സൂര്യന്റെ രാശിമാറ്റം: ഈ രാശിക്കാര്‍ക്ക് ഏറെ ഗുണം, ഇക്കൂട്ടര്‍ ജാഗ്രത പാലിക്കണം
ജ്യോതിഷപ്രകാരം ഏറെ പ്രാധന്യമുളള ഗ്രഹമാണ് സൂര്യന്‍. എല്ലാ മാസവും സൂര്യന്‍ രാശി മാറാറുണ്ട്. മെയ് 15ന് സൂര്യദേവന്‍ ഇടവ രാശിയില്‍ പ്രവേശിക്കുകയാണ്. സൂര്യന്റെ ഈ രാശിമാറ്റം ചില രാശിക്കാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടും. വിവാഹം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ നേരിട്ടുള്ള സ്വാധീനം ഉണ്ടാകും.
എല്ലാ രാശിചിഹ്നങ്ങളിലും സൂര്യന്റെ രാശിമാറ്റത്തിന്റെ ഫലങ്ങള്‍
- മേടം- നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ഈ സമയത്തെ മാറ്റങ്ങള്‍ വളരെ ഗുണം ചെയ്യും.
- ഇടവം-സ്വത്തു സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വേദനയും നേത്രരോഗങ്ങളും ഉണ്ടാകാം. കുടുംബ പ്രശ്‌നങ്ങള്‍ അലട്ടാം.
- മിഥുനം- കടങ്ങള്‍ നിങ്ങളെ അലട്ടാം .ചിന്തിച്ച് യാത്ര ചെയ്യുക. സ്ഥലം മാറ്റത്തിനുളള സാഹചര്യമുണ്ട്.
- കര്‍ക്കടകം- മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കരിയറില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
- ചിങ്ങം-കരിയറില്‍ വിജയം കൈവരിക്കും. ആരോഗ്യം മെച്ചപ്പെടുന്നത് തുടരും. ശത്രുക്കളും എതിരാളികളും പരാജയപ്പെടും.
- കന്നി- അപകടങ്ങള്‍ സൂക്ഷിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കരിയറില്‍ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക.
- തുലാം- ജോലിയിലും ആരോഗ്യത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പഴയ പ്രശ്‌നങ്ങള്‍ വീണ്ടും വരാം. കുടുംബ പ്രശ്‌നങ്ങള്‍ അലട്ടാം.
- വൃശ്ചികം- ബിസിനസും വിവാഹ ജീവിതവും ശ്രദ്ധിക്കുക. വ്യര്‍ഥമായ സംവാദങ്ങള്‍ ഒഴിവാക്കുക. വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.
- ധനു- തൊഴില്‍, ധനകാര്യങ്ങളില്‍ വിജയം ഉണ്ടാകും. ആഗ്രഹിച്ച സ്ഥലം മാറ്റത്തിനുളള അവസരങ്ങള്‍ ഒരുങ്ങുന്നു. ശത്രുക്കളും എതിരാളികളും പരാജയപ്പെടും.
- മകരം-ആരോഗ്യവും ദഹനവ്യവസ്ഥയും ശ്രദ്ധിക്കുക. ശ്രദ്ധയോടെ വാഹനം ഓടിക്കുക. കരിയറില്‍ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക.
- കുംഭം- കോപവും സംസാരവും നിയന്ത്രിക്കുക. വിദ്യാഭ്യാസത്തിലും മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യ കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്.
- മീനം-മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കരിയറില്‍ പുതിയ അവസരങ്ങളും വിജയങ്ങളും ഉണ്ടാകും. വസ്തുവില്‍ നിന്നോ വാഹനത്തില്‍ നിന്നോ ലാഭമുണ്ടാകാം.
രാജ്യത്തും ലോകത്തും സൂര്യന്റെ രാശിമാറ്റമുണ്ടാക്കാനിടയുളള സ്വാധീനം
അഗ്‌നിബാധ, വിമാനാപകടങ്ങള്‍ എന്നിവ കുറയും. യുദ്ധത്തിന്റെ സ്ഥിതി കൂടുതല്‍ വഷളായേക്കാം. ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാം. ഈ സമയത്ത് രാഷ്ട്രീയമായി വലിയ മാറ്റങ്ങള്‍ സംഭവിക്കാം. വാഹനമോടിക്കുന്നവരും അഗ്നിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
രാജ്യാന്തര തലത്തില്‍ ചില പുതിയ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും കാണാന്‍ കഴിയും. രാജ്യത്തിന്റെ വികസനത്തിന് വളരെ പ്രധാനപ്പെട്ടതും നാഴികക്കല്ലുകളായി മാറാവുന്നതുമായ ചില തീരുമാനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന് എടുക്കാന്‍ കഴിയും. ഈ സമയത്ത് ആളുകള്‍ ആത്മീയ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ചായ്‌വ് ഉള്ളവരാകാനുള്ള സാധ്യതയും ശക്തമാണ്.