ഈ ദിവസങ്ങളിൽ ജനിച്ചവരാണോ? എങ്കിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ സാധിക്കുന്നവർ ആയിരിക്കും

ജന്മ നക്ഷത്രത്തിനും ജനിച്ച സമയത്തിനും ഒരാളുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെയും ഒരുപരിധിവരെ സ്വാധീനിക്കാൻ കഴിയുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. എന്നാൽ, ഇവയ്‌ക്കെല്ലാം പുറമേ രാശിക്കും നിങ്ങളുടെ ഭാവി പ്രവചിക്കാൻ സാധിക്കും.

ജനിച്ച മാസം, ദിവസം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ രാശി ഏതെന്ന് തീരുമാനിക്കുന്നത്. ഇതനുസരിച്ച് ചില രാശിക്കാർക്ക് ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ട്. ഇവർ ആരൊക്കെയെന്ന് നോക്കാം.

YOU MAY ALSO LIKE THIS VIDEO, ഗുണാ കേവിനേക്കാളും നിഗൂഢത നിറഞ്ഞ ഒരു ഗുഹ, മറഞ്ഞിരിക്കുന്നത് ഒന്നര ലക്ഷം കോടിയുടെ നിധി; ആര്‌ കണ്ടെത്തും? Watch Video 👇

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിയിൽ അഥവാ ഏരീസ് വിഭാഗത്തിൽപ്പെടുന്ന ഇവർ കഠിനപ്രയത്‌നത്തിലൂടെ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്നവരാണ്. ഒരേ സമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് ഇവർക്കുണ്ട്. സ്വപ്നം നേടിയെടുക്കുന്നതിനായി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് മേടം രാശിക്കാർ. മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെ ജനനതീയതിയിലുള്ളവരാണ് മേടം (ഏരീസ്) രാശിയിൽപ്പെടുന്നവർ.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിയിൽ അഥവാ ടോറസ് വിഭാഗത്തിൽപ്പെട്ട ഇവർ യുക്തിയോടെ ചിന്തിക്കുന്നവരാണ്. ഏറെ ഉയരത്തിലെത്താൻ ആഗ്രഹിക്കുന്ന ഇവർ അതിനായി എത്രവേണമെങ്കിലും പരിശ്രമിക്കാൻ തയ്യാറാണ്. ആഗ്രഹിച്ച കാര്യം നടക്കാതെ അതിൽ നിന്ന് പിന്മാറാനും ഇവർ തയ്യാറാകില്ല. ഏപ്രിൽ 21 മുതൽ മേയ് 21 വരെ ജനിച്ചവരാണ് ഇടവം (ടോറസ്) രാശിയിൽപ്പെടുന്നത്.

YOU MAY ALSO LIKE THIS VIDEO, 40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സെക-സിനോട് വിരക്തി തോന്നാൻ കാരണമെന്ത്? ഇതിന്‌ ചികിത്സ ഉണ്ടോ?Watch Video 👇

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിയിൽ അഥവാ സാജിറ്റേറിയസ് വിഭാഗത്തിൽപ്പെടുന്ന ഇവർക്ക് മറ്റുള്ളവരോട് വളരെ നല്ല രീതിയിൽ പെരുമാറാനുള്ള കഴിവുണ്ട്. ശുഭാപ്‌തിവിശ്വാസമുള്ള ഇവർ എല്ലാ കാര്യത്തെയും പോസിറ്റീവായി സമീപിക്കുന്നവരാണ്. ആഗ്രഹിച്ചതെല്ലാം നടത്തിയെടുക്കാനുള്ള ഭാഗ്യം ഇവർക്കുണ്ട്. നവംബർ 23 മുതൽ ഡിസംബർ 22 വരെ ജനിച്ചവരാണ് ധനു (സാജിറ്റേറിയസ്) രാശിയിൽപ്പെടുന്നത്.

YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ഈ നാളുകാരുടെ മോശം സമയം അവസാനിച്ചു, ഇനി നല്ല കാലം, സാമ്പത്തിക നേട്ടവും ഫലം