പുണർതം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്

ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41

പുണർതം നക്ഷത്രം

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സാമാന്യത്തിൽ കവിഞ്ഞ താല്പര്യം കാണിക്കുന്നവരാണ് പുണർതം നക്ഷത്രക്കാർ,ഈശ്വര ഭക്തിയും മതനിഷ്ഠയും ഉണ്ടാകും.

പുണർതം നക്ഷത്രത്തിൻ്റെ ഗണം, ദേവത, മൃഗം ,പക്ഷി ,ഭാഗ്യ നിറം ഭാഗ്യസംഖ്യ,രത്നം

പുണർതം നക്ഷത്രത്തിൻ്റെ ദേവത- അദിതി – പുണർതം നക്ഷത്രത്തിൻ്റെ ഗണം – മനുഷ്യഗണം – മൃഗം – പൂച്ച – പക്ഷി -ചെമ്പോത്ത് – വൃക്ഷം – മുള -രത്നം – പുഷ്യരാഗം – ഭാഗ്യ നിറം – പച്ച – ഭാഗ്യസംഖ്യ – മൂന്ന് (3).

പുണർതം നക്ഷത്രക്കാർ ചെയ്യേണ്ട ദോഷപരിഹാരങ്ങൾ

ബുധ- ശുക്ര – ചന്ദ്ര ദശകളിൽ ഇവർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ക്ഷേത്ര ദർശനം

പൂരുരുട്ടാതി, പുണർതം, നക്ഷത്രങ്ങളിൽ പുണർതം നക്ഷത്ര ജാതകർ ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്.

മഹാവിഷ്ണു

പുണർതം നക്ഷത്രത്തിൽ ജനിച്ചവർ പുണർതവും വ്യഴാഴ്ചയും ചേരുന്ന ദിവസങ്ങളിൽ വ്യാഴാഴ്ച വ്രതമനുഷ്ഠിച്ച് പ്രധാനമായും വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ

ആയില്യം, പൂരം, അത്തം, അവിട്ടംഎന്നീ നാളുകൾ പുണർതം നക്ഷത്രക്കാർക്ക്  പ്രതികൂലമാണ്.  പുണർതം നക്ഷത്രക്കാർ മേൽ പറഞ്ഞ നാലു നാളുകളിൽ പുതിയ സംരംഭങ്ങളൊന്നും തുടങ്ങാതിരിക്കുന്നതാവും നല്ലത് .മഞ്ഞ, ക്രീം എന്നീ നിറങ്ങളാണ് പുണർതം നാളുകാർക്ക് അനൂകൂലം.

പുണർതം നക്ഷത്രക്കാർക്ക് ജന്മനാ പതിനാറുവർഷം വ്യാഴദശ

പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് ജന്മനാ പതിനാറു വർഷം വ്യാഴദശയാണ്. ജന്മനാ ഉള്ള വ്യാഴദശ ജാതകന് ഗുണപ്രദമാണ്.വ്യാഴ ദശയുടെ ആദി ഘട്ടം ദോഷകരമാണ്, പല തരത്തിലുള്ള രോഗാവസ്ഥയും പ്രതിസന്ധികളും ബുദ്ധിമുട്ടിക്കും. വ്യാഴ ദശയിൽ എല്ലാ വിധ ഗുണങ്ങളും ഉണ്ടാകുമെങ്കിലും ജാതകൻ്റെ ഗ്രഹനിലയിൽ കേന്ദ്രാധിപത്യം, നീചം, മാഢ്യം, ദുഃസ്ഥാനാധിപത്യം, ദു:സ്ഥാനസ്ഥിതി ആദിയായ ബലഹീനതയുള്ള വ്യാഴത്തിൻ്റെ ദശയിൽ യാതൊരു ഗുണാനുഭവങ്ങളും ഉണ്ടാകുകയില്ലെന്നു മാത്രമല്ല മരണം വരെ സംഭവിക്കാം.

തെരുവിൽ ഭിക്ഷക്കാരിയായി English സംസാരിക്കുന്ന Merlin അമ്മൂമ്മ, ഒരൊറ്റ Videoയിലൂടെ ജീവിതം മാറിമറിഞ്ഞു, അവർ ആരെന്നറിയാമോ?

പുണർതം നക്ഷത്രക്കാർക്ക് പതിനേഴു വയസ്സു മുതൽ മുപ്പത്തിയാറു വയസ്സുവരെ (36) ശനിദശാ

പുണർതം നക്ഷത്രക്കാർക്ക് മുപ്പത്തിയാറു വയസ്സു വരെയുള്ള ശനിദശാകാലം ഗുണദോഷസമ്മിശ്രമാണ്.  ഏതെങ്കിലും സംഘടനയുടെയോ സ്ഥാപനത്തിൻ്റെയോ നേതൃ സ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്. ജാതകരുടെ ഈ കാലയളവിനുള്ളിൽ വിവാഹം നടക്കും .ഒരു അദ്ധ്യാപകനോ, വക്കീലോ ആയി പ്രശസ്തി നേടാൻ സാധ്യതയുണ്ട് . വളരെയധികം അലച്ചിൽ ഈ കാലഘട്ടത്തിൽ ഉണ്ടാകും. ശനിയുടെ അവസാന കാലഘട്ടത്തിൽ വളരെയധികം മന പ്രയാസവും കേസു വഴക്കുകളും ധന നഷ്ടവും ഉണ്ടാകും. ജന്മ നാട് വിട്ട് പോകേണ്ടി വരും. എന്നാൽ കഷ്ടഫലത്തെ നൽകുന്നവനാണ് ശനിയെങ്കിലും ഇഷ്ട ഭാവത്തിൽ ബലവാനായി നിന്നാൽ വളരെയധികം ഗുണഫലങ്ങളെ നല്കും.

പുണർതം നക്ഷത്രക്കാർക്ക് മുപ്പത്തി ഏഴു വയസ്സു മുതൽ നാല്പത്തി നാല് (44) വയസ്സു വരെ ബുധ ദശ

ബുധ ദശ പൊതുവെ പുണർതം നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രമാണ്.  ജാതകൻ്റെ ഈ കാലയളവിൽ പ്രശസ്തിയും അംഗീകാരവും ലഭിക്കും’ മുടങ്ങി കിടന്ന പല കാര്യങ്ങളും പുനരാരംഭിക്കാൻ കഴിയും.

ശനി ദശാകാലത്ത് അനുഭവിച്ച ദുരിതങ്ങൾ ഈ കാലയളവിൽ ഉണ്ടാകില്ല. കുംഭത്തിൽ നില്ക്കുന്ന ബുധൻ്റെ ദശയിൽ ജ്യോതിശാസ്ത്രം പോലുള്ളവ പഠിക്കാൻ സാധിക്കും. എന്നാൽ ബുധൻ ബലവാനായി ഇഷ്ട സ്ഥാനത്ത് നിന്നാൽ അപ്രത്യക്ഷിതമായ ഗുണഫലങ്ങൾ സിദ്ധിക്കും. ഈ കാലയളവിൽ ബുധൻ ബലഹീനനായാൽ  ധാരാളം ദോഷഫലങ്ങൾ അനുഭവിക്കേങ്ങി വരും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പപത്തിയഞ്ചു വയസ്സു മുതൽ അൻപത്തിരണ്ടു വയസ്സു വരെ കേതു ദശ

ഈ കാലയളവ് ജാതകർക്ക് ഗുണദോഷ സമ്മിശ്രമാണ്. മൂന്നാം ഭാവത്തിലും ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന കേതു ഗുണഫലങ്ങളെ നല്കും.

പുണർതം നക്ഷത്രക്കാർക്ക് അൻപത്തി മൂന്നു വയസ്സു മുതൽ എഴുപത്തി മൂന്നു വയസ്സു വരെ ശുക്രദശ

പൊതുവെ പുണർതം നക്ഷത്രക്കാർക്ക് അനുകൂലമായ ഒരു കാലഘട്ടമാണിത്. ജാതകൻ്റ ഗ്രഹനിലയിൽ ഇഷ്ട ഭാവത്തിൽ ബലവനായി നില്ക്കുന്ന ശുക്രൻ്റെ ദശാസന്ധിയിൽ ധാരാളം ഗുണഫലങ്ങളെ സിദ്ധിക്കും. നീചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശയിൽ ധാരാളം പ്രതിസന്ധികളെ നേരിടും.

പുണർതം നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തിനാലു വയസ്സു മുതൽ എൺപത് വയസ്സു വരെ ആദിത്യ ദശ

ഈ കാലഘട്ടം പൊതുവെ ജാതകർക്ക് ഗുണദോഷസമ്മിശ്രമാണ്.

നോട്ട് – മുകളിൽ പറഞ്ഞിരിക്കുന്നത് പുണർതം നക്ഷത്രത്തിൻ്റെ പൊതു ഫലങ്ങളാണ് ,ഗ്രഹത്തിൻ്റെ ഭാവ സ്ഥിതി, ബന്ധു ക്ഷേത്രം, ശത്രുക്ഷേത്രം, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഗുണഫലങ്ങൾക്ക് വ്യത്യാസം വരും

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

Previous post നിങ്ങളുടെ പേരിൽ ഭാഗ്യമുണ്ടോ നിങ്ങൾ രക്ഷപെടുമോ എന്നറിയൂ, ചില മാറ്റങ്ങൾ വരുത്തിയാലും രക്ഷപെടും
Next post ശനിയും ബുധനും കൂടിച്ചേർന്നപ്പോൾ ഉണ്ടായ ധനരാജയോഗം ഈ നാളുകാർക്കാൺ ഗുണമാകുന്നത്‌