2026 ജൂൺ, സമ്പൂർണ്ണ നക്ഷത്രഫലം: ഭാഗ്യാനുഭവങ്ങൾ ആർക്കൊക്കെ?

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):
കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞുനിൽക്കും. അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകാൻ സാധിക്കും. തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുന്നു. ധനലാഭവും ഉദ്ദിഷ്ട കാര്യസിദ്ധിയും അനുഭവപ്പെടും. വളരെക്കാലമായി കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയെ നേരിൽ കാണാൻ സാധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാകുന്ന മാസമാണിത്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):
പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാകും. ജോലി സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ കൈവരും. ജീവിത വിജയത്തിന് വേണ്ടിയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. വരുമാനത്തിന്റെ നല്ലൊരു ശതമാനം കടം വീട്ടാൻ ഉപയോഗിക്കും. ഉദരസംബന്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കാം. പൊതുചടങ്ങുകളിൽ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):
വ്യവസായ രംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കില്ല. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളാൻ ശ്രദ്ധിക്കുക. ആവശ്യമില്ലാത്ത എടുത്തുചാട്ടങ്ങൾ ദോഷഫലം ചെയ്യും. ധനത്തിന്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടായേക്കാം. സ്ത്രീകൾ മൂലം ധനനഷ്ടത്തിനും അപവാദത്തിനും ഇടയുണ്ട്. അനാവശ്യ ചിന്തകളും അഭിപ്രായ സംഘട്ടനങ്ങളും ഒഴിവാക്കി ഗൃഹാന്തരീക്ഷം മനോഹരമാക്കാൻ ശ്രമിക്കുക, പാഴ്ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):
കൂട്ടുബിസിനസ്സിൽ ചില നഷ്ടങ്ങൾ ഉണ്ടായേക്കാം. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സ്ത്രീകൾ മൂലം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്, എങ്കിലും ഈശ്വരാനുഗ്രഹത്താൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കുക. നിസ്സാര കാര്യങ്ങൾക്ക് പോലും മറ്റുള്ളവരുമായി കലഹിക്കാൻ സാധ്യതയുള്ളതിനാൽ മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പലവിധ ആപത്തുകൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം.

ശേഷം അടുത്ത പേജിൽ (Page 3)

Previous post 2026 മെയ് 29, വെള്ളി: സമ്പൂർണ്ണ പ്രണയ – ദാമ്പത്യ ദിവസഫലം