ശനി ജയന്തി: ഇത്തവണ ഈ മൂന്ന് രാശിയിൽപ്പെട്ട നാളുകാർക്ക്‌ സമ്പല്‍ സമൃദ്ധിയുണ്ടാകും

നീതിദേവനായ ശനിയുടെ ജനന ദിവസമായാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഇന്നേ ദിവസം ശനിയെ ആരാധിക്കുന്നത് നമുക്ക് ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. ഈ ശനി ജയന്തി മൂന്ന് രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും അവ ഏതൊക്കെയെന്ന് അറിയാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിക്കാര്‍ക്ക് പണവും പേരും പ്രശസ്തിയും ലഭിക്കും. വീട്ടില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രഭാവം വര്‍ദ്ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകാം.നിങ്ങളുടെ ഏതെങ്കിലും ജോലിയില്‍ തടസ്സങ്ങളുണ്ടെങ്കില്‍ അവ മാറും. ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭ രാശിക്കാര്‍ക്ക് സമ്പത്തും ഐശ്വര്യവും കൊണ്ട് അനുഗ്രഹിക്കപ്പെടും. ശനി ജയന്തി ദിനത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളോ പദ്ധതികളോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.ബഹുമാനം വര്‍ധിക്കാനുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു.

ശനി ദോഷങ്ങള്‍ അകറ്റാം; ശനി ദേവനെ പ്രീതിപ്പെടുത്താന്‍ ചെയ്യേണ്ടത്
ജ്യോതിഷ പ്രകാരം ഏറെ പ്രധാന്യമുളള ഗ്രഹമാണ് ശനി. നീതി ദേവനായാണ് ശനി ദേവനെ കണക്കാക്കുന്നത്. മനുഷ്യന് അവരവരുടെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നല്‍കുന്ന ദൈവമാണ് ശനി എന്നാണ് പറയുന്നത്. ശനി ദേവന്റെ അനുഗ്രഹത്തിനായി ശനി ജയന്തിദിനത്തില്‍ ശനിയെ പൂജിക്കാവുന്നതാണ്. ഇത്തവണത്തെ ശനി ജയന്തി മെയ് 19 വെള്ളിയാഴ്ച്ചയാണ് ആഘോഷിക്കുക. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നതിന് പ്രത്യേക രീതികളുണ്ട്.

ശനി ജയന്തി ശുഭ മുഹൂര്‍ത്തം
ശനി ജയന്തി – 19 മെയ് 2023
അമാവാസി തീയതി ആരംഭിക്കുന്നത്- മെയ് 18, 2023 രാത്രി 09:42 ന്
അമാവാസി തീയതി അവസാനിക്കുന്നത് – മെയ് 19, 2023 രാത്രി 09:22 ന്

ശനി ദോഷങ്ങള്‍ മാറി ശനി ദേവിനെ പ്രീതിപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
ശനി ദേവനെ പ്രസാദിപ്പിക്കാന്‍ നിരവധി മന്ത്രങ്ങളുണ്ട്. ഈ മന്ത്രങ്ങള്‍ ജപിച്ചാല്‍ ശനി ദേവനെ പ്രസാദിപ്പിക്കുകയും ജീവിതപ്രശ്നങ്ങള്‍ മാറുകയും ചെയ്യും. ശനി ജയന്തി ദിവസം വൈകുന്നേരം പടിഞ്ഞാറ് ദിശയില്‍ വിളക്ക് തെളിയിക്കുക.ഇതിനുശേഷം, ”ഓം ശം അഭയഹസ്തായ നമഃ” എന്ന് ജപിക്കുകയും ”ഓം ശം ശനീശ്വരായ നമഃ” എന്ന് കുറഞ്ഞത് 11 ജപിക്കുകയും പ്രദക്ഷിണവും ചെയ്യുക. ഇതുകൂടാതെ ‘ഓം നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം, ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈഛരം’ എന്ന മന്ത്രം ജപിച്ചും ശനിദേവനെ പ്രസാദിപ്പിക്കാം.

ശനി ജയന്തി പൂജാവിധികള്‍
ശനി ജയന്തി ദിനത്തില്‍ ശനി ദേവനെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായിരിക്കുക. ശനിദേവന്റെ വിഗ്രഹത്തില്‍ എണ്ണയും പുഷ്പഹാരവും പ്രസാദവും അര്‍പ്പിക്കുക. ഉലുവയും എള്ളും സമര്‍പ്പിക്കുക. അതിനുശേഷം വിളക്ക് കൊളുത്തി ശനി മന്ത്രം ചൊല്ലുക. ഈ ദിവസം വ്രതമനുഷ്ഠിക്കുന്നതിലൂടെ ശനിദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ശനി ജയന്തി ദിനത്തില്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നത് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിഷമതകളും മാറുമെന്നാണ് വിശ്വാസം.

Previous post സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2023 മെയ്‌ 22 മുതൽ 28 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post സൂര്യന്റെ രാശിമാറ്റം: ഈ രാശിക്കാര്‍ക്ക് ഏറെ ഗുണം, ഇക്കൂട്ടര്‍ ജാഗ്രത പാലിക്കണം