രോഹിണി നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും
രോഹിണി നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് വലിയ പരാജയങ്ങൾ ജീവിതത്തിൽ സംഭവിക്കാറില്ല. രോഹിണി നക്ഷത്രക്കാരിൽ മിക്കവരും ചെറിയ പ്രവർത്തനങ്ങളിൽ തുടങ്ങി പടിപടിയായി ഉയർന്ന് വലിയ പദവികളിൽ എത്തിച്ചേരുന്നതായാണ് കാണപ്പെടുന്നത്.സൗന്ദര്യവും, ആരോഗ്യവും ആകർഷകവുമായ മുഖഭാവവും പെരുമാറ്റ രീതിയും രോഹിണി നക്ഷത്രക്കാർക്ക് ഉണ്ടാകും.
രോഹിണി നക്ഷത്രക്കാർ ചെറിയ കാര്യങ്ങൾക്ക് ക്ഷോഭിക്കുകയും ആകുലപ്പെടുകയും ചെയ്യും.മനസ്വസ്ത കുറയുന്ന ഇവർക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും, രോഹിണി നക്ഷത്രക്കാർ വിമർശനബുദ്ധിയോടെ ആയിരിക്കും എന്തിനെയും സമീപിക്കുക. ഇവർ മറ്റുള്ളവരുടെ പോരാഴ്മകൾ പെട്ടെന്ന് കണ്ടു പിടിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യും.
ഇതുമൂലം രോഹിണി നക്ഷത്രക്കാർക്ക് ധാരാളം ശത്രുക്കൾ ഉണ്ടായെന്നു വരാം,അപ്പഴപ്പോഴത്തെ തോന്നലുകളനുസരിച്ച് ഇവർ പ്രവർത്തിക്കും സുഹൃത്തുക്കൾക്കു വേണ്ടി എന്തു ത്യാഗവും സഹിക്കും ശത്രുക്കളോട് അങ്ങേയറ്റം കർക്കശമായി പെരുമാറും. ഇവർക്ക് അഭിമാനബോധം കൂടും, സത്യസന്ധതയും സദാചാരനിഷ്ഠയും ഉണ്ടാകും. കൂടുതൽ അറിവു നേടാൻ രോഹിണി നക്ഷത്രക്കാർ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും.
പണമിടപാടുകളിൽ കരുതലില്ലാതെ രോഹിണി നക്ഷത്രക്കാർ പ്രവർത്തിക്കും. വരവുനോക്കാതെ ചെലവു ചെയ്യുക മൂലം പലവിധബുദ്ധിമുട്ടുകളും ഇവർക്ക് ഉണ്ടാകും.പല തൊഴിലുകൾ മാറി മാറി ചെയ്യുന്നവരാണ് രോഹിണി നക്ഷത്രക്കാർ.ഒരു തൊഴിലിലും ഇവർ ഉറച്ചു നിന്നെന്നു വരില്ല. തന്ത്രപൂർവ്വം കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് മടിയാണ്. സ്വന്തം ഇഷ്ടമനുസരിച്ചു മാത്രമേ ഇവർ കാര്യങ്ങൾ ചെയ്യുകയുള്ളു.അതു കൊണ്ടു തന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇവർ അനുഭവിക്കേക്കണ്ടതായി വരുന്നു.
ബാല്യകാലത്ത് പനി, ശ്വാസകോശ രോഗങ്ങൾ, രക്തദുഷ്യരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ രോഹിണി നക്ഷത്രക്കാരെ ഇടക്കിടക്ക് ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കും. മുപ്പതു വയസ്സുവരെ ആരോഗ്യ പ്രശ്നങ്ങൾ രോഹിണി നക്ഷത്രക്കാരെ അലട്ടിക്കൊണ്ടിരിക്കും, ഈ കാലഘട്ടത്തിൽ തന്നെ അതായത് മുപ്പത് വയസ്സിനിടക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മെച്ചമായ തൊഴിൽ നോടാനും കഴിഞ്ഞെന്നു വരാം.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, രോഹിണി, മകയിരം, തിരുവാതിര നക്ഷത്രക്കാർ അറിയാൻ
മുപ്പതു വയസ്സിനും നാൽപത്തിയാറു വയസ്സിനും ഇടയ്ക്കുള്ള കാലം പൊതുവെ രോഹിണി നക്ഷത്രക്കാർക്ക് സന്തോഷകരമായിരിക്കും. കുടുംബസുഖം,സന്താഗുണം, ബന്ധുഗുണം തുടങ്ങിയവ ഈ കാലത്ത് അനുഭവപ്പെടും.ഇഷ്ടത്തിനൊത്ത ഒരു ജീവിത പങ്കാളിയെ നേടാനും സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കാനും ഇടയാകും.നാല്പപത്തിയാറു വയസ്സു മുതൽ അറുപത്തിയഞ്ചു വയസു വരെയുള്ള കാലം ആരോഗ്യപരമായി ഇടയ്ക്കിടക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും സാമ്പത്തികമായി വലിയ ഉയർച്ചകൾ നേടാൻ ഈ കാലയളവിൽ കഴിയും.
അറുപത്തിയഞ്ചു വയസ്സിനു ശേഷമുളള കാലയളവ് വലിയ ഉയർച്ചയോ താഴ്ച്ചയോ ഇല്ലാത്തതായിരിക്കും രോഹിണി നക്ഷത്രക്കാർക്ക് ജന്മനാ പത്തു വർഷം ചന്ദ്ര ദശയാണ്,തുടർന്ന് ഏഴു വർഷം ചൊവ്വ ദശാസന്ധി,തുടർന്ന് പതിനെട്ട് വർഷം രാഹുദശാസന്ധി, തുടർന്ന് പതിനാറു വർഷം വ്യാഴ ദശാസന്ധി തുടർന്ന് പത്തൊൻപത് വർഷം ശനിദശാസന്ധി, തുടർന്ന് പതിനേഴു വർഷം ബുധ ദശാസന്ധി. രോഹിണി നക്ഷത്രത്തിൻ്റെ പെതുവെയുള്ള പ്രേത്യേകതകളാണ് മുകളിൽ സൂചിച്ചിച്ചത്.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അറിയാൻ