ഈ ലക്ഷണങ്ങൾ ഉള്ള മുഖമാണോ? എങ്കിൽ സാമ്പത്തികമായി നിങ്ങൾ ഉയരങ്ങളിലെത്തും, തീർച്ച
വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതിന് പുറമേ മുഖത്തിന്റെ ചില സവിശേഷതകൾ ഓരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ആരോഗ്യവും സമ്പത്തും ഭാഗ്യവുമെല്ലാം മുഖ ലക്ഷണങ്ങളിൽ നിന്ന് മനസിലാക്കാനാവും. മുഖത്തിന്റെ പ്രത്യേകതകൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നറിയാം.
ഉരുണ്ട മാംസളമായ താടി
ഈ ആകൃതിയിൽ കാണപ്പെടുന്ന താടി സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിലുള്ള താടി ഉള്ളവർ കയ്യിൽ വരുന്ന പണം അധികം പാഴാക്കാതെ സമ്പാദിച്ചു വയ്ക്കാൻ സാധിക്കുന്നവരായിരിക്കും. സുഖസൗകര്യങ്ങളോടെ ജീവിക്കാനും വാർധക്യകാലത്ത് പോലും ഭാഗ്യത്തെ ഒപ്പം കൂട്ടാനും ഇവർക്ക് സാധിക്കും.
പവിഴാകൃതിയിലുള്ള ചുണ്ടുകൾ
ചുണ്ടുകളുടെ മുകൾഭാഗം പവിഴം പോലെ അല്പം ഉയർന്നതാണെങ്കിൽ അത് ശുഭസൂചകമാണ്. ഉയർന്ന ജീവിത നിലവാരത്തിന്റെയും കീർത്തിയുടെയുമൊക്കെ ലക്ഷണമായും ഈ ആകൃതിയിലുള്ള ചുണ്ടുകൾ കണക്കാക്കപ്പെടുന്നുണ്ട്. ധന നേട്ടത്തിനു പുറമേ സൗന്ദര്യത്തിന്റെ ലക്ഷണം കൂടിയാണ് ഇത്തരത്തിലുള്ള ചുണ്ടുകൾ.
തടിച്ച മൂക്ക്
തടിച്ച മാംസളമായ മൂക്ക് ധനഭാഗ്യത്തിന്റെ ലക്ഷണമാണ്. ആകൃതി കൃത്യമായി പ്രകടമാകുന്ന മൂക്കാണെങ്കിൽ സമ്പന്ന ജീവിതം നയിക്കുന്നവരാണെന്ന് സൂചിപ്പിക്കുന്നു. ഇരു നാസാദ്വാരങ്ങളും വ്യത്യസ്ത വലുപ്പങ്ങളിലാണ് കാണപ്പെടുന്നതെങ്കിൽ പക്ഷേ അത് ദൗർഭാഗ്യത്തിന്റെ ലക്ഷണമാണ്.
ഉയർന്ന വിശാലമായ നെറ്റി
മുഖ ലക്ഷണപ്രകാരം സമ്പത്തിന് ഏറ്റവും അധികം പ്രാധാന്യം നൽകുന്ന മുഖഭാഗമാണ് നെറ്റിത്തടം. അതിനാൽ വലിയ നെറ്റി ധനകാര്യത്തിൽ ശുഭസൂചകമാണ്. ഉയർന്ന രീതിയിൽ വിശാലമായ നെറ്റി ഉണ്ടെങ്കിൽ സമ്പത്ത് തേടിയെത്തുമെന്നാണ് വിശ്വാസം.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ
കൃത്യമായ അനുപാതത്തിലുള്ള മുഖം
ഓരോ ഭാഗങ്ങൾ മാത്രമല്ല മുഖം ഒന്നാകെയും നിങ്ങളുടെ ധനസ്ഥിതിയെ സൂചിപ്പിക്കും. കൃത്യമായ അനുപാതത്തിലുള്ള മുഖമാണ് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നത്. അതായത് മുഖത്തിന്റെ ഇരുവശങ്ങളും ഒരേ കണക്കിൽ ഉള്ളവർ പൊതുവേ ഭാഗ്യവാന്മാരും സമ്പന്നരുമായിരിക്കും.
മാംസളമായ ചെവികൾ
പൊതുവേ വലിയ ചെവിയുള്ളവർ ബുദ്ധിശാലികളാണെന്ന് പറയപ്പെടാറുണ്ട്. എന്നാൽ ചെവികൾ സമ്പത്തിന്റെ കൂടി സൂചകങ്ങളാണ്. ചെവികൾ ചെറുതോ വലുതോ ആവട്ടെ അവ മാംസളമാണെങ്കിൽ ഊർജ്ജസ്വലതയെയും തൊഴിൽ രംഗത്തെ മികവിനെയുമാണ് സൂചിപ്പിക്കുന്നത്. ഇത്തരം ചെവികൾ നീളമുള്ളതും മുഖത്തിനോട് കൂടുതൽ പറ്റിച്ചേർന്നിരിക്കുന്നവയും ആണെങ്കിൽ സമ്പത്ത് കുമിഞ്ഞുകൂടും എന്നതിന്റെ സൂചനയാണത്.
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം