ബുധൻ ഇടവരാശിയിൽ അസ്തമിക്കുന്നു, ജൂൺ 19 മുതൽ ഈ നാളുകാർ സൂക്ഷിക്കണം
ജ്യോതിഷപ്രകാരം ഗ്രഹങ്ങളില്‍ ഏറെ പ്രധാന്യമുളള ഒരു ഗ്രഹമാണ് ബുധന്‍. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും വിളിക്കാറുണ്ട്. ബുദ്ധി, ആശയവിനിമയം, സംസാരം, യുക്തിബോധം എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നുണ്ട്. ജൂണ്‍ 19-ന് ബുധന്‍ ഇടവരാശിയില്‍ അസ്തമിക്കാന്‍ പോകുന്നു. ഇടവത്തില്‍ ബുധന്‍ നില്‍ക്കുന്നത് ഏതൊക്കെ രാശികളെ ദോഷകരമായി ബാധിക്കുമെന്ന് നോക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വളരെയധികം ജോലിഭാരം ഉണ്ടാകും.ബിസിനസ്സില്‍ നിങ്ങള്‍ ഒരു പുതിയ പദ്ധതിയോ തന്ത്രമോ ഉണ്ടാക്കണം അല്ലാത്തപക്ഷം നിങ്ങളുടെ എതിരാളികള്‍ക്ക് നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മോശമാകാം. ചെലവുകള്‍ വര്‍ധിച്ചേക്കാം.ആരോഗ്യം മോശമാകാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാരുടെ ആഗ്രഹങ്ങള്‍ നടക്കാതെ വന്നേക്കാം. നിങ്ങളുടെ കരിയറില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം.ജോലിസ്ഥലത്തെ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താം. വ്യാപാരികള്‍ക്ക് ബിസിനസ്സില്‍ നഷ്ടം നേരിടേണ്ടി വരാം. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം എന്നാല്‍ ഇത് ധനനഷ്ടത്തിന് കാരണമായേക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഈ സമയത്ത് തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുത്. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ കഠിനാധ്വാനം ചെയ്യും, പക്ഷേ ഫലം ലഭിക്കാന്‍ സമയമെടുത്തേക്കാം. ബിസിനസ്സില്‍ മത്സരം നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ജീവിതത്തെയും ബാധിക്കാം.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കരിയറില്‍ ശരാശരി ഫലങ്ങള്‍ കൈവരിക്കും. ബിസിനസുകാര്‍ക്ക് ഈ കാലയളവ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി തോന്നിയേക്കാം. അതിനാല്‍ ക്ഷമ നിലനിര്‍ത്താന്‍ ശ്രമിക്കുക. പങ്കാളിത്തത്തില്‍ നിന്ന് നഷ്ടം ഉണ്ടാകാം. ആരോഗ്യം മോശമായേക്കാം, കൂടുതല്‍ ചെലവുകള്‍ ഉണ്ടാകാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനരാശിക്കാര്‍ അസ്വസ്ഥരായിരിക്കും. കുടുംബത്തില്‍ വിവിധ ആശങ്കകള്‍ നിങ്ങളെ വേട്ടയാടും. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഏതെങ്കിലും വലിയ നിക്ഷേപത്തില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് മറ്റുളളവരുടെ അഭിപ്രായം തേടുക. ദേഷ്യപ്പെടുകയോ വഴക്കിടുകയോ ചെയ്യുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വരുമാനം സാധാരണമായിരിക്കും, എന്നാല്‍ ചെലവുകള്‍ വര്‍ദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം