സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. കലാരംഗങ്ങളില്‍ മേന്മ കാട്ടുന്നതാണ്. വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുകയും അതില്‍ വിജയം കൈവരിക്കുകയും ചെയ്യും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കടബാധ്യതകള്‍ കൂടി വരാന്‍ ഉള്ള സാധ്യതയുണ്ട്. പത്രപ്രവര്‍ത്തകര്‍ക്കും ഗ്രന്ഥകാരന്മാര്‍ക്കും ഈ സന്ദര്‍ഭം അനുകൂലമാണ്. ബിസിനസ്സില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയെന്നും വരും. വര്‍ക്ക്‌ഷോപ്പുകളും മറ്റുമായി ബന്ധപ്പട്ട യന്ത്രസാമഗ്രികള്‍ക്ക് പണം മുടക്കേണ്ടിവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കലാകാരന്മാര്‍ക്ക് പ്രശസ്തിയും അവാര്‍ഡുകളും ലഭിക്കാനിടയുണ്ട്. വാഹനാപകടം, ഷോക്ക് എന്നീ അപകടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. എല്ലാ രംഗങ്ങളിലും കര്‍മശേഷി പ്രകടിപ്പിക്കും. ഭാര്യയുടെ സ്വത്ത് ലഭിച്ചേക്കും. ബിസിനസില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല.

YOU MAY ALSO LIKE THIS VIDEO, ഗുണാ കേവിനേക്കാളും നിഗൂഢത നിറഞ്ഞ ഒരു ഗുഹ, മറഞ്ഞിരിക്കുന്നത് ഒന്നര ലക്ഷം കോടിയുടെ നിധി; ആര്‌ കണ്ടെത്തും? Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൂര്‍ത്തിയാക്കാത്ത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കും. ദൂരയാത്രകള്‍ ആവശ്യമായി വന്നേക്കാം. ഭൂമി വാങ്ങിക്കും. എല്ലാ പ്രവൃത്തിയിലും നിയന്ത്രണവും മിതത്വവും നിലനിര്‍ത്തും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗൃഹത്തില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്താനിടവരും. കൃഷിക്കാര്‍ക്ക് നഷ്ടകഷ്ടങ്ങള്‍ ഉണ്ടാകും. ദേഹാരോഗ്യം കുറയും. കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
താമസസ്ഥലത്തിന് തൊട്ടുള്ള ഭൂമി അധീനതയില്‍ വന്നുചേരും. കരാര്‍ മുഖേനയോ എഗ്രിമെന്റ് മുഖേനയോ പണം കൈവശം വന്നുചേരും. ദൂരയാത്രകള്‍ ചെയ്യേണ്ടതായി വരും. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ആൺകുട്ടികളിലെ / പുരുഷന്മാരിലെ അമിത സ്തന വളർച്ച; കാരണങ്ങളും ചികിത്സയും 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉദയംചെയ്‌തെന്ന് വരാം. ധാര്‍മിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇടവരുന്നതാണ്. ഉന്നതമായ വിവാഹബന്ധം ഉറപ്പിക്കുന്നതാണ്. ഉളുക്ക്, ചതവ് ഇവ വരാതെ സൂക്ഷിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
എല്ലാ കാര്യങ്ങളിലും നിയന്ത്രണം പാലിക്കും. പ്രവര്‍ത്തനങ്ങളെല്ലാം ദൂരദൃഷ്ടിയോടെ ആസൂത്രണം ചെയ്യും. കുടുംബത്തില്‍ സുഖവും ശ്രേയസ്സും വര്‍ധിക്കും. ബിസിനസ്സില്‍ ചില വിഷമതകള്‍ വന്നുചേരാനിടയുണ്ട്. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളും ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മസ്ഥാനം മോടിപിടിപ്പിക്കും. ബിസിനസ്സില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. ബന്ധുജനങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. ധാന്യങ്ങളും മറ്റും ശേഖരിച്ചുവയ്‌ക്കുന്നതില്‍ കഴിവു കാണിക്കും. മത്സരപരീക്ഷകളിലും ഊഹക്കച്ചവടങ്ങളിലും വിജയം കൈവരിക്കും.

YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സന്താനങ്ങളെ ഉന്നതപദവിയില്‍ ഉള്ളവര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കഴിയും. വിദേശത്തുള്ളവര്‍ക്ക് പലവിധ നേട്ടങ്ങളുമുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സുഹൃദ് സഹായമുണ്ടാകും. ലോട്ടറി ലഭിക്കാനുള്ള സാധ്യതയുണ്ട്. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം. ഉദ്യോഗസ്ഥന്മാര്‍ രമ്യതയില്‍ പെരുമാറും. ശത്രുക്കളില്‍നിന്ന് ബുദ്ധിമുട്ടുകളനുഭവപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഔദ്യോഗിക ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ വന്നുചേരും. ശസ്ത്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും. എന്നാലും ആരോഗ്യനില തൃപ്തികരമായിരിക്കും. പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, തെരഞ്ഞെടുപ്പിൽ തോറ്റ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി! ഇന്ദിരക്ക് മുൻപോ ശേഷമോ എന്തുകൊണ്ട് ഒരു വനിത ഇന്ത്യൻ പ്രധാനമന്ത്രി ആയില്ല? Watch Video 👇

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ഈ ദിവസങ്ങളിൽ ജനിച്ചവരാണോ? എങ്കിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ സാധിക്കുന്നവർ ആയിരിക്കും