ശനിയും ബുധനും കൂടിച്ചേർന്നപ്പോൾ ഉണ്ടായ ധനരാജയോഗം ഈ നാളുകാർക്കാൺ ഗുണമാകുന്നത്
ജ്യോതിഷ കൈരളി വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറ്റും. ഒപ്പം മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കും. ഇപ്പോഴിതാ ബുധനും ശനിയും ചേർന്ന് ധനരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ബുദ്ധിശക്തിയും ബിസിനസിലും നല്ല ഫലം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?
ബുധനും ഫലദാതാവായ ശനിയും ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലുമുള്ള ആളുകളെ ബാധിക്കും. ഇതിലൂടെ സൃഷ്ടിക്കുന്ന ധനരാജയോഗം ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനലാഭം ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ശനി-ബുധ സംഗമത്തിലൂടെ ഉണ്ടാകുന്ന ധന രാജയോഗം മേടം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇത്തരക്കാർക്ക് ജോലിയിൽ പുരോഗതി, കുട്ടികളിൽ നിന്നും സന്തോഷം ഒപ്പം ചില നല്ല വാർത്തകളും ലഭിക്കും. ഏത് വലിയ ജോലിയും സഹോദരന്റെയോ സഹോദരിയുടെയോ സഹായത്തോടെ നിങ്ങൾക്ക് ചെയ്യാൻ കഴിയും. ധനനേട്ടം ഉണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് അനുകൂല സമയമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട് ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഈ ധനരാജയോഗം ഇടവം രാശിക്കാർക്ക് വലിയ ഗുണം ചെയ്യും. ഇവർക്ക് ഈ സമയം ഒരു പുതിയ ജോലി ഓഫർ ലഭിച്ചേക്കാം. ഒപ്പം സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും അതിലൂടെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും, കുടുംബത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിക്കാർക്ക് ഈ ധന രാജയോഗത്തിലൂടെ നല്ല ദിവസം ആരംഭിച്ചിരിക്കുകയാണ്. ബുധനും ശനിയും ഇവർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. സമ്പത്ത് വർധിക്കാനുള്ള സാധ്യതയുണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് വരുമാനമുണ്ടാകും. അക്കൗണ്ടുകൾ, സാങ്കേതിക ജോലികൾ, സിഎ, ബാങ്കിംഗ്, മീഡിയ, ഫിലിം ലൈൻ അല്ലെങ്കിൽ ബിസിനസ് ലോകം എന്നിവയിൽ ആളുകൾക്ക് ഈ സമയം സ്പെഷ്യൽ പുരോഗതിയുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്