2026 ജൂൺ, സമ്പൂർണ്ണ നക്ഷത്രഫലം: ഭാഗ്യാനുഭവങ്ങൾ ആർക്കൊക്കെ?

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):
ഔദ്യോഗിക വിഷമതകളിൽ നിന്നും മോചനം ലഭിക്കും, യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പം വരാതെ ശ്രദ്ധിക്കുക. ദൂരദേശത്ത് കഴിഞ്ഞ് മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സുഹൃത്തുക്കൾ സഹായിക്കും. ദമ്പതികൾ കലഹം ഒഴിവാക്കാൻ ശ്രദ്ധിക്കുക. നഷ്ടപ്പെട്ടു എന്നു കരുതിയ പണമോ ആഭരണമോ തിരികെ ലഭിക്കും. അപവാദങ്ങളിൽ ചെന്നു ചാടാതെ സത്യസന്ധമായി പ്രവർത്തിച്ചാൽ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരാം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
പ്രയത്നങ്ങൾക്ക് അർഹമായ ഫലം ലഭിക്കും. തൊഴിൽ തർക്കങ്ങൾ പരിഹരിക്കപ്പെടും. ധനമിടപാടുകളിൽ ജാഗ്രത പാലിക്കുക. ഇഷ്ടജനങ്ങളുമായി അകൽച്ചയുണ്ടാകാൻ ഇടയുണ്ട്. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആർജ്ജവം കാണിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നൽകുക, വിക് ദോഷം വരാതെ നോക്കുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4):
അപ്രതീക്ഷിതമായി ഉണ്ടാകുന്ന എതിർപ്പുകളെ ധീരമായി നേരിട്ട് പരാജയപ്പെടുത്തും. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. ജോലി സംബന്ധമായ കാര്യങ്ങളിൽ മാറ്റം വരുത്തുന്നത് വളരെ ശ്രദ്ധാപൂർവ്വം ആയിരിക്കണം. കാര്യങ്ങളിൽ ചെറിയ മന്ദത അനുഭവപ്പെടാം. വിശ്വാസ വഞ്ചനകൾ സൂക്ഷിക്കുക, വീഴ്ചയോ ചതവോ വരാതെ നോക്കണം. ഇഷ്ടജനങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കുക.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):
സന്താനങ്ങൾ മൂലം പ്രശസ്തിയും സമൂഹത്തിൽ ആദരവും ലഭിക്കും. പിതാവിന്റെ സ്വത്തുക്കൾ കൈവശം വന്നുചേരാൻ ഇടയുണ്ട്. തൊഴിൽപരമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടും, ധനലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. അസുഖങ്ങൾ അവഗണിക്കാതെ ചികിത്സ തേടുകയും ജീവിതത്തിൽ അടുക്കും ചിട്ടയും പാലിക്കുകയും ചെയ്യുക.

ജ്യോതിഷി പ്രഭാസീന സി.പി
Phone: 9961442256 | Email ID: prabhaseenacp@gmail.com

Previous post 2026 മെയ് 29, വെള്ളി: സമ്പൂർണ്ണ പ്രണയ – ദാമ്പത്യ ദിവസഫലം