81, 90, 99.

9 കാരുടെ ഏറ്റവും നിർഭാഗ്യകരമായ നാമസംഖ്യ 18 ആണ്.

സ്വന്തം ഭാഗ്യം  അറിയാൻ

നിങ്ങളുടെ പേരുകളിൽ ഭാഗ്യമുണ്ടോ എന്നറിയുവാൻ പേര് എഴുതിയശേഷം ആ അക്ഷരങ്ങളുടെ മുകളിൽ അതാത് അക്കങ്ങൾ എഴുതുക. എന്നിട്ട് ആ അക്കങ്ങൾ തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കിയ ശേഷം ആ സംഖ്യയിലുള്ള ഭാഗ്യം നോക്കുകയേ വേണ്ടൂ.

കഴിയുന്നതും ‘ഉ’ കാരത്തിൽ അവസാനിക്കുന്ന പേരുകൾ ഒഴിവാക്കണം. എത്ര ഭാഗ്യമുണ്ടായാലും സംഖ്യാശാസ്ത്രപരമായി ആ പേരുകളിൽ അനർത്ഥങ്ങളും അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതുപോലെ വിധി സംഖ്യാ പ്രവചനത്തിലൂടെ നമ്മുടെ ഭാവി പ്രവചിക്കുവാനാകും. ജനിച്ച തീയതിയും മാസവും വർഷവും തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കിയശേഷം നമുക്ക് ഭാവിപ്രവചനം നടത്തുവാൻ കഴിയും.

സൽകർമ്മം

സംഖ്യാശാസ്ത്രസത്യങ്ങൾ ഇങ്ങനെയെങ്കിലും എത്ര മോശമായ പേരുണ്ടായാലും നല്ല കർമ്മത്തിലൂടെ ഐശ്വര്യവും ഭാഗ്യവും നേടുവാൻ കഴിയും. ദുഷ്‌ക്കർമ്മത്തിലൂടെ വ്യക്തികൾക്ക് സുഖവും സമൃദ്ധിയും ഉണ്ടാകും. എങ്കിലും അവർ ചെയ്ത ദുഷ്പ്രവൃത്തിയുടെ അനന്തരഫലം അനുഭവിക്കുന്നത് സ്വന്തം കുട്ടികളുടെ നാശം, പതനം ഇവയിലൂടെയും ജീവിതപങ്കാളിക്ക് ദോഷം തുടങ്ങിയ നിരവധി ദുരനുഭവങ്ങൾ ദുഷ്‌കർമ്മം ചെയ്യുന്ന വ്യക്തിക്ക് കാണേണ്ടി വരികയും അതുമൂലം ഉണ്ടാകുന്ന മാനസിക ദുഃഖം താങ്ങാനാവാതെ ദുഷ്‌കർമ്മം ചെയ്ത വ്യക്തിയും വിഷമിക്കേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് ഓരോ വ്യക്തിയും സൽക്കർമ്മം ചെയ്യാൻ കിട്ടുന്ന ഓരോ അവസരവും പാഴാക്കാതിരിക്കുക. എങ്കിൽ വിജയം നമ്മുടെ കൈപ്പിടിയിലാകും.

പി. വി. ഗോപകുമാർ
രേഖാനിവാസ്, വെള്ളൈക്കടവ്,
കൊടുങ്ങാന്നൂർ. പി. ഒ, തിരുവനന്തപുരം- 13

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

Previous post ഈ നാളുകാരാണോ? എങ്കിൽ 30 വയസിനു ശേഷം ജീവിതത്തിൽ വൻ സാമ്പത്തിക നേട്ടങ്ങളുണ്ടാകും
Next post പുണർതം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്