മകയിരം നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും

മകയിരം നക്ഷത്രത്തിൽ ജനിക്കുന്നവരിൽ അധികം പേരും തീരുമാനങ്ങളെടുക്കാൻ വളരെയേറെ സമയമെടുക്കുന്നവരാണ്. എല്ലാത്തിനെയും സംശയത്തോടു നോക്കുന്ന സ്വഭാവം മകയിരം നക്ഷത്രക്കാർക്കുണ്ട്.മകയിരം നക്ഷത്രക്കാരുടെ മനസ്സ് എപ്പോഴും ആശാങ്കകുലമായിരിക്കും, അസാധരണമായ ആത്മാർത്ഥതയും സത്യസന്ധതയും മകയിരം നക്ഷത്രക്കാർക്ക് ഉണ്ടാകും. ഇവർ സുഹൃത്തുക്കൾക്കു വേണ്ടി എന്തു ത്യാഗവും സഹിക്കും.

ആർക്കും ഒരു ഉപദ്രവവും ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവരാണ് മകയിരം നക്ഷത്രക്കാർ.ഇവർക്ക് ആരോടെങ്കിലും വിശ്വാസം തോന്നിയാൽ അവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കുവാൻ മടിക്കില്ല.ഇത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിനും പ്രതിസന്ധിക്കും പരാജയത്തിനും കാരണമായി തീരുന്നു. നിക്ഷ്പക്ഷമായി ചിന്തിക്കുന്ന സ്വഭാമുള്ളവരാണ് മകയിരം നക്ഷത്രക്കാരിൽ പലരും. ശത്രുക്കളെ സ്വാധീനിക്കാൻ പ്രത്യേകമായ കഴിവ് ഇവർക്കുണ്ട്. വരവു നോക്കാതെ ചെലവു ചെയ്യുന്ന സ്വഭാവക്കാരാണ് പെതുവെ മകയിരം നക്ഷത്രക്കാർ’ ഇത് പലപ്പോഴും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.

സ്വന്തം അഭിപ്രായത്തിന് മുൻതൂക്കം കൊടുത്തായിരിക്കും പൊതുവെ മകയിരം നക്ഷത്രക്കാർ പ്രവർത്തിക്കുക. അന്യരുടെ അഭിപ്രായങ്ങൾ ഇവർ ശ്രദ്ധിക്കുമെങ്കിലും തീരുമാനങ്ങളെടുക്കുന്നത് സ്വന്തം ഇഷ്ടമനുസരിച്ചായിരിക്കും.ജീവിത പങ്കാളിയുടെ ആരോഗ്യക്കുറവുമൂലം ഇവർ ക്ലേശിക്കേണ്ടി വരും. ആശയപരമായ ഭിന്നതയും മകയിരം നക്ഷത്രക്കാരുടെ കുടുംബത്തിൽ ഉണ്ടാകാവുന്നതാണ്.പക്ഷേ, മകയിരം നക്ഷത്രക്കാർക്ക് ഉറച്ച ഈശ്വരവിശ്വാസവും അതിൽ നിന്നുണ്ടാകുന്ന ആത്മവിശ്വാസവും എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും മോചനം നേടാൻ വഴിതെളിക്കും.

മാതാവിന്റെ കുടുംബത്തിന്റെ സഹകരണം മൂലമായിരിക്കും ജീവിതത്തിൽ കുടുതൽ നേട്ടങ്ങളുണ്ടാവുക. വലിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാഹചര്യം ഉണ്ടായാലും ഒരു വിധത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഗുണങ്ങളുണ്ടാകും.മകയിരം നക്ഷത്രക്കാർക്ക് ഉദ്യോഗജീവിതത്തിന് സാദ്ധ്യതയുണ്ട്, എന്നാൽ മദ്ധ്യവയസ്സിനു ശേഷമായിരിക്കും ജീവിതത്തിൽ കൂടുതൽ നേട്ടങ്ങളുണ്ടാവുക.

മകയിരം നക്ഷത്രക്കാരുടെ ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. ആരോഗ്യക്കുറവ് ,കുടുംബത്തിലെ അസ്വസ്ഥതകൾ ,സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയവ കൊണ്ട് ഇരുപത്തി ഒന്നു വയസ്സുവരെ പല വിധ ബുദ്ധിമുട്ടുകളും മകയിരം നക്ഷത്രക്കാർ അനുഭവിക്കേണ്ടി വരും. മകയിരം നക്ഷത്രക്കാർ പൊതുവെ വിദ്യാഭ്യാസ കാലത്ത് തടസ്സം ഉണ്ടാകും. ഇരുപത്തിഒന്നു വയസ്സു മുതൽ മുപ്പത്തി ഏഴ് വയസ്സു വരെയുള്ള കാലം പൊതുവെ അഭിവൃദ്ധീകരമാണ്.

തൊഴിൽ ഗുണം,വിദ്യാഗുണം, ധനാഭിവൃദ്ധിതുടങ്ങിയവയെല്ലാം ഈ കാലയളവിൽ മകയിരം നക്ഷത്രക്കാർക്ക് പ്രതീക്ഷിക്കാം. മുപ്പത്തി ഏഴു വയസ്സിനു ശേഷമായിരിക്കും ഇവർക്ക് ജീവിതത്തിൽ കൂടുതൽ നേട്ടങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാവുക. പക്ഷേ ഈ കാലയളവിൽ സ്വജന വിരോധം സ്വജനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ തുടങ്ങിയവ ഉണ്ടാകാവുന്നതാണ്. ഇക്കാലത്ത് ഇവർക്കുണ്ടാകാവുന്ന കൂട്ടുക്കെട്ടുകൾ പലപ്പോഴും ഇവർക്ക് ദോഷമായി കലാശിച്ചെന്നു വരാം ,ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈ ഫലങ്ങൾ ഏകദേശം അൻപത്തിനാലു വയസ്സു വരെ തുടരും. അതിനു ശേഷം ജീവിതം പൊതുവെ ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം കുറവായിരിക്കുമെങ്കിലും കാര്യങ്ങൾ നടന്നു പോകും. മകയിരം നക്ഷത്രക്കാർക്ക് എഴ് വയസു വരെ ചൊവ്വദശാസന്ധി ,തുടർന്ന് 18 വർഷം രാഹുദശാസന്ധി തുടർന്ന് 16 വർഷം വ്യാഴം തുടർന്ന് 19 വർഷം ശനി തുടർന്ന് 17 വർഷം ബുധൻ തുടർന്ന് 7 വർഷം കേതു തുടർന്ന് 20 വർഷം ശുക്രൻ

Previous post രോഹിണി നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും
Next post ബുധൻ ഇടവരാശിയിൽ അസ്തമിക്കുന്നു, ജൂൺ 19 മുതൽ ഈ നാളുകാർ സൂക്ഷിക്കണം