സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ജൂൺ 16 മുതൽ 30 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

ദ്വൈവാര ഫലങ്ങൾ: 2023 ജൂൺ 16 മുതൽ 30 വരെ (1198 മിഥുനം 1 മുതൽ 15 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ ഗൃഹനിർമ്മാണത്തിനായി ശ്രമിക്കാം. ജോലിക്കാർക്ക് സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ധനാഗമങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങളും വ്യയാധിക്യവും ഉണ്ടാകും. പൊതുവേ ആരോഗ്യം തൃപ്തികരമാണെങ്കിലും പനി, ചുമ, ഉദരരോഗം ഇവയുണ്ടാകും. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. മദ്ധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. ദാമ്പത്യകലഹങ്ങൾ പറഞ്ഞുതീർക്കാൻ പറ്റും. പ്രായോഗികബുദ്ധി വേണ്ടവണ്ണം പ്രവർത്തിക്കാതെ വരും. വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ഉന്നതവിദ്യാഭ്യാസത്തിനായി ശ്രമിക്കാം. സ്വയം തൊഴിലുകാർക്ക് മെച്ചപ്പെട്ട സമയമാണ്. ബന്ധുജനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും സഹകരണത്തിനും സാധിക്കും. തർക്കവിഷയങ്ങളിൽ വിജയം വന്നിരിക്കും. വിവാഹാലോചനകൾക്ക് തടസ്സം വരും. വിദേശജോലിക്കായി ശ്രമിക്കുന്നവർക്ക് ഫലം കാണും. വിനോദയാത്രകൾ സൂക്ഷിക്കണം. വീട്ടിൽ സ്വസ്ഥത കുറയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബാംഗങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ചെലവുകൾ കൂടുതലാകും. ധനനഷ്ടങ്ങൾക്കിടയുണ്ട്. മറ്റുള്ളവരുടെ ചതിയിൽപ്പെടാതെ ശ്രദ്ധിക്കണം. ഇഷ്ടമുള്ള അന്നപാനാദിസാധനങ്ങൾ ലഭിക്കും. ശത്രുക്കളുടെ ശക്തി കുറയും. കേസുകാര്യങ്ങളിൽ വിജയം വരിക്കും. ബന്ധുജനങ്ങളുമായി കലഹങ്ങൾ ഉണ്ടാകും. വാക്ദോഷം മൂലം കലഹങ്ങളും കാര്യതടസ്സങ്ങളും ഉണ്ടാകും. യാത്രാക്ലേശങ്ങൾ ഉണ്ടാകും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. അധികാരസ്ഥാനത്തുള്ളവർ ആജ്ഞാശക്തി കൊണ്ടും അധികാരശക്തികൊണ്ടും കാര്യങ്ങൾ നടത്തണം. ധനലാഭം ഉണ്ടാകും. ആദരവും അംഗീകാരവും ലഭിക്കും. നൂതന വസ്ത്രങ്ങൾ ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽരംഗത്തെ കലഹങ്ങൾ പരിധി വിടാതെ ശ്രദ്ധിക്കണം. അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകും. ഹൃദയബന്ധിയായ രോഗങ്ങൾ, ആർത്തവ ബന്ധിയായ പ്രശ്നങ്ങൾ ഇവയ്ക്ക് യുക്തമായ ഔഷധസേവ ചെയ്യണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രകൾ വേണ്ടിവരും. ധനനഷ്ടങ്ങൾ ഉണ്ടാകും. ചെലവുകൾ കൂടുതലാകും. കള്ളന്മാരുടെ ഉപദ്രവവും അഗ്നിബാധയും ഉണ്ടാകും. മനോവിചാരം കൂടുതലാകും. മനഃസ്വസ്ഥത കുറയും. മനസ്സിന്റെ ആധി ശരീരക്ലേശങ്ങൾ ഉണ്ടാക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ജോലിക്കയറ്റം ലഭിക്കാനിടയുണ്ട്. പൊതുപ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. ധർമ്മകാര്യങ്ങളുടെ പ്രവർത്തനം തടസ്സപ്പെടും. അച്ഛനോ തത്തുല്യർക്കോ ക്ലേശാനുഭവങ്ങൾക്കിടയുണ്ട്. പലവിധ രോഗാരിഷ്ടതകളാൽ ക്ലേശിക്കും. സഹോദരങ്ങളുമായുള്ള ഭിന്നത കലഹത്തിലെത്താതെ ശ്രദ്ധിക്കണം. ആലോചനയിലുള്ള വിവാഹങ്ങൾ തടസ്സം കൂടാതെ നടത്താൻ പറ്റും. പുനർവിവാഹം വേണ്ടവർക്ക് അതിനായി ശ്രമം തുടങ്ങാം. തൊഴിൽരംഗം മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അലസതയും മടിയും കൂടുതലായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കുറയും. അധികാരസ്ഥാനങ്ങളിലുള്ളവർക്ക് കാര്യങ്ങൾ ഫലപ്രദമായി നടത്താൻ സാധിക്കും. ശരീരത്തിന് ക്ഷീണം കൂടുതലാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. പലപ്രകാരേണ ധനാഗമം ഉണ്ടാകും. കാര്യസാദ്ധ്യതകളുണ്ടാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. കളത്രസന്താനസൗഖ്യം ഉണ്ടാകും. ജോലിക്കാർക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. പ്രോജക്ടുകളും, മറ്റ് റെക്കോർഡുകളും തെറ്റാനിടയുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളിലും തെറ്റുപറ്റും. അവിചാരിതമായ ധനനഷ്ടം ഉണ്ടാകും. ഇഷ്ടമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും. സുഗന്ധദ്രവ്യങ്ങൾ ലഭിക്കും. പുതിയ ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, അലങ്കാര സാധനങ്ങൾ ഇവ വാങ്ങാൻ പറ്റും. അലങ്കാരസാധനങ്ങൾ വാങ്ങാൻ പറ്റും. ചില ബന്ധുക്കളുടെ വേർപാട്, അതീവ ദുഃഖമുണ്ടാക്കും. നടുവുവേദന, മൂത്രാശയബന്ധിയായ അസുഖങ്ങൾ, ആർത്തവ ബന്ധിയായവ ഇവയ്ക്ക് ഔഷധസേവ വേണം. വീട്ടിൽ സ്വസ്ഥത കുറയും. ഭാര്യ/ ഭർത്താവിന്റെ അസുഖങ്ങൾ ആശങ്കയുണ്ടാക്കും.

YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത്‌ മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാന്യമായ സ്ഥാനമാനങ്ങൾ ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. സത്കർമ്മങ്ങൾക്ക് ഫലം കാണും. ഗവൺമെന്റുമായുള്ള കാര്യങ്ങൾക്ക് നല്ല ഫലം കാണും. പലപ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. പാഴ്ചെലവുകൾ കൂടുതലാകും. മനഃസ്വസ്ഥത കിട്ടുകയില്ല. സഹോദര ബന്ധങ്ങളിൽ അകൽച്ചയുണ്ടാകും. ദാമ്പത്യസൗഖ്യം കിട്ടും. മക്കളെക്കൊണ്ട് സമാധാനവും സന്തോഷവും കിട്ടും. എല്ലാ കാര്യങ്ങളും സാമർത്ഥ്യത്തോടെ ചെയ്യാൻ സാധിക്കും. സുഖമായ ഉറക്കവും ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങളും ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. സർക്കാരിൽ നിന്ന് ധനസഹായങ്ങൾ പ്രതീക്ഷിക്കാം. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ സ്നേഹം സമ്പാദിക്കും. ജന്തുക്കളുടെ ഉപദ്രവം, വാതബന്ധിയായ അസുഖങ്ങൾ ഇവയുണ്ടാകും. ദൂരദിക്കിലുള്ള ബന്ധുജനങ്ങളുമായി കൂടിക്കാണാനിടവരും. മംഗളകാര്യങ്ങൾക്ക് കാലതാമസം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനനഷ്ടങ്ങൾ ഉണ്ടാകും. പ്രതീക്ഷിക്കുന്ന ധനാഗമങ്ങൾ തടസ്സം വരാം. ഗവൺമെന്റ് ജോലിക്കാർക്ക് മെച്ചപ്പെട്ട സമയമാണ്. വായ്പകൾ ശരിയാക്കി ലഭിക്കും. ദീർഘകാലമായുള്ള രോഗങ്ങൾക്ക് ശാന്തി ലഭിക്കും. അപ്രതീക്ഷിതമായ ചില കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥവരെ ഉണ്ടാകാനിടയുണ്ട്. ഒരു ലക്ഷ്യവുമില്ലാതെ കള്ളനാകുക എന്ന ഒരു സ്വഭാവം ഉണ്ടാകും. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. പൊതുപ്രവർത്തകർക്ക് നല്ല കാലമാണെങ്കിലും പണത്തെ സംബന്ധിച്ച് ചില അപവാദങ്ങള് കേൾക്കേണ്ടതായി വരും. പൊതുവെ സുഖാനുഭവങ്ങൾ ഉണ്ടാകും. വായുകോപം ശ്രദ്ധിക്കണം. എപ്പോഴും ഉൾഭയം ഉണ്ടാകും ചെയ്യുന്ന കാര്യങ്ങൾ ഫലപ്രദമായി ചെയ്യാൻ പറ്റും. തൊഴിലന്വേഷണങ്ങൾക്ക് ഫലം കാണും. വിവാഹാലോചനകൾ മുടങ്ങാനിടയുണ്ട്. വിദ്യാഭ്യാസ കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനഃസ്വസ്ഥത കുറയും. പലവിധ ആപത്തുകൾക്കും അനർത്ഥങ്ങൾക്കുമിടയുണ്ട്. അഗ്നിയുടെ ഉപദ്രവം ഉണ്ടാകും. കാര്യതടസ്സങ്ങൾ, ശത്രുജയം ഉപദ്രവം ഇവയുണ്ടാകും. പലവിധത്തിലുള്ള ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. മക്കളെക്കൊണ്ട് സമ്മിശ്രഫലമായിരിക്കും. എല്ലാകാര്യങ്ങളും സമയോചിതമായി ചെയ്യാൻ സാധിക്കും. ബുദ്ധിസാമർത്ഥ്യവും വാക്സാമർത്ഥ്യം കൊണ്ടും കാര്യവിജയം ഉണ്ടാകും. ദാമ്പത്യസുഖം ഉണ്ടാകും. പുനർവിവാഹാലോചനകൾക്ക് ഫലം കാണും. കലഹങ്ങളുണ്ടാകും. അപമാനം ഏൽക്കേണ്ടതായി വരും. ഭാര്യയ്ക്ക്/ഭർത്താവിനുള്ള രോഗാരിഷ്ടതകൾ കൊണ്ട് വിഷമിക്കും. കഫക്കെട്ടിന്റെ ഉപദ്രവം ഉണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിലേർപ്പെട്ടിരിക്കുന്നവർക്ക് ഉദ്ദേശിച്ച ഫലം കിട്ടും. അയൽക്കാരുടെ പ്രശ്നങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീട്ടിൽ സ്വസ്ഥത കുറയും. മനോദുഃഖം കൂടുതലാകും. എപ്പോഴും കലഹവാസന ഉണ്ടാകും. വാക്ദോഷം മൂലം ശത്രുതയുണ്ടാകും. ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞിരിക്കാനിടയുണ്ട്. ധനകാര്യങ്ങളിലേർപെട്ട് പ്രവർത്തിക്കാനാകും. ധനലാൈഭശ്വര്യങ്ങൾ ഉണ്ടാകും. സുഖസൗക്യങ്ങളുണ്ടായിരിക്കും. ഇത് അനുഭവവേദ്യമായിരിക്കില്ല. ധനനഷ്ടം കാര്യതടസ്സങ്ങൾ, ക്ലേശാനുഭവങ്ങൾ ഇവയുണ്ടാകും. ചെയ്തുവരുന്ന കാര്യങ്ങൾ ഫലവത്താകുകയില്ല. സുഖശയനം ലഭിക്കും. ഗവൺമെന്റുമായുള്ള കാര്യങ്ങൾക്ക് പരാജയം വരും. കമിതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകും. ഭാഗ്യാനുഭവങ്ങളിൽ അസൂയാലുക്കളുണ്ടാകും. തൊഴിൽരംഗത്ത് മെച്ചം കാണുകയില്ല. കാറ്റ്, അഗ്നി ഇവയുടെ ഉപദ്രവം ഉണ്ടാകും. തലവേദന, ചെവി, കണ്ണ്, മൂക്ക്, തൊണ്ട ഈ അംഗങ്ങളിൽ രോഗപീഡ ഇവയുണ്ടാകും. നിശ്ചയിച്ച മംഗളകർമ്മങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. സ്നേഹിതർ തമ്മിൽ കലഹങ്ങൾക്കിടയുണ്ട്. വിദേശത്ത് പോകാനുള്ളവർക്ക് കാലതാമസം ഉണ്ടാകും. വിദേശത്ത് ജോലിയുള്ളവർ തൊഴിൽ മാറ്റത്തിനായി ശ്രമിക്കരുത്.

YOU MAY ALSO LIKE THIS VIDEO, തുപ്പിത്തെറിപ്പിക്കലല്ല Beatboxing: തളർത്താൻ ശ്രമിക്കുന്നവർക്ക് കേരളത്തിലെ ആദ്യ വനിതാ ബീറ്റ ബോക്സിംഗ് താരം Ardhra Sajanന്റെ മറുപടി

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ലക്ഷ്യബോധമില്ലാതെ സഞ്ചരിക്കുന്ന സ്വഭാവം ഉണ്ടാകും. പൊതുവെ സുഖാനുഭവങ്ങൾ ഉണ്ടാകും. മനസ്സിൽ ദുഷ്ചിന്തകൾ ഉണ്ടാകും. വ്രണങ്ങൾ, കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡ ഇവയുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. കാര്യതടസ്സങ്ങൾ കുറെയൊക്കെ മാറിക്കിട്ടും. മക്കളെക്കൊണ്ടുള്ള അസ്വസ്ഥതകൾ കൂടുതലാകും. നൂതന ഗൃഹോപകരണങ്ങൾ വാങ്ങാൻ പറ്റും. നാൽക്കാലികളേയും വാങ്ങാം. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. ചെലവുകൾ കൂടുതലാകും. വിവാഹാലോചനകൾ തെറ്റിപ്പിരിയാനിടയുണ്ട്. മംഗളകർമ്മങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ഓഫീസിൽ അഭിപ്രായവ്യത്യസങ്ങളും കലഹങ്ങളും ഉണ്ടാകും. വഴിയാത്രയ്ക്കിടയിലും കലഹങ്ങൾക്കിടയുണ്ട്. കോൺട്രാക്ട് ജോലിക്കാർക്ക് നല്ല അവസരങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിൽ തടസ്സങ്ങൾ ഉണ്ടാകും. ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. ചെലവുകൾ കൂടുതലാകും. പലവിധ ദുഃഖാനുഭവങ്ങൾക്കുമിടയുണ്ട്. യാത്രകളിൽ തടസ്സക്ലേശങ്ങൾ ഉണ്ടാകും. ദാമ്പത്യകലഹങ്ങൾക്കിടയുണ്ട്. പലവിധ രോഗാരിഷ്ടതകൾ ഉണ്ടാകും. നേത്രരോഗം, അൾസർ, വായുകോപം, നെഞ്ചിനകത്തുണ്ടാകുന്ന രോഗങ്ങൾ ഇവ ശ്രദ്ധിക്കണം. മക്കളോടും ഭാര്യയോടും കലഹിക്കേണ്ടതായി വരും. ബന്ധുജനങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ഒരിടത്തും സുഖമില്ല എന്ന തോന്നലുണ്ടാകും. സ്ത്രീകൾക്ക് പുരുഷന്മാരെ കൊണ്ടുള്ള ഉപദ്രവങ്ങൾ കൂടുതലാകും. ശരീരത്തിന് ബലക്കുറവ് തോന്നും. ശരീരകാന്തിയിൽ മാറ്റം വരും. ദാമ്പത്യ കലഹങ്ങൾ കൂടുതലാകും. വിവാഹാലോചനകൾക്ക് തടസ്സം വരും. പുതിയ സംരംഭങ്ങൾ തുടങ്ങരുത്. വിദ്യാർത്ഥികൾക്ക് മടി കൂടുതലാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കലഹഭയം ഉണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സം വരും. ശത്രുക്കൾ പരസ്പരം കലഹിച്ച് വേർപിരിയും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സഹോദരങ്ങളുമായി കലഹങ്ങൾക്കിടയുണ്ട്. പുതിയ ഗൃഹനിർമ്മാണത്തിന് പറ്റിയ സമയമാണ്. ശരീരാസ്വസ്ഥതകൾ കൂടുതലാകും. സ്ഥാനഭ്രംശം ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. ചെയ്തുവരുന്ന കാര്യങ്ങൾ മുടങ്ങാനിടയുണ്ട്. മക്കളെക്കൊണ്ട് സമാധാനം കിട്ടുകയില്ല. തൊഴിൽതടസ്സങ്ങൾ ഉണ്ടാകും. യാത്രകൾ വേണ്ടിവരും. പരിഹാസങ്ങൾ കേൾക്കേണ്ടതായി വരും. അശുഭകർമ്മങ്ങൾക്കിടയുണ്ട്. ധനബന്ധിയായ പ്രതിസന്ധികൾ ഉണ്ടാകും. വിവാഹാലോചനകൾക്ക് തടസ്സം വരും. പുനർവിവാഹാലോചനകൾ തത്ക്കാലം വേണ്ട. ഭൂമികൈമാറ്റങ്ങൾ നടക്കും. പ്രാണികളുടെ ഉപദ്രവം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിൽ ആധി കൂടുതലാകും. സുഖകാര്യങ്ങൾക്ക് തടസ്സം വരും. വീഴാതെ ശ്രദ്ധിക്കണം. ഒടിവ്, ചതവ്, മുറിവ് ഇവയുണ്ടാകും. വിവാഹാലോചനകൾക്ക് ഫലം കാണും. മക്കളുടെ രോഗാരിഷ്ടതകൾ അസ്വസ്ഥതയുണ്ടാക്കും. ലോൺ കുടിശ്ശികകൾ ശ്രദ്ധിക്കണം. ആനുകൂല്യങ്ങൾ കിട്ടാൻ തടസ്സം ഉണ്ടാകും. നല്ല വാക്കുകൾ കൊണ്ട് കാര്യങ്ങൾ നേടാൻ ശ്രമിക്കണം. പോലീസുകേസുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ബന്ധുജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ഗവൺമെന്റ് ഉദ്യോഗസ്ഥർ അബദ്ധങ്ങളിലും ചതിയിലും പെടാതെ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അത് മാറിക്കിട്ടും. ഭാവികാര്യങ്ങൾ ദീർഘവീക്ഷണത്തോടെ തീരുമാനിക്കാൻ പറ്റും. തർക്കവിഷയങ്ങളിൽ വിജയിക്കാൻ പറ്റും. വളരെക്കാലമായി അകന്നിരിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും, ബന്ധം പുനഃസ്ഥാപിക്കും. ചെലവുകൾ കൂടുതലാകും. മനസ്സിൽ പലവിധ വികാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
ചേന്ദമംഗലം പി.ഒ, 683512, 9446057752

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ

Previous post ഈ ലക്ഷണങ്ങൾ ഉള്ള മുഖമാണോ? എങ്കിൽ സാമ്പത്തികമായി നിങ്ങൾ ഉയരങ്ങളിലെത്തും, തീർച്ച
Next post സൂര്യൻ മിഥുന രാശിയിൽ: ഈ നാളുകാർക്കിപ്പോൾ ഏറ്റവും മികച്ച സമയം