ഈ നാളുകാരുടെ മോശം സമയം അവസാനിച്ചു, ഇനി നല്ല കാലം, സാമ്പത്തിക നേട്ടവും ഫലം

കര്‍മ്മഫല ദാതാവായ ശനിയുടെ സംയോജനം ശുഭമായി കണക്കാക്കാറില്ല. ആ അവസരത്തില്‍ ശത്രു ഗ്രഹങ്ങളായ സൂര്യനും ശനിയും തമ്മിലുള്ള സംയോജനം വ്യക്തികളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഏറെയാണ്‌.

ജ്യോതിഷം അനുസരിച്ച് ഇത്തരം ഗ്രഹ സംയോജനങ്ങള്‍ ഒരു നിശ്ചിത സമയത്തിന് ശേഷം അവസാനിക്കുന്നു. അതായത്, കുംഭ രാശിയില്‍ സംഭവിച്ച ശനി സൂര്യ സംയോജനം മാര്‍ച്ച്‌ 14 ന് അവസാനിച്ചു.

ഇപ്പോള്‍ സൂര്യദേവന്‍ മീനരാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്. സൂര്യന്‍റെ ഈ സംക്രമണം മൂന്ന് രാശിക്കാർക്ക് മറ്റ് നേട്ടങ്ങളോടൊപ്പം അപ്രതീക്ഷിത ധനലാഭവും സമ്മാനിക്കും. ശനി സൂര്യ സംയോജനം അവസാനിച്ചതോടെ ഭാഗ്യം തെളിയുന്ന രാശിക്കാര്‍ ഇവരാണ്.

YOU MAY ALSO LIKE THIS VIDEO, ഒരു പന്തിൽ 286 റൺസ്! ക്രിക്കറ്റ് ചരിത്രത്തിലെ ആ വലിയ കൗതുകം പിറന്നതെങ്ങനെ? Watch Video 👇

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജ്യോതിഷം അനുസരിച്ച് ഇടവം രാശിക്കാരുടെ നല്ല നാളുകൾ ആരംഭിച്ചു. ഇതുവരെ ധാരാളമായി പണം ചിലവഴിച്ചിരുന്നവര്‍ ഇനി അത് നിയന്ത്രിക്കും. ജോലിയും കച്ചവടവും ചെയ്യുന്നവർ വലിയ വിജയം കൈവരിക്കും. തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജ്യോതിഷം അനുസരിച്ച് മകരം രാശിക്കാർക്ക് ഈ സമയം വളരെ നല്ലതായിരിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ രാശിക്കാർക്ക് പെട്ടെന്നുള്ള ധനലാഭത്തിനുള്ള ഭാഗ്യം ഉണ്ടാകും. കുടുംബത്തിൽ ഉണ്ടായിരുന്ന തർക്കം അവസാനിക്കും.

YOU MAY ALSO LIKE THIS VIDEO, 40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സെക-സിനോട് വിരക്തി തോന്നാൻ കാരണമെന്ത്? ഇതിന്‌ ചികിത്സ ഉണ്ടോ? Watch Video 👇

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഈ സമയം കുംഭം രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും, ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് അവരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. എന്തെങ്കിലും തരത്തിലുള്ള നിക്ഷേപ പദ്ധതിയുണ്ടെങ്കിൽ അത് നേട്ടങ്ങള്‍ സമ്മാനിക്കും. വസ്തു, വാഹനങ്ങള്‍ മുതലയവ വാങ്ങാൻ പറ്റിയ സമയമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, അവിവാഹിതര്‍ക്ക് നല്ല ബന്ധങ്ങള്‍ വന്നുചേരും.

YOU MAY ALSO LIKE THIS VIDEO, ഗുണാ കേവിനേക്കാളും നിഗൂഢത നിറഞ്ഞ ഒരു ഗുഹ, മറഞ്ഞിരിക്കുന്നത് ഒന്നര ലക്ഷം കോടിയുടെ നിധി; ആര്‌ കണ്ടെത്തും? Watch Video 👇

Previous post ഈ ദിവസങ്ങളിൽ ജനിച്ചവരാണോ? എങ്കിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ സാധിക്കുന്നവർ ആയിരിക്കും
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഏപ്രില്‍ 1 മുതല്‍ 7 വരെയുള്ള നക്ഷത്രഫലങ്ങൾ