സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വരുമാനം വര്‍ധിക്കുമെങ്കിലും ഭാരിച്ച ചെലവുകളും വന്നുചേരും. ഷെയറുകളില്‍നിന്നുള്ള വരുമാനം കുറയും. എല്ലാ കാര്യങ്ങളിലും ദൈവാനുകൂല്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സന്താനസുഖം അനുഭവപ്പെടും. ആരോഗ്യവും മനഃസുഖവും വര്‍ധിക്കും. ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ അഭിവൃദ്ധിപ്പെടും. സാമ്പത്തികകാര്യങ്ങള്‍ മൂലം ബന്ധുക്കളുമായി ശത്രുതയുണ്ടാകാനിടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യാപാര വ്യവസായാദികളില്‍ നല്ല പുരോഗതി കാണപ്പെടുന്നതാണ്. വിദേശയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. പ്രവര്‍ത്തനരംഗത്ത് ഭാഗ്യം തെളിയും. സ്ത്രീജനങ്ങള്‍ മുഖേന പണം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, അസ്ഥികൂടങ്ങൾ നിറഞ്ഞ നിഗൂഢമായൊരു തടാകം; നമ്മുടെ രാജ്യത്തുള്ള ഈ വിചിത്ര തടാകത്തിന്റെ രഹസ്യമെന്ത്? 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്ഥാവരവസ്തുക്കളുടെ ലാഭമുണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമല്ല. എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമാവുകയും അധികൃതരുടെ പ്രീതിയും സര്‍ക്കാരില്‍നിന്നു ബഹുമതിയും ലഭിക്കും. യാത്രക്കിടയില്‍ ധനനഷ്ടം സംഭവിക്കാനിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ജോലിയില്‍നിന്നും വ്യവസായത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാപത്രങ്ങളോ ലഭിക്കാനിടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലിയില്‍ ചില മാറ്റങ്ങളുണ്ടാകും. ഏത് കാര്യത്തിലും തടസ്സങ്ങള്‍ വരാനിടയുണ്ട്. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. കടബാധ്യതകള്‍ തീര്‍ക്കും. സ്ത്രീകള്‍ മുഖേന സുഖമനുഭവിക്കും.
YOU MAY ALSO LIKE THIS VIDEO, കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞാൽ ഒരാൾക്ക് എന്തൊക്കെ പ്രശ്നങ്ങൾ സംഭവിക്കും എന്നറിയാമോ?
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഔദ്യോഗികരംഗത്ത് പ്രതിസന്ധികള്‍ നേരിടും. പാഴ്‌ച്ചെലവുകള്‍ വര്‍ധിക്കും. എല്ലാ കാര്യങ്ങളിലും സാവകാശം പാലിക്കുന്നത് നല്ലതാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിലിടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ക്രയവിക്രയങ്ങള്‍ തൃപ്തികരമായിരിക്കില്ല. പദവിയും അന്തസ്സും ഉയരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്ഥാനമാനങ്ങളും ജനപ്രീതിയും വര്‍ധിക്കും. സന്താനസുഖം. ആഡംബര വസ്തുക്കളുടെ ലഭ്യത ഉണ്ടാകും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായസഹകരണങ്ങള്‍ ലഭിക്കും. ആലോചനയിലിരുന്ന വിവാഹം നടക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട വിജയം കരസ്ഥമാകും. വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. പ്രേമകാര്യങ്ങളില്‍ പരാജയം സംഭവിക്കും. പിതാവിന്റെ അസുഖത്തിന് കുറവ് അനുഭവപ്പെടും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്.
30 വർഷങ്ങൾക്ക് ശേഷം ‘ചേട്ടച്ഛന്റെ മീനാക്ഷിയെ’ കണ്ടപ്പോൾ; വിന്ദുജ മേനോന്റെ അറിയപ്പെടാത്ത ജീവിതം… Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സത്കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. വീട് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടാകും. ഭാവികാര്യങ്ങളെപ്പറ്റി ചിന്തിച്ച് മനസ്സ് വിഷമിക്കും. സാമ്പത്തികാഭിവൃദ്ധിയും കുടുംബസുഖവും അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യവസായം, കാര്‍ഷികം എന്നീ മേഖലയിലുള്ളവര്‍ക്ക് വരുമാനം കുറയും. വളരെയധികം നഷ്ടസാധ്യതകള്‍ കാണുന്നു. കടബാധ്യതയെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉണ്ടായെന്ന് വരും. പകര്‍ച്ചവ്യാധി വരാതെ ശ്രദ്ധിക്കണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന വിജയം, സാമ്പത്തികാഭിവൃദ്ധി, മനഃസ്വസ്ഥത, കുടുംബ സമാധാനം, ഐശ്വര്യം എന്നിവ അനുഭവപ്പെടും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം, സന്തോഷം ഇവയും സൂചിപ്പിക്കപ്പെടുന്നു. സ്വന്തം നിലവാരത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും തികച്ചും ബോധവാനായിരിക്കും. സന്താനങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383
YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം