സൂര്യൻ മിഥുന രാശിയിൽ: ഈ നാളുകാർക്കിപ്പോൾ ഏറ്റവും മികച്ച സമയം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ഈ മാസം 2023 ജൂൺ 15 ന് സൂര്യൻ ഇടവം രാശി വിട്ട് മിഥുന രാശിയിൽ പ്രവേശിച്ചു. സൂര്യൻ ഇനി ഒരു മാസം മിഥുന രാശിയിൽ തുടരും. ഇത് 12 രാശിക്കാരെയും ബാധിക്കും. ഇതിലൂടെ ഈ 4 രാശിക്കാർക്ക് സൂര്യൻ ശക്തമായ നേട്ടങ്ങൾ നൽകും. സൂര്യന്റെ സംക്രമത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്ക് പുരോഗതിയും സമ്പത്തും ലഭിക്കുമെന്ന് നമുക്ക് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സൂര്യൻ സംക്രമിക്കുന്നത് മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ഒരു യാത്ര പോകാൻ യോഗമുണ്ടാകും. എവിടെനിന്നും പെട്ടെന്ന് പണം കണ്ടെത്താം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. നിയമപരമായ കാര്യങ്ങൾ പരിഹരിക്കപ്പെടും, തീരുമാനം നിങ്ങൾക്ക് അനുകൂലമായി വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ധാരാളം ഗുണങ്ങൾ നൽകും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. പണത്തിന്റെയും ലാഭത്തിന്റെയും ശക്തമായ സംയോജനമുണ്ടാകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. കുടുംബവുമായുള്ള നല്ല ബന്ധം നിങ്ങൾക്ക് സന്തോഷം നൽകും. ഏത് പരീക്ഷ-മത്സരത്തിലും വിജയം നേടാം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ തിരുവനന്തപുരത്തെ സുന്ദരിച്ചെല്ലമ്മയുടെ കഥ
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സൂര്യന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം നൽകും. ജോലിയുള്ളവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സൂര്യന്റെ സംക്രമം മകരം രാശിക്കാർക്ക് കാര്യമായ ധനലാഭം കൊണ്ടുവരും. പഴയ കടങ്ങളിൽ നിന്ന് മുക്തി നേടും. ജോലിയിൽ ലാഭമുണ്ടാകും. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. സ്ഥലമാറ്റം ഉണ്ടാകും. ദീർഘയാത്രയ്ക്ക് അവസരം.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ